അഞ്ജലി അമീറിനെതിരെ ആഞ്ഞടിച്ച് ട്രാന്‍സ്ജെന്‍റര്‍ സൂര്യ ഇഷാന്‍
ബിഗ് ബോസില്‍ നിന്നും ശ്വേത മേനോന്‍ പുറത്തായ ശേഷം പരിപാടിയില്‍ എത്തിയ ട്രാന്‍സ്ജെന്‍റര്‍ ആയ നടി അഞ്ജലി അമീറിന് എതിരെ സുര്യ ഇഷാന്‍ രംഗത്ത്. അഞ്ജലി അമീര്‍ ഭിന്നലിംഗക്കാരെ കുറിച്ച് ചാനല്‍ പരിപാടിക്കിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഇതിന് പിന്നാലെയാണ് അഞ്ജലിക്കെതിരെ സൂര്യയുടെ പ്രതികരണം. സെക്‌സ് വര്‍ക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങള്‍ അടക്കമുള്ള ഇന്ന് മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടെയും തുടക്കം സെക്‌സ് വര്‍ക്കിലൂടെ തന്നെയായിരുന്നു എന്ന് സൂര്യ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം.

പരാമര്‍ശം
ഭിന്നലിംഗക്കാർ ലൈംഗിക വൃത്തിയിലേർപ്പെടുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും കാശിനോടുളള അത്യാഗ്രഹം മൂലമാണ് ഇവര്‍ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നതിന് പിന്നിലെന്നുമാണ് അഞ്ജലി പറഞ്ഞത്. നേരത്തെ ഇതേ വിഷയത്തില്‍ അഞ്ജലിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ശ്യാമ എസ്പ്രഭ രംഗത്ത് വന്നിരുന്നു. സൂര്യയുടെ പോസ്റ്റ് ഇങ്ങനെ

അഞ്ജലി അമീര്‍
കഴിഞ്ഞ Big Boss പരിപാടി കാണുവാൻ ഇടയായി. ട്രാൻസ്ജെൻഡർ വ്യക്തികളെ മുഴുവൻ അപമാനിക്കുന്ന രീതിയിലും സമൂഹത്തിൽ തെറ്റിധാരണ വരുത്തുന്ന രീതിയിലുമാണ് അഞ്ജലി അമീർ എന്ന ട്രാൻസ്ജെൻഡർ വ്യക്തിയുടെ പ്രകടനം.

ഫേക്ക് ട്രാൻസ്ജെൻഡർ'?.
ട്രാൻസ്ജെൻഡർസിൽ ഫേക്ക് ആളുകൾ കുറെ ഉണ്ടെന്നും അവർ സൗത്ത് പാലത്തിനടിയിൽ സെക്സ് വർക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നത് ജീവിക്കാൻ വേണ്ടിയല്ല മറിച്ചു ധനികർ ആവാൻ വേണ്ടി ആണെന്നുമായിരുന്നു നിലപാട്. എന്താണ് ഈ 'ഫേക്ക് ട്രാൻസ്ജെൻഡർ'?.

വിളിക്കുമോ?
പണ്ട് വീട്ടിൽ നിന്നും ഇറങ്ങി പോയ അഞ്ജലിയെ സ്വയം അവർ ഫേക്ക് എന്ന് വിളിക്കുമോ? സർജറി എല്ലാം കഴിഞ്ഞ് ഒരു ഫിലിം സ്റ്റാർ ആയപ്പോൾ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് മുഴുവൻ അവർക്കു ഉണ്ടായത്. അതിന് മുൻപ് അവർ എങ്ങനെ ആയിരുന്നു എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കണം.

ഓര്‍ക്കണം
വന്ന വഴി മറക്കുന്ന അഞ്ജലി ഒന്ന് ഓർക്കണം ഇന്ന് ഇന്ന് നിങ്ങൾ അനുഭവിക്കുന്ന പ്രിവിലേജുകൾക്കു ഒരു ഭൂതകാലം ഉണ്ടായിരുന്നു. സെക്സ് വർക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങൾ അടക്കമുള്ള ഇന്ന് മുഖ്യധാരയിൽ നിൽക്കുന്ന പലരുടെയും തുടക്കം സെക്സ് വർക്കിലൂടെ തന്നെയായിരുന്നു എന്ന്.

പുച്ഛം
സെക്സ് വർക്കിനെ ഒരിക്കലും ഞാൻ പ്രൊമോട്ട് ചെയ്യുകയല്ല മറിച്ചു ഫേക്ക് ട്രാൻസ്ജെൻഡർസ് സെക്സ് വർക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നു എന്ന നിങ്ങളുടെ നിലപാടിനോടുള്ള പുച്ഛം ആണ് ഉദ്ദേശിക്കുന്നത്.

ഇല്ലാതെ പോയി
സന ഒരു സോഷ്യൽ ആക്റ്റിവിസ്റ്റ് ആണ് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് അല്ല. അവർ LGBTIQ, സ്ത്രീകൾ, ദളിതർ തുടങ്ങിയ വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് എന്നത് പോലും മനസ്സിലാ?ക്കാനുള്ള വിവരം അഞ്ജലിക്ക് ഇല്ലാതെ പോയി.

നിലപാട് മാറ്റണം
മണ്ടത്തരം പറയുമ്പോൾ സന അത് കറക്റ്റ് ചെയ്യാൻ നോക്കുന്നുണ്ട്.അതിനോട് പുച്ഛം പ്രകടിപ്പിച്ച നിങ്ങളോടാണ് എനിക്ക് ഇപ്പോൾ പുച്ഛം.നിങ്ങൾ കമ്മ്യൂണിറ്റിയുടെ ഇടയിലേക്ക് തന്നെയാണ് വരാൻ പോകുന്നതെന്ന് ഓർക്കുക.ട്രാൻസ്ജെൻർ വ്യക്തികളെ ഒന്നടങ്കം വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റുകതന്നെ വേണം.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications