• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എന്റെ കൂടെ നിന്നയാൾ ട്രാപ് ചെയ്തതാണ്'; സജനയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് സുശാന്ത് നിലമ്പൂർ

  • By Aami Madhu

എറണാകുളം; ജീവിക്കാൻ വേണ്ടി വഴിയരികിൽ ബിരിയാണി കച്ചവടം നടത്തിയതിന് ആക്രമണം നേരിട്ട ട്രാൻസ്ജെന്റർ സജന ഷാജി ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവനൊടുക്കാൻ അമിതമായി ഗുളിക കഴിക്കുകയായിരുന്നുവെന്നാണ് വിവരം. സജ്നയുടെ ഒരു ഓഡിയോ ക്ലിപ് ലീക്കായതിന് പിന്നാലെയാണ് അവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഓഡിയോയിൽ ചാരിറ്റി പ്രവർത്തകനായ സുശാന്ത് നിലമ്പൂരിനെതിരെ സജ്ന ആരോപണം ഉയർത്തിയിരുന്നു. ഇതോടെ സജ്നയ്ക്കും സുശാന്തിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. ഇപ്പോഴിതാ സജ്നയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടിരിക്കുകയാണ് സുശാന്ത് നിലമ്പൂർ.

സജനയുടെ ഓഡിയോ

സജനയുടെ ഓഡിയോ

തനിക്ക് വേണ്ടി വീടുവെയ്ക്കാൻ പണം പിരിച്ച് സുശാന്ത് നിലമ്പൂർ തന്നെ പറ്റിക്കുകയാണോയെന്ന സംശയം ഉണ്ടെന്നായിരുന്നു സുഹൃത്തുമായുള്ള സംസാരത്തിൽ സജന ഷാജി പറഞ്ഞത്. അത്തരത്തിൽ തനിക്ക് കുറഞ്ഞ തുക മാത്രം തന്ന് സുശാന്ത് പോകുകയാണെങ്കിൽ ലൈവിലെത്തി താൻ സുശാന്തിനെ വലിച്ച് കീറുമെന്നും സജന ഓഡിയോയിൽ പറഞ്ഞത്.

ഓഡിയോ ലീക്കായി

ഓഡിയോ ലീക്കായി

ഈ ഓഡിയോ വിവാദമായതോടെയാണ് ഓഡിയോ സുശാന്ത് ഇരുവരും സംസാരിച്ച ഓഡിയോ പുറത്തുവിട്ടത്. അതിന് പിന്നാലെ ഒരു വീഡിയോയും സുശാന്ത് പങ്കുവെച്ചിരുന്നു. 'സജ്നയുമായി ബന്ധപ്പെട്ട വിഷയത്തിന് ഒരു വിശദീകരണം തരണമെന്ന് തോന്നുന്നു.സജ്ന അവളുടെ സുഹൃത്തുമായി സംസാരിക്കുന്ന ഒരു വോയിസ് ഇന്നലെ മുതൽ ലീക്കായിട്ടുണ്ട്.അതിൽ എന്നെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

എന്നെ വലിച്ച് കീറുമെന്ന്

എന്നെ വലിച്ച് കീറുമെന്ന്

എന്നെ വലിച്ചുകീറുമെന്നൊക്കെയാണ് സജ്ന പറയുന്നത്.അത് എന്തോ ആയിക്കോട്ടെ,ഞാൻ സജ്നയെ സഹായിക്കാൻ ചെന്നതിന്റെ പേരിലാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായതെന്ന് നിങ്ങളാദ്യം മനസിലാക്കണം.സജ്നയെ സഹായിക്കാൻ ഇറങ്ങിയതിന്റെ കാരണം നിങ്ങളോട് വിശദീകരിക്കുകയാണ്.

ബിരിയാണി വിൽപന

ബിരിയാണി വിൽപന

സജിന ബിരിയാണി വിൽക്കുന്നതുപോലെ ഞാനും മൈസുരുവിൽ 60 രൂപയ്ക്ക് ഒരു ഓംമ്നി വാനിൽ 60 രൂപയ്ക്ക് ബിരിയാണി വിറ്റ ഒരാളാണ്. തുടക്ക സമയത്ത് സജ്നയ്ക്ക്അനുഭവിക്കേണ്ടി വന്നതുപോലെ എനിക്കും ഈ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. ഞാൻ ഇണ്ടാക്കിയ ബിരിയാണി ആരും വാങ്ങിക്കാതെ കുറേ ബിരിയാണി കളയേണ്ടി വന്നിട്ടുണ്ട്.

വല്ലാതെ വിഷമം തോന്നി

വല്ലാതെ വിഷമം തോന്നി

സജ്ന ലൈവിൽ ഇതേ കാര്യം പറഞ്ഞപ്പോൾ എനിക്കും വല്ലാത്ത ഒരു വിഷമം.അതുകൊണ്ടാണ് ഞാൻ സജ്നയ്ക്ക് എറണാകുളത്ത് ആരെഹ്കിലും സ്ഥാലം നൽകുകയാണെങ്കിൽ കടമുറി നിർമിച്ച് നൽകാമെന്ന് പറഞ്ഞത്.അങ്ങനെ ഞാൻ ആ വീഡിയോ എന്റെ പേജിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഒരുപാട് സഹായങ്ങൾ കിട്ടി. അങ്ങനെയാണ് നടൻ ജയസൂര്യയും ഹോട്ടലിന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തത്.

കടമുറി നിർമ്മിച്ച് നൽകാമെന്ന്

കടമുറി നിർമ്മിച്ച് നൽകാമെന്ന്

പക്ഷേ ഞാൻ സജ്നയ്ക്ക് കടമുറി നിർമിച്ച് നൽകാമെന്ന് പറഞ്ഞതാണ്. ഇതിന്റെ പേരിൽ പിന്മാറിയാൽ നാളെ നിങ്ങൾ തന്നെ ചോദിക്കും. അതുകൊണ്ടാണ് ഞാൻ എറണാകുളത്ത് പോയി സജ്നയെ നേരിട്ട് കണ്ടത്. അപ്പോൾ സജ്ന തന്നെ പറഞ്ഞു ജയേട്ടൻ ഈ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടെന്ന്.

വീഡിയോ ചെയ്യാൻ

വീഡിയോ ചെയ്യാൻ

അപ്പോൾ ഞാനൊരു അമ്പതിനായിരം കൊടുക്കാമെന്നാണ് പിന്നെ കരുതിയത്.എല്ലാ കാര്യങ്ങളും ഓക്കെയായിട്ടുണ്ടല്ലോ. അപ്പോൾ സജ്ന പറഞ്ഞു, എനിക്ക് ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നത് ഒരു വീടാണ് അതിന് എന്തെങ്കിലും ചെയ്തു തരാൻ പറ്റുമോ എന്ന്.വീഡിയോ ചെയ്തു തരാൻ പറ്റുമോ എന്ന് ചോദിച്ചു. അപ്പോൾ എനിക്ക് വീഡിയോ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു.

മൂന്ന് ലക്ഷത്തിന്റെ വീട്

മൂന്ന് ലക്ഷത്തിന്റെ വീട്

അക്കൗണ്ട് നമ്പരും വച്ച് വീടിന്റെ കാര്യത്തിൽ പണം പിരിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു'.കുറഞ്ഞ ബഡ്ജറ്റിൽ സ്ഥലും വീടും ഉണ്ടെങ്കിൽ അത് വാഹ്ങി നൽകാമെന്ന് ഞാൻ പറഞ്ഞു. അവിടെയുണ്ടായിരുന്നു അനീഷ്ക എന്നോട് പറഞ്ഞ് അവിടെ 3 ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും ലഭിക്കുമെന്ന്. ഇതോടെ അത് താൻ വാങ്ങി നൽകാമെന്നും നാല് മാസത്തെ സമയം വേണമെന്നും ഞാൻ പറഞ്ഞു.

അവളുടെ നിർബന്ധത്തിന് വഴങ്ങി

അവളുടെ നിർബന്ധത്തിന് വഴങ്ങി

എന്നാൽ മൂന്ന് ലക്ഷ്യം രൂപയ്ക്ക് വീട് വേണ്ട ഭാവിയിൽ കുടുംബമായി ജീവിക്കുമ്പോൾ സൗകര്യം ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞു.സുശാന്തേട്ടൻ വീഡിയോ ചെയ്ത് തരണം എന്നും അവൾ പറഞ്ഞു.ഇതോടെ അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവളുടെ അക്കൗണ്ട് നമ്പറും വെച്ച് ഞാൻ വീഡിയോ ചെയ്തത്.

പണം എടുത്തിട്ടില്ല

പണം എടുത്തിട്ടില്ല

അവൾക്ക് വന്ന ഒരു രൂപ ഞാൻ എടുത്തിട്ടില്ല. വന്ന പണം അവളുടെ അക്കൗണ്ടിലേക്കാണ് പോയത്. വീഡിയോ ചെയ്ത് കയ്യുംവീശി പോന്നില്ല. അവൾക്ക് ചിക്കൻ സൂക്ഷിക്കാൻ ഫ്രീസർ 16,500 രൂപയ്ക്ക് ഞാൻ വാങ്ങി നൽകി. ഇതാണ് സംഭവിച്ചത്. താൻ അവിടെ നിന്ന് പോരുന്നതിനിടയിലായിരിക്കാം അവളെ ആരെങ്കിലുമൊക്കെ പറഞ്ഞ് പറ്റിച്ചത്, സുശാന്ത് വീഡിയോയിൽ പറഞ്ഞു.

ഇന്ത്യയിൽ വാക്സിൻ നിർമ്മാണം പുരോഗതിയിൽ; വാക്‌സിന്‍ ശരിയാകും വരെ കൊവിഡ് പോരാട്ടം തുടരണമെന്നും മോദി

ഉപമുഖ്യമന്ത്രിയുടെ ഫോണിൽ നിന്ന് വാട്സ് ആപ് ഗ്രൂപ്പിലേക്ക് പോൺ വീഡിയോ; ഫോൺ ഹാക്ക് ചെയ്തെന്ന് മന്ത്രി

മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

ആന്റണി ഫൗസി ദുരന്തം; അയാൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ മരണം 5 ലക്ഷം ആകുമായിരുന്നുവെന്ന് ട്രംപ്

English summary
susanth nilambur about transgender sajna shaji and and outs her audio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X