കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി കേസില്‍ പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ പ്രതികള്‍ക്ക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ 23 പ്രതികള്‍ക്കാണ് കോട്ടയത്തെ പ്രത്യേക കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എത്രയും വേഗം കീഴടങ്ങണമെന്നും കോടതി പ്രതികളോട് ആവശ്യപ്പെട്ടു.

സൂര്യനെല്ലി കേസില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി. കേസില്‍ 23 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മുഖ്യ സൂത്രധാരനായ അഡ്വ ധര്‍മരാജന്റെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചിരുന്നു.

Court Order

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു സൂര്യനെല്ലി പീഡന കേസ്. വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചവരെ ഹൈക്കോടതി വെറുതെ വിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 2005 പ്രതികളുടെ അപ്പീല്‍ പരിഗണിച്ച കോടതി മുഖ്യ പ്രതി ധര്‍മരാജനെ ഒഴികെ ബാക്കി എല്ലാവരേയും കോടതി കുറ്റ വിമുക്തരാക്കി.

പെണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയെന്ന് ന്യായാധിപന്റെ പരമാര്‍ശം വന്‍ വിവാദത്തിനാണ് വഴിവച്ചത്. എന്നാല്‍ നിയമപോരാട്ടങ്ങള്‍ തുടര്‍ന്ന് ഒടുവില്‍ സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. കേസില്‍ വീണ്ടും വാദം കേള്‍ക്കാനും കോടതി ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ച ഹൈക്കോടതി മുഖ്യപ്രതി ധര്‍മരാജന്റേയും മറ്റ് 23 പ്രതികളുടേയും ശിക്ഷ അംഗീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മറ്റ് പ്രതികളോട് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍നടപടിയായിട്ടാണ് 23 പ്രതികള്‍ക്ക് ഇപ്പോള്‍ കോട്ടയത്തെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

English summary
Suryanelli case: Special Court issued arrest warrant for 23 culprits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X