കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ പിടിയിലായ യുവാവിന് ഐസിസ് ബന്ധം? കനകമലയിലെ ഗൂഢാലോചനയില്‍ പങ്കെടുത്തു...

ഐസിസിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അന്‍സാറുള്‍ ഖിലാഫയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി കനകലയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. കേരളത്തിലെ തന്ത്ര പ്രധാന മേഖലകളില്‍ ആക്രമണത്തിനും രണ്ട് ഹെക്കോടതി ജഡ്ജിമാരടക്കമുള്ള അഞ്ച് വിഐപികളെ വധിക്കാനും ലക്ഷ്യമിട്ട സംഘത്തിലുണ്ടായിരുന്ന ആളെയാണ് എന്‍ഐഎയുടെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് എന്‍എഐ പിടികൂടിയത്. ഐസിസിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അന്‍സാറുള്‍ ഖിലാഫയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. പിടിയിലായ പാലക്കാട് സ്വദേശിയായ മുഹമ്മദ് ഫയാസ് ഖത്തറില്‍ കുടുംബ സമേതം താമസിച്ച് വരികയായിരുന്നു. കേരളത്തിലെത്തിയത് വിഐപികളെ വധിക്കാനുലഌപദ്ധതിയില്‍ പങ്ക് ചേരാനാണോ ?

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ മുഹമ്മദ് ഫയാസ് അംഗമായിരുന്നതായാണ് വിവരം.

രേഖകള്‍

രേഖകള്‍

മുഹമ്മദ് ഫയാസിന്റെ മൊെബെല്‍ ഫോണും ചില രേഖകളും എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. കനകമല ഐഎസ് കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.

ഗൂഢാലോചന നടന്നത്

ഗൂഢാലോചന നടന്നത്

കേരളത്തില്‍ ലൗ ജിഹാദ് എന്ന ഭീകരപ്രവര്‍ത്തന റിക്രൂട്ടിങ് പദ്ധതി പുറത്തുവരുന്നതിനു കാരണമായ ജഡ്ജിയേയും ശരീഅത്തിനെ എതിര്‍ത്ത് ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച മറ്റൊരു ജഡ്ജിയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥനേയും രാഷ്ട്രീയ നേതാക്കളെയും വകവരുത്താനാണ് കനകമലയില്‍ ഐഎസ് യോഗം ചേര്‍ന്നത്.

ഇന്ത്യയൊട്ടാകെ ആക്രമണം

ഇന്ത്യയൊട്ടാകെ ആക്രമണം

കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. നേരത്തെ എന്‍ഐഎയുടെ പിടിയിലായിരുന്ന സുബ്ഹാനി ഹാജ മൊയ്ദീന്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണ പദ്ധതികള്‍ക്കായി കോയമ്പത്തൂരില്‍നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കാന്‍ ശ്രമിച്ചിരുന്നു.

മുഹമ്മദ് ഫിയാസ്

മുഹമ്മദ് ഫിയാസ്

ഖത്തറില്‍ ചാര്‍ട്ടേഡ് അക്കൗണ്ട് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫിയാസ്. സെപ്തംബര്‍ 22നാണ് അവസാനമായി ഇയാള്‍ കേരളത്തില്‍ വന്ന് പോയിരുന്നത്. ഇയാളുടെ കുടുംബം വര്‍ഷങ്ങളായി ഖത്തറില്‍ സ്ഥിരതാമസമാണ്.

ഐസിസ് ബന്ധം

ഐസിസ് ബന്ധം

ഇയാള്‍ക്ക് ഐസിസുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യലിന് ശേഷം വിശദമായ അന്വേമം നടത്തുമെന്നാണ് എന്‍ഐഎ സംഘം പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Suspect isis Relation NIA arrested youth in Nedumbassery Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X