കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരി വാങ്ങിക്കാന്‍ കൂലിപ്പണിക്ക് പോണം; സൂര്യ ടീവിയിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് നാമ മാത്രം...

തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ സണ്‍ നെറ്റ് വര്‍ക്കിന്റെ നാല് മലയാളം ചാനലുകള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ സൂര്യ ടിവി ആസ്ഥാനത്ത് ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുകയാണ്.

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: പതിനെട്ട് വര്‍ഷമായി സൂര്യ ടിവിയില്‍ ജോലിയുണ്ട്. ശമ്പളം എത്രയാമെന്ന് പറയാന്‍ നാണക്കേടാണ്. പട്ടികിടക്കാതെ ജീവിക്കാന്‍ പുറത്ത് കൂലിപ്പണിക്ക് പോകേണ്ടി വരുന്ന അവസ്ഥ. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ സണ്‍ നെറ്റ് വര്‍ക്കിന്റെ നാല് മലയാളം ചാനലുകള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ സൂര്യ ടിവി ആസ്ഥാനത്ത് ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുകയാണ്.

സൂര്യ ടിവിയുടെ പതിനെട്ടാം വാര്‍ഷിക ദിനമായ ബുധനാഴ്ചയാണ് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘടന സമരം തുടങ്ങിയിരിക്കുന്നത്. കേരള സ്‌റ്റേറ്റ് ടെലിവിഷന്‍ മസ്ദൂര്‍ സംഘിന്റെ (കെടിഎംഎസ്) നേതൃത്വത്തിലാണ് സമരം. ഓണത്തിന് മുമ്പ് ചെന്നൈയില്‍ നിന്നെത്തിയ സണ്‍നെറ്റ്‌വര്‍ക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സി പ്രവീണും എച്ച്ആര്‍ വൈസ് പ്രസിഡന്റ്‌ ജവഹര്‍ മൈക്കിളും നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് പ്രതിഷേധ പരിപാടികള്‍ തുടങ്ങിയത്.

soorya-tv

ശമ്പളവര്‍ദ്ധന, ബോണസ്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളായിരുന്നു ജീവനക്കാര്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. ചാനലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലായിരുന്നു പ്രതിഷേധ ധര്‍ണ്ണ. ചാനലിന്റെ ഓഫീസിനകത്താണ് ജീവനക്കാര്‍ ധര്‍ണ്ണ നടത്തിയത്. പതിനെട്ട വര്‍ഷമായി തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനം നാമമാത്രമാണെന്നും പലരും നിത്യവൃത്തിക്കായി ലീവെടുത്ത് പുറം പണിക്ക് പോയാണ് കഴിയുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.

ഇരുന്നോറോളം വരുന്ന ജീവനക്കാരില്‍ 80 ശതമാനത്തോളം പേരും സമരരംഗത്താണ്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നിരഹാരം ഉള്‍പ്പടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് കെഎസ്ടിഎംഎസിന്റെ തീരുമാനം. കഴിഞ്ഞ മാസം ആറാം തിയതിയായിരുന്ന ചാനലില്‍ യൂണിയന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഓണത്തിന് മുമ്പ് നടത്തിയ ചര്‍ച്ചയില്‍ ചെന്നൈയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ഈ മാസം 15 നകം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ 15ാം തീയതി കഴിഞ്ഞിട്ടും യാതൊരു നടപടിയും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് യൂണിയന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ തുടങ്ങിയത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Surya TV Employees protest against management at Kochi office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X