കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി; കോണ്‍ഗ്രസ് നേതാവിന്‍റെ സ്വത്ത് കണ്ടുകെട്ടും

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ കീഴടങ്ങാത്ത പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോട്ടയത്തെ പ്രത്യേക വിചാരണ കോടതി ഉത്തരവിട്ടു. ജൂലായ് 19 നകം കീഴടങ്ങിയില്ലെങ്കിലാണ് സ്വത്ത് വകകള്‍ കണ്ടുകെട്ടുക.

നാല്‍പത് പേരാണ് സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ കീഴടങ്ങാന്‍ ബാക്കിയുള്ളത് പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ആയ ജേക്കബ് സ്റ്റീഫനും ജോസ് നെടുംതകിടിയിലും ആണ്. ഇവര്‍ ഒളിവിലാണ്.

Gang Rape

പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ കോട്ടയത്തെ പ്രത്യേക കോടതി ശാസിക്കുകയും ചെയ്തു. രണ്ട് പ്രതികള്‍ കീഴടങ്ങാത്തിനായിരുന്നു ഇത്. കീഴടങ്ങിയ മറ്റ് പ്രതികള്‍ മണ്ടന്‍മാരാണോ എന്നും കോടതി ചോദിച്ചു.

1996 ല്‍ ആണ് സൂര്യനെല്ലി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. നാല്‍പത് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. അതില്‍ 35 പേര്‍ക്കും പ്രത്യേക കോടതി കഠിന തടവിന് ശിക്ഷ വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടി 34 പ്രതികളേയും വെറുതേ വിട്ടു. ഒന്നാം പ്രതി അഡ്വ ധര്‍മരാജന്റെ ശിക്ഷ മാത്രമേ ഹൈക്കോടതി അംഗീകരിച്ചുള്ളൂ.

കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച വിധിയായിരുന്നു ഹൈക്കോടതിയുടേത്. പിന്നീട് ദില്ലി കൂട്ട ബലാത്സംഗത്തിന് ശേഷം സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി വിധി റദ്ദാക്കിയത്. തുടര്‍ന്ന് കുറ്റ വിമുക്തരാക്കപ്പെട്ട പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജേക്കബ് സ്റ്റീഫനും ജോസ് നെടുംതകിടിയിലും ഇതുവരെ കീഴടങ്ങിയിട്ടില്ല.

English summary
Suryanelli Case: Court orderd to forfeit the properties of culprits who didn't surrender
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X