Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി മോഡൽ പീഡനം; റിസോർട്ടിൽ മസാജിങെന്ന് ആതിര! അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരിലേക്ക്...

16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം വിപുലമാക്കിയത്.

ആലപ്പുഴ: സൂര്യനെല്ലി മോഡൽ പെൺവാണിഭവുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരിലേക്കും. സംഭവത്തിൽ എസ്ഐ അടക്കം പിടിയിലായതോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം വിപുലമാക്കിയത്.

അതേസമയം, പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത ആതിര(24)യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രാഷ്ട്രദീപിക അടക്കമുള്ള മാധ്യമങ്ങളാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്.

16കാരിയെ...

16കാരിയെ...

ആലപ്പുഴയിലെ നിർധന കുടുംബാംഗമായ 16കാരിയെ വീട്ടിലെ ദരിദ്രസാഹചര്യം മുതലെടുത്താണ് ആതിര വലയിലാക്കിയത്. ഭിന്നശേഷിക്കാരായ മാതാപിതാക്കളോടൊപ്പം കഴിയുന്ന പെൺകുട്ടിയെ ആതിരയാണ് പലയിടങ്ങളിലേക്കും കൊണ്ടുപോയത്. ആതിര ഇടക്കിടെ പെൺകുട്ടിയെ കൊണ്ടുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡനത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.

തടഞ്ഞുവച്ചു...

തടഞ്ഞുവച്ചു...

പതിവുപോലെ രാത്രിയിൽ പെൺകുട്ടിയെ കൊണ്ടുപോകാനെത്തിയപ്പോൾ നാട്ടുകാർ ആതിരയെ തടഞ്ഞുവച്ചു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് ആലപ്പുഴയിലെ സൂര്യനെല്ലി മോഡൽ പീഡനം പുറത്തറിയുന്നത്. പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധിപേർ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം.

അഞ്ചുപേർ...

അഞ്ചുപേർ...

കേസിൽ ആതിരയടക്കം അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. തെക്കേപ്പറമ്പിൽ ജിൻമോൻ(22), ആതിരയുടെ സുഹൃത്ത് യേശുദാസ്(28), ആന്റി നാർകോട്ടിക് വിഭാഗം സീനിയർ സിപിഒ നെൽസൺ തോമസ്(40), മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ കെജി ലൈജു(38) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ഉന്നത പോലീസ് ഉദ്യോഗസ്ഥർ...

ഉന്നത പോലീസ് ഉദ്യോഗസ്ഥർ...

ആതിരയ്ക്ക് പോലീസുകാരുമായി നല്ല ബന്ധമുള്ളതിനാൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടാകുമെന്നാണ് നാട്ടുകാരുടെ സംശയം. ഒരു ഡിവൈഎസ്പി അടക്കം സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാപക ആരോപണമുയർന്നതിനാൽ ഡിവൈഎസ്പി പിവി ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

റിസോർട്ടുകളിൽ...

റിസോർട്ടുകളിൽ...

ദരിദ്ര ചുറ്റപാടിലുള്ള ജീവിതസാഹചര്യം മുതലെടുത്താണ് ആതിര പെണ്‍കുട്ടിയെ വലയിലാക്കിയത്. റിസോർട്ടുകളിൽ ആയുർവേദ മസാജിങ് ജോലിയെന്നാണ് ആതിര നാട്ടുകാരോട് പറഞ്ഞിരുന്നത്. ഈ മസാജിങ് സെന്ററുകളുടെ മറവിൽ നടത്തിയിരുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കായിരുന്നു ആതിര പെൺകുട്ടിയെയും കൊണ്ടുപോയിരുന്നത്.

ആദ്യം സുഹൃത്തുക്കൾ...

ആദ്യം സുഹൃത്തുക്കൾ...

റിസോർട്ടുകളിൽ പോകുമ്പോൾ ആതിരയും സ്വന്തം കുട്ടിയും പീഡനത്തിനിരയായ പെൺകുട്ടിയുമുണ്ടായിരുന്നു. റിസോർട്ടുകളിലേക്ക് പോകുന്നതിനിടെ ആതിരയുടെ സുഹൃത്തുക്കളാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീടാണ് സിവിൽ പോലീസ് ഓഫീസറായ നെൽസൺ പെൺകുട്ടിയെ പീഡിപ്പിച്ചത്.

മദ്യം നൽകി...

മദ്യം നൽകി...

ആലപ്പുഴ നഗരത്തിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു നെൽസന്റെ പീഡനം. പെൺകുട്ടിയെ മദ്യം നൽകിയ ശേഷം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം പിടിയിലായ എസ്ഐയും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്.

അന്വേഷണം...

അന്വേഷണം...

നാട്ടുകാരുടെ ഇടപെടൽ കൊണ്ട് മാത്രമാണ് ഇത്രയും വലിയ പീഡന വാർത്ത പുറംലോകമറിഞ്ഞത്. നാട്ടുകാർ തടഞ്ഞുവച്ചപ്പോൾ ആതിര ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായി മൊബൈലിൽ സംസാരിക്കാൻ ശ്രമിച്ചതും കേസിൽ നിർണ്ണായകമായി. ഈ സംഭവം തന്നെയാണ് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിന് പ്രധാനകാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+