വീണ്ടും സൂര്യനെല്ലി; സിബി മാത്യൂസിനെതിരെ പരാതി, 'പെണ്‍കുട്ടിയുടെ സ്വഭാവം' പ്രശ്‌നമായി
തിരുവനന്തപുരം: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരേ സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതി. മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്. സിബി മാത്യൂസിന്റെ ഔദ്യോഗിക കാലത്തെ ഓര്‍മകള്‍ പറയുന്ന നിര്‍ഭയം എന്ന കുറിപ്പില്‍ പെണ്‍കുട്ടിയെ മോശക്കാരിയായി ചിത്രീകരിച്ചുവെന്നാണ് പരാതി.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയിരുന്നുവെന്നും പിജെ കുര്യന്റെ പേര് കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും പറയുന്ന ഭാഗങ്ങളാണ് പരാതിക്ക് ആധാരം. പരാതി പരിശോധിച്ച് വരികയാണെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. പുസ്തകം പ്രകാശനം ചെയ്ത വിഎസ് അച്യുതാനന്ദനും പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
21 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍തന്നെ ഇരയെയും കുടുംബത്തെയും സമൂഹത്തിന് മുമ്പില്‍ അവഹേളിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പോലും പെണ്‍കുട്ടി അപമാനിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അന്വേഷണത്തിനിടെ ചില ചോദ്യങ്ങള്‍ക്ക് കള്ളച്ചിരിയോടെയായിരുന്നു പെണ്‍കുട്ടി മറുപടി നല്‍കിയിരുന്നത്. പലപ്പോഴും കഥകളുണ്ടാക്കി വഴിമാറി പോകാനാണ് പെണ്‍കുട്ടി ശ്രമിച്ചത്. കേസിനാസ്പദമായ സംഭവത്തിന് മുമ്പ് കുട്ടിയായിരുന്നപ്പോള്‍ ഇവര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അനുഭവക്കുറിപ്പില്‍ സിബി മാത്യൂസ് പറയുന്നു.












Click it and Unblock the Notifications