സൂര്യനെല്ലി കേസില്‍ പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്
കോട്ടയം: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ പ്രതികള്‍ക്ക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ 23 പ്രതികള്‍ക്കാണ് കോട്ടയത്തെ പ്രത്യേക കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എത്രയും വേഗം കീഴടങ്ങണമെന്നും കോടതി പ്രതികളോട് ആവശ്യപ്പെട്ടു.
സൂര്യനെല്ലി കേസില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി. കേസില്‍ 23 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മുഖ്യ സൂത്രധാരനായ അഡ്വ ധര്‍മരാജന്റെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചിരുന്നു.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു സൂര്യനെല്ലി പീഡന കേസ്. വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചവരെ ഹൈക്കോടതി വെറുതെ വിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 2005 പ്രതികളുടെ അപ്പീല്‍ പരിഗണിച്ച കോടതി മുഖ്യ പ്രതി ധര്‍മരാജനെ ഒഴികെ ബാക്കി എല്ലാവരേയും കോടതി കുറ്റ വിമുക്തരാക്കി.
പെണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയെന്ന് ന്യായാധിപന്റെ പരമാര്‍ശം വന്‍ വിവാദത്തിനാണ് വഴിവച്ചത്. എന്നാല്‍ നിയമപോരാട്ടങ്ങള്‍ തുടര്‍ന്ന് ഒടുവില്‍ സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. കേസില്‍ വീണ്ടും വാദം കേള്‍ക്കാനും കോടതി ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ച ഹൈക്കോടതി മുഖ്യപ്രതി ധര്‍മരാജന്റേയും മറ്റ് 23 പ്രതികളുടേയും ശിക്ഷ അംഗീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മറ്റ് പ്രതികളോട് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍നടപടിയായിട്ടാണ് 23 പ്രതികള്‍ക്ക് ഇപ്പോള്‍ കോട്ടയത്തെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications