solar eclipse 2023: സൂര്യഗ്രഹണം ആരംഭിച്ചു: 2023 ലെ ആദ്യ ഹൈബ്രിഡ് സൂര്യഗ്രഹണം, എവിടെ, എപ്പോള്‍ കാണാം
2023-ലെ ആദ്യ ഹൈബ്രിഡ് സൂര്യഗ്രഹണം ആരംഭിച്ചു. ഇന്ത്യക്കാർക്ക് സൂര്യഗ്രഹണം നേരിട്ട് കാണാന്‍ സാധിക്കില്ലെങ്കിലും നാസയുടെ ലൈവ് സ്ട്രീം വഴി ഓണ്‍ലൈനായി കാണാന്‍ സാധിക്കും. ഓസ്ട്രേലിയന്‍ തീരത്തെ നിംഗളൂവില്‍ നിന്നാണ് ഇത്തവണ സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ കാണാന്‍ സാധിക്കുക എന്നതിനാല്‍ തന്നെ നിംഗളൂ സോളാര്‍ എക്ലിപ്സ് എന്നാണ് ഇത്തവണത്തെ സൂര്യഗ്രഹണത്തിന്റെ പേര്.
കിഴക്കൻ തിമോറിന്റെ ചില ഭാഗങ്ങള്‍ക്ക് പുറമെ ഇന്തോനേഷ്യൻ പ്രവിശ്യയായ വെസ്റ്റ് പാപ്പുവയിൽ നിന്നും സൂര്യഗ്രഹണം കാണാന്‍ സാധിക്കും. ഓസ്ട്രേലിയയിലെ എക്സ്മൗത്ത് പട്ടണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അപൂർവ "ഹൈബ്രിഡ്" വലയ-സമ്പൂർണ സൂര്യഗ്രഹണം ഇപ്പോൾ അതിന്റെ ഭാഗിക ഘട്ടത്തിലാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.29 വരെ ഗ്രഹണം തുടരും.

എക്സ്മൗത്തില്‍ ഏകദേശം മൂന്ന് മണിക്കൂറോളം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. തെക്കുകിഴക്കന്‍ ഏഷ്യ, ഈസ്റ്റ് ഇന്‍ഡീസ്, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയയുടെ മറ്റ് ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഭാഗിക സൂര്യഗ്രഹണം കാണാന്‍ സാധിക്കും. നോര്‍ത്തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിനില്‍ ഭാഗിക ഗ്രഹണം കൂടുതല്‍ വ്യക്തതയോടെ അനുഭവപ്പെടും എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ഇവിടെ സൂര്യന്റെ 85 ശതമാനം ചന്ദ്രനാല്‍ മറയും. പെര്‍ത്തില്‍ ഇത് 70 ശതമാനവും ഹോബാര്‍ട്ടില്‍ 13 ശതമാനവും ആയിരിക്കും
അപൂർവ്വമായ സൂര്യഗ്രഹണങ്ങളില്‍ ഒന്നാണ് ഹൈബ്രിഡ് സൂര്യഗ്രഹണം. 2013 നവംബര്‍ 3-നായിരുന്നു അവസാനത്തെ ഹൈബ്രിഡ് ഗ്രഹണമുണ്ടായത്. ഇനി 2031 നവംബര്‍ 14-നാണ് ഹൈബ്രിഡ് ഗ്രഹണം ദൃശ്യമാവുകയെന്നും ശാസ്ത്രജ്ഞർ പറയുന്നു. ചിലസ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്ന സൂര്യ ഗ്രഹണങ്ങളെയാണ് സങ്കര സൂര്യഗ്രഹണങ്ങള്‍ അഥവാ ഹൈബ്രിഡ് സൂര്യഗ്രഹണം എന്ന് പറയുന്നത്.
എന്താണ് സൂര്യഗ്രഹണം
ഭൂമിയിലെ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തിക്കൊണ്ട് ചന്ദ്രൻ സൂര്യന്റെ മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഭൂമിയുടെ മുന്നിലൂടെ സഞ്ചരിക്കുമ്പോൾ ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുമ്പോഴാണ് പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയോ അതിനടുത്തോ ആയിരിക്കുകയും സൂര്യന്റെ മുന്നിലൂടെ കടന്നുപോകുകയും ചെയ്യുമ്പോഴാണ് വലയ സൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ സൂര്യന്റെ പാതയിലൂടെ കടന്നുപോകുമ്പോൾ സൂര്യനും ചന്ദ്രനും ഭൂമിയും കൃത്യമായി വരിവരിയായി വരാത്തതാണ് ഭാഗിക സൂര്യഗ്രഹണം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications