നടിക്കെതിരായ ആക്രമണം; വിജീഷ് ക്വട്ടേഷന്‍ സംഘാംഗമാണെന്ന് കോടിയേരി
കൊച്ചി: നടിയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ പ്രതി വിജീഷ് ക്വട്ടേഷന്‍ സംഘാംഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജീഷുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ ഗൂഢാലോചനക്കേസിലെ പ്രതിയാണ് വിജീഷിന്റെ സഹോദരനെന്നും ബിജെപി നേതാവ് എം.ടി.രമേശ് ആരോപിച്ചിരുന്നു.
എന്നാല്‍ വിജീഷ് ആര്‍എസ്എസ് ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘാംഗമാണെന്നും കോടിയേരി ആരോപിച്ചു. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്നാണ് ചിലരുടെ പ്രചരണം. സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇതേ വിജീഷിന്റെ അച്ഛനെന്നും കോടിയേരി ആരോപിച്ചു.

സംഭവത്തില്‍ കുപ്രചാരണങ്ങള്‍ നടത്തുകയല്ല ചെയ്യേണ്ടത്. കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ കൈവശമുള്ളവര്‍ അത് അന്വേഷണ സംഘത്തെ അറിയിക്കുകയാണു വേണ്ടത്. നടിയെ ആക്രമിച്ചവരേയും അതിന് ക്വട്ടേഷന്‍ കൊടുത്തവരെയും എത്രയും വേഗം പിടികൂടും. പ്രതികളെയെല്ലാം എത്രയും വേഗം തിരിച്ചറിയാനായത് പൊലീസിന്റെ വിജയമാണെന്നും കോടിയേരി പറഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍, പുരോഗമന കലാസാഹിത്യ സംഘം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നീ സംഘടനകള്‍ സംയുക്തമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications