കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാർ തുറക്കാൻ അനുവദിക്കരുത്; പക്ഷേ...വൈനിന്റെ അളവ് വർധിപ്പിക്കാൻ അനുവദിക്കണം, സഭയുടെ ഇരട്ടത്താപ്പ്!

  • By അക്ഷയ്
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യനയത്തിൽ സഭയുടെ ഇരട്ടത്താപ്പ്. സഭയുടെ മുൻ നിലപാടിന് വിരുദ്ധമായി നിലവിൽ ഉത്പ്പാദിപ്പിക്കുന്ന വൈനിന്റെ അളവ് വർദ്ധിപ്പിക്കാൻ അനുമതി തേടി ആർച്ച് ബിഷപ്പ് സൂസെപാക്യം. സൂസെപാക്യം എക്സൈസ് വകു്പിനെ സമീപിച്ചതിന്റെ വിവരങ്ങൾ പുറത്തു വന്നു. നിലവിൽ 250 ലിറ്റർ വൈൻ ഉത്പ്പാദിപ്പിക്കാനാണ് ലൈസൻസുള്ളത്. എന്നാൽ 2500 ലിറ്ററായി ഉർത്തണമെന്നാണ് ആവശ്യം.

അപേക്ഷയിലെ കണക്കുകൾ തമ്മിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി എക്സൈസ് കമ്മീഷണർ സഭയുടെ ആവശ്യം നിരസിച്ചിരിക്കുകയാണ്. അതേസമയം മദ്യനയത്തിലെ മലക്കം മരിച്ചിലിനെ കുറിച്ച് പ്രതികരിക്കാൻ സഭാ പ്രതിനിധികൾ തയ്യാറായിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

Bar

ക്രൈസ്തവ ദേവാലയങ്ങളിൽ കുർബാനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾക്കായി വൈൻ ഉത്പ്പാദിപ്പിക്കാൻ സഭയ്ക്ക് അനുമതിയുണ്ട്. സഭയിലെ വൈദീകരുടെ എണ്ണം വർദിച്ചുവെന്നും അതുകൊണ്ടാണ് വൈൻ ഉത്പ്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടത് എന്നുമാണ് രേഖകളിൽ പറയുന്നത്.

English summary
Susepakayam request excise to increase wine in Church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X