Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഖാവേ നടിക്കുമാത്രമല്ല ഞങ്ങള്‍ക്കും സുരക്ഷ വേണം';കോടിയേരിയുടെ പോസ്റ്റിന് കമന്റുമായി വിദ്യാര്‍ത്ഥിനി

കൊച്ചിയില്‍ അക്രമത്തിനിരയായ പ്രസിദ്ധ സിനിമാനടിയോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍ ഇട്ട എഫ്ബി പോസ്റ്റിന്റെ കമന്റ് ബോക്‌സിലായിരുന്നു സൂര്യഗായത്രി ചോദ്യങ്ങള്‍ കുറിച്ചത്.

തിരുവനന്തപുരം: സുരക്ഷ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് മാത്രമല്ല തങ്ങള്‍ക്കും വേണമെന്ന് കോടിയേരിയോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ത്ഥിനി സൂര്യ ഗായത്രി. കൊച്ചിയില്‍ അക്രമത്തിനിരയായ പ്രസിദ്ധ സിനിമാനടിയോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍ ഇട്ട എഫ്ബി പോസ്റ്റിന്റെ കമന്റ് ബോക്‌സിലായിരുന്നു സൂര്യഗായത്രി ചോദ്യങ്ങള്‍ കുറിച്ചത്.

യൂണിവേഴ്‌സിറ്റി കോളെജില്‍ നടന്ന എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ സൂര്യഗായത്രി, അഷ്മിത, ഇവരുടെ സുഹൃത്തായ ജിജീഷ് എന്നിവര്‍ക്ക് മര്‍ദനമേറ്റിരുന്നു. ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം 13 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ പൊലീസ് നിഷ്‌ക്രിയമായിട്ടാണ് പെരുമാറുന്നതെന്ന് നേരത്തെ വിദ്യാര്‍ത്ഥിനികള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

 ഒന്നും മിണ്ടാത്തതെന്തേ?

ഒന്നും മിണ്ടാത്തതെന്തേ?

എകെജി സെന്ററില്‍ നിന്നും നോക്കിയാല്‍ കാണുന്ന, സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തതെന്താണ് എന്നും കോടിയേരിയോട് സഖാവെ എന്നുവിളിച്ച് സൂര്യഗായത്രി ചോദിക്കുന്നത്.

 ആശ്വസമാകും

ആശ്വസമാകും

അന്വേഷിച്ച് നടപടിയെടുക്കും എന്നൊരു വാക്കു തന്നെ ഇടതുപക്ഷസഹയാത്രികയായ തനിക്ക് ആശ്വാസമാണെന്നും സൂര്യഗായത്രി പറയുന്നു.

 സത്യം മനസിലാകും

സത്യം മനസിലാകും

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സമഗ്രമായ ഒരു അന്വേഷണം നടത്താനെങ്കിലും തയ്യാറാവണം സഖാവേ.എങ്കില്‍ തീര്‍ച്ചയായും സത്യം മനസ്സിലാകുമെന്ന് സൂര്യ ഗായത്രി പറഞ്ഞു.

നിലപാട്

അഴീക്കല്‍ സദാചാരത്തെകുറിച്ചും പ്രമുഖ നടിക്ക് വേണ്ടിയും നിലപാടുകള്‍ എടുത്തതില്‍ സന്തോഷമുണ്ടെന്നും സൂര്യഗായത്രി കമന്‍റില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+