എംഎ ബേബി മത്സരിക്കുന്നത് ശരിയല്ലെന്ന് സര്‍വ്വേ
സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടതുമുതല്‍ വലിയ ചര്‍ച്ചയാണ് കേരളമാകെ. നടന്‍ ഇന്നസെന്റ് സി പി എമ്മിന് വേണ്ടി മത്സരിക്കുന്നതാണ് ഇപ്പോഴുള്ള ചര്‍ച്ച. അതിനിടയില്‍ എം എല്‍ എ എം എ ബേബി മത്സരിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തില്‍ ഒരു സര്‍വ്വേ നടത്തുകയുണ്ടായി. ഭൂരിപപക്ഷവും പറയുന്നത് ബേബി മത്സരിക്കുന്നത് ശരിയല്ലെന്നു തന്നെയാണ്.
വണ്‍ ഇന്ത്യ നടത്തിയ പോളിലാണ് എം എ ബേബി മത്സരിക്കുന്നത് ശരിയെല്ലെന്ന പൊതുജനാഭിപ്രായം അറിഞ്ഞത്. 52 ശതതമനം പേരും പറയുന്നു, എം എല്‍ എ എം എ ബേബി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശരിയല്ലെന്ന്. 27 പേര്‍ മത്സരിക്കുന്നത് ശരിയാണെന്ന് പറയുമ്പോഴും 21 ശതമാനം പേര്‍ മത്സരിച്ച് ജയിച്ചാലും അതൊരു പാഴ്‌ചെലവായിരിക്കും എന്ന അഭിപ്രായമുള്ളവരാണ്.

കൊല്ലം ലോക്‌സഭാമണ്ഡലത്തില്‍ നിന്നുമാണ് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി മത്സരിക്കുന്നത്. എല്‍ ഡി എഫി നുള്ളിലെ ഘടകക്ഷിയായ ആര്‍ എസ ്പി ആവശ്യപ്പെട്ടിരിക്കുന്ന കൊല്ലം സീറ്റിലാണ് ബേബി മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എ കെ ജിയ്ക്ക ശേഷം ഇതാദ്യമായായാണ് സി പി എമ്മിന്റെ ഒരു പി ബി അംഗം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
കണ്ണൂരില്‍ പി കെ ശ്രീമതി ടീച്ചര്‍, ആറ്റിങ്ങലില്‍ എ സമ്പത്ത്, പി കെ ബിജു ആലത്തൂരില്‍, എം ബി രാജേഷ് പാലക്കാട്, പി കരണാകരന്‍ കാസര്‍കോട്, ഇന്നസെന്റ് ചാലക്കുടിയില്‍, വടകരയില്‍ എ എന്‍ ഷാനവാസ് തുടങ്ങിയവരാണ് മറ്റ് സിപിഎം സ്ഥാനാര്‍ത്ഥികള്‍.












Click it and Unblock the Notifications