പരസ്യമായി കുറ്റം പറഞ്ഞ് രഹസ്യമായി സണ്ണി ലിയോണിനെ ആരാധിക്കുന്നു..വിമര്‍ശകരെക്കുറിച്ച് സുസ്മേഷ്
പോണ് ചിത്രങ്ങളിലെ നായികയാണെന്ന തരത്തില്‍ സണ്ണി ലിയോണിനെ ബോളിവുഡ് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നില്ല. മലയാള സിനിമയ്ക്ക് പാഠമാകേണ്ട കാര്യമാണിത്.
കൊച്ചി : കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാന്‍ പോയവരെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ രഹസ്യമായി അവരെ ആരാധിക്കുന്നവരാണെന്ന് എഴുത്തുകാരനായ സുസ്മേഷ് ചന്ത്രോത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഫേസ്ബുക്കില്‍ മുക്രിയിടുന്നവര് സണ്ണി ലിയോണിനെ കാണാന്‍ പോകാത്തവരാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. താന്‍ സണ്ണി ലിയോണിന്റെ കടുത്ത ആരാധകനാണെന്നും അവരെ കാണാന്‍ പോയവരെ അഭിനന്ദിക്കുന്നുവെന്നും സുസ്മേഷ് കുറിച്ചിട്ടുണ്ട്.

സണ്ണി ലിയോണ്‍ ആരാധകനാണ്
ജിസം സിനിമ ഇറങ്ങിയപ്പോഴാണ് താന്‍ സണ്ണി ലിയോണ്‍ എന്ന താരത്തെക്കുറിച്ച് ശ്രദ്ധിച്ചു തുടങ്ങിയത്. അവര്‍ പോണ് താരമായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. അതിനു ശേഷം അവരുടെ പോണ് ചിത്രങ്ങള്‍ ആസ്വദിച്ചിരുന്നുവെന്നും സുസ്മേഷ് കുറിച്ചിട്ടുണ്ട്.

ഉത്തരേന്ത്യന്‍ ആരാധകരോട് ബഹുമാനം തോന്നിപ്പോയി
പോണ് സിനിമകളിലെ താരമാണെങ്കിലും സാധാരണ നായികമാരെപ്പോലെ സണ്ണി ലിയോണിനെയും പരിഗണിക്കുന്ന ഉത്തരേന്ത്യന്‍ ആരാധകരോട് തനിക്ക് ബഹുമാനവും ആദരവും തോന്നിയെന്നും അദ്ദേഹം പറയുന്നു.

വിരസ നിമിഷങ്ങളെ തരണം ചെയ്തത്
തന്റെ വിരസ നിമിഷങ്ങളെ തരണം ചെയ്യാന്‍ സണ്ണി ലിയോണിന്റെ ക്ലിപ്പുകള്‍ സഹായിച്ചിരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അന്നും ഇന്നും താന്‍ സണ്ണി ലിയോണിന്റെ ഫാനാണെന്നും സുസ്മേഷ് പറയുന്നു.

അഭിനയത്തെ വിലയിരുത്താന്‍ ആളല്ല
ബോളിവുഡ് സിനിമകളുടെ പ്രേക്ഷകനല്ലാത്തതിനാല്‍ സണ്ണി ലിയോണ്‍ എന്ന അഭിനേത്രിയുടെ പ്രകടനം വിലയിരുത്താന്‍ താന്‍ ആളല്ല. അത്തരത്തിലൊരു കാര്യം ചെയ്യുന്നുമില്ല.

മലയാളികള്‍ക്കുള്ള പാഠം
നീലച്ചിത്രങ്ങളിലെ നായികയെ കുടുംബ കഥകളിലെ നായികയായോ സഹതാരമായോ സങ്കല്പ്പിക്കാന് പോലും കഴിയാത്ത സ്ഥിതി വിശേഷമാണ് മലയാള സിനിമയിലേത്. മലയാളി പ്രേക്ഷകര്‍ക്കുള്ള വലിയൊരു പാഠമാണിതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്കില്‍ അലറിക്കരയുന്നവരോട്
സണ്ണി ലിയോണിനെ കാണാന്‍ പോയവരെ വിമര്‍ശിക്കുന്നവര്‍ അവരെ പരസ്യമായി കുറ്റം പറയുകയും രഹസ്യമായി ആസ്വദിക്കുകയും ചെയ്യുന്നവരാണ്. കൊച്ചിയില്‍ പോയി അവരെ കണ്ടവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും സുസ്മേഷ് കുറിച്ചിട്ടുണ്ട്.
-
ടിക്കറ്റ് നിരക്ക് 1.85 ലക്ഷം വരെ! പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; നാട്ടിലെത്താൻ വഴിയില്ല! -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications