Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാന്‍സ്ജന്‍ററുകളായ സൂര്യയും ഇഷാനും വിവാഹിതരായി! വെറും വിവാഹമല്ല ചരിത്രം!

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍റര്‍ വിവാഹത്തിന് തലസ്ഥാനം സാക്ഷിയായി. ട്രാന്‍സ്ജെന്‍ററുകളായ സൂര്യയും ഇഷാനും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തോടെയാണ് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്.

അപൂര്‍വ്വ ചടങ്ങില്‍ സാക്ഷികളായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ എംപി ടിഎന്‍ സീമ, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം മന്നം നാഷ്ണല്‍ ക്ലബ്ബില്‍ വെച്ചായിരുന്നു വിവാഹം.

ആദ്യ വിവാഹം

ആദ്യ വിവാഹം

കേരളത്തിലെ ആദ്യത്തെ നിയമവിധേയമായ ട്രാന്‍സ്ജെന്‍റര്‍ വിവാഹമായിരുന്നു ഇരുവരുടേതും. പാറ്റൂര്‍ മടത്തുവിളാകത്ത് വീട്ടില്‍ വിജയ കുമാരന്‍റേയും ഉഷയുടേയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്‍റേയും ഷാനിഫാ കബീറിന്‍റേയും മകനാണ് ഇഷാന്‍. ബന്ധുക്കളുടെ സമ്മതത്തോടെ മതപരമായ ചടങ്ങുകള്‍ ഒന്നും ഇല്ലാതെയായിരുന്നു ഇരുവരുടേയും വിവാഹം.

ലിംഗമാറ്റം

ലിംഗമാറ്റം

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സൂര്യ പെണ്ണായി മാറിയത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇഷാന്‍ ആണായി മാറിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന ആഗ്രഹം വീട്ടുകാരെ അറിയിച്ചപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നെന്നും എന്നാല്‍ പിന്നീട് തന്‍റെ സഹോദരി ഷിജിന ഇടപെട്ടാണ് വീട്ടുകാര്‍ അതിന് അനുവാദം നല്‍കിയതെന്നും ഇഷാന്‍ പറയുന്നു.

ആറ് മാസം മുന്‍പ്

ആറ് മാസം മുന്‍പ്

ആറ് മാസം മുന്‍പാണ് സൂര്യയോട് ഇഷാന്‍ വിവാഹ അഭ്യാര്‍ത്ഥന നടത്തുന്നത്. എന്നാല്‍ ഇരുവീട്ടുകാരും മക്കളുടെ ആഗ്രഹത്തിന് എതിര് നിന്നില്ല. പൂര്‍ണ മനസോടെ തന്നെ അവര്‍ മക്കള്‍ക്ക് അനുഗ്രഹം നല്‍കി. ഒടുവില്‍ ഒരുകൂട്ടം ട്രാന്‍സ്ജെന്‍ററുകളുടെ സാന്നിധ്യത്തില്‍ അവര്‍ വിവാഹിതരായി.

ആട്ടും പാട്ടും

ആട്ടും പാട്ടും

ആട്ടും പാട്ടുമായി ആയിരുന്നു ട്രാന്‍സ്ജെന്‍ററുകളായ ഒരുകൂട്ടം പേര്‍ തങ്ങളുടെ കൂട്ടത്തിലെ ആദ്യത്തെ ദമ്പതികളെ വരവേറ്റത്. പിന്നീട് ആഘോഷ പൂര്‍വ്വം അവര്‍ വിവാഹം കൊണ്ടാടി. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളര്‍ത്തു പുത്രിയാണ് സൂര്യ. ശ്രീക്കുട്ടിയാണ് ഇഷാന്‍റെ വളര്‍ത്തമ്മ.

നിയമതടസമില്ല

നിയമതടസമില്ല

ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍ ഐഡി കാര്‍ഡില്‍ ഇരുവരും പുുഷനും സ്ത്രീയുമാണ്. അതുകൊണ്ട് തന്നെ വിവാഹത്തിന് യാതൊരു വിധ നിയമതടസങ്ങളും ഉണ്ടായില്ല. എല്ലാ മനുഷ്യരേയും പോലെ ട്രാന്‍സ്ജെന്‍ററുകള്‍ക്കും വിവാഹ ജീവിതം സാധ്യമാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു വിവാഹത്തിലൂടെ തങ്ങളുടെ ലക്ഷ്യമെന്നും ഇരുവരും പറഞ്ഞു.ട്രാന്‍സ്ജെന്‍റര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമായ സൂര്യ ടിവി ആര്‍ടിസ്റ്റ് കൂടിയാണ്. തിരുവനന്തപുരത്ത് ബിസിനസ് സംരംഭകനാണ് ഇഷാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+