കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗാധമായ ദുഃഖം രേഖപ്പെടുത്തി പിണറായി: ചെയ്ത കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജിന്‍റെ വിയോഗത്തില്‍ അനുശോചനം ഏര്‍പ്പെടുത്തി കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും സുഷമയുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

'' മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നു'' - പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

sushama swaraj

സുഷമ സ്വരാജിന്‍റെ മരണം രാജ്യത്തിന് തീരാനഷ്ടമെന്നും തന്നെ സംബന്ധിച്ചിടത്തോളെ ഏറെ അവിശ്വസനീയമായ വാര്‍ത്തയാണെന്നുമായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ പ്രതികരണം. സുഷമസ്വാരാജുമായി ദീര്‍ഘകാലത്തെ വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാറില്‍ സഹമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം അവരെ കണ്ട് അനുഗ്രഹം വാങ്ങാന്‍ പോയിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും നേരിട്ട് വരണമെന്ന് ഒരു ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനത്തുനിന്ന് തന്നോട് പറഞ്ഞിരുന്നെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

<strong> സുഷമാ സ്വരാജിന്റെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ്; മരണ വാർത്ത ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി</strong> സുഷമാ സ്വരാജിന്റെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ്; മരണ വാർത്ത ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി

സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ശ്രീമതി സുഷമാ സ്വരാജിന്റെ അകാല വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടമാണ്. ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു.

Recommended Video

cmsvideo
സുഷമ സ്വരാജ് അന്തരിച്ചു | Oneindia Malayalam

ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമാ സ്വരാജെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

<strong> ജീവിതാവസാനത്തിന് മുമ്പ് കാണാൻ ആഗ്രഹിച്ച ദിവസം; മരണത്തിന് തൊട്ടുമുമ്പ് സുഷമാ സ്വരാജിന്റെ ട്വീറ്റ്</strong> ജീവിതാവസാനത്തിന് മുമ്പ് കാണാൻ ആഗ്രഹിച്ച ദിവസം; മരണത്തിന് തൊട്ടുമുമ്പ് സുഷമാ സ്വരാജിന്റെ ട്വീറ്റ്

English summary
sushma swaraj passes away: pinarayi vijayan , oommen chandy& v muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X