കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് നോട്ടമിട്ട മുൻ പോപ്പുലർ ഫ്രണ്ടുകാരൻ തസ്ലീം ഫേസ്ബുക്കിൽ! പിടികൊടുക്കില്ല

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തില്‍ കാസര്‍കോഡും കണ്ണൂരും അടക്കമുള്ള ജില്ലകളില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുള്ളതാണ്. ഇതിനകം തന്നെ പല മലയാളികളും കൊല്ലപ്പെട്ടും കഴിഞ്ഞു.

സിറിയയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശികളായ മനാഫിനും ഷജിലിനും ഇടയില്‍ പണം കൈമാറുന്നതിന് ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന് പോലീസ് കരുതുന്ന കണ്ണൂര്‍ സ്വദേശിയാണ് തസ്ലീം അബ്ദുറഹ്മാന്‍. ഇയാളിപ്പോള്‍ വിദേശത്താണ്. പണം കൈമാറിയത് ഇവരുടെ ഉദ്ദേശം അറിയാതെ ആണെന്ന് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടിയായ തസ്ലീം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു:

ഇസ്ലാമിക് സ്റ്റേറ്റിന്റെ മണി ഏജന്റ്

ഇസ്ലാമിക് സ്റ്റേറ്റിന്റെ മണി ഏജന്റ്

കുറെയായി fbയിൽ ഒന്നു വരണം എന്നു കരുത്തിയിട്ടു പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ fb തുറക്കാൻ പറ്റുന്നില്ല കുറച്ചു ദിവസങ്ങൾക്കു മുന്പാണ് ഫോട്ടോ വെരിഫൈ ചെയ്തതിന്റെ അടിസ്ഥാനത്തിൽ തുറന്നു കിട്ടിയത് അല്ഹംദുല്ല്ലാഹ്... നിങ്ങൾക്കെല്ലാം അറിയന്നത് പോലെ കഴിഞ്ഞ നവംബർ16 ലായിരുന്നു എനിക്കെതിരെ കേരളാ പോലീസ് ഒരു ഉണ്ടായില്ലാ വെടി പൊട്ടിച്ചത്. ഞാൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ മണി ഏജന്റ് ആണെന്നുള്ള വാർത്ത വന്നത്. അന്ന് ഉച്ചക്ക് ഞാൻ ഓഫീസിൽ ഇരിക്കുന്ന സമയത്തു ആയിരുന്നു ഈ വാർത്ത ഞാൻ ആദ്യം കാണുന്നത്.

ചങ്ക് ബ്രോസ് കൈവിട്ടു

ചങ്ക് ബ്രോസ് കൈവിട്ടു

അതേ സമയം 2 സുഹൃത്തുക്കൾ വിളിച്ചു അന്വേഷിക്കുകയും ചെയ്തിരുന്നു. അന്ന് തന്നെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി. പക്ഷെ അതിന്റെ സത്യാവസ്ഥ അറിയുന്നതിന് മുൻപ് തന്നെ ചെറുപത്തിലുള്ള കളികൂട്ടുകാർ മാത്രമുള്ള ഗ്രൂപ്പ് അടക്കം പല വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും എന്നെ പുറത്താക്കുകയും ഉറ്റചങ്ങാതിമാർ എന്നു പറഞ്ഞു നടന്നവർ വരെ fbയിൽ നിന്നു unfrnd ആക്കുകയും അവരുടെ fb പേജിൽ തന്നെ എനിക്കെതിരെ പോസ്റ്റ് ഇടുന്ന അവസ്ഥവരെ ഉണ്ടായി [ ഈ ചങ്കു ബ്രോ എന്നൊക്കെ പറയുന്നത് വെറുതെയാണ് നിങ്ങൾക്ക് എന്തെങ്ങിലും പ്രശ്‌നം ഉണ്ടായാൽ മനസിലാകും അതിന്റെ സത്യാവസ്ഥ].

ഒറ്റപ്പെട്ട അവസ്ഥ

ഒറ്റപ്പെട്ട അവസ്ഥ

അന്ന് വൈകിട്ടോടു കൂടി താമസിച്ചിരുന്ന റൂമിൽ നിന്നും പുറത്തു പോകേണ്ട അവസ്ഥയും വന്നു. അന്യ രാജ്യത്തു നാട്ടുകാരും കൂട്ടുകാരും ഇല്ലാതെ താമസിക്കാൻ ഇടമില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥ ആലോചിക്കാവുന്നതെയുള്ളൂ.. പക്ഷെ ആരും ഇല്ലാത്തവർക്ക് അള്ളാഹു കൂടെയുണ്ടാകും എന്ന ഒറ്റ വിശ്വാസം ഉള്ളത് കൊണ്ടുതന്നെ അള്ളാഹു എന്നെ ഇതുവരെ കൈപിടിച്ചു കൂടെതന്നെ നടത്തിക്കുകയായിരുന്നു.. നാട്ടിൽ DYFI യുടെ ചെറ്റകൾ എന്റെ കല്യാണ ഫോട്ടോ ഫേമസ് ആകുകയും ചെയ്തു.

സംഘടന പുറത്താക്കി

സംഘടന പുറത്താക്കി

അതു ഞാൻ fb പ്രൊഫൈൽ വച്ചപ്പോൾ കൂടുതൽ ലൈക്ക് കിട്ടിയിരുന്നില്ല അതു കൊണ്ടു തന്നെ എന്നെ ഇത്രയും ഫേമസ് ആക്കിയതിന് നന്ദി. ഇപ്പോൾ ഗൂഗിൾ ലും യൂട്യുബിലും kop thasleem എന്ന് ടൈപ്പ് ചെയ്താൽ എന്റെ കല്ല്യാണ ഫോട്ടോ സഹിതം വാർത്ത വരുന്ന അവസ്ഥ വരെ ഉണ്ട്. അതു പോലെ എന്റെ വിഷയവുമായി ബാധപ്പെട്ടു PFI യെ കുറ്റപ്പെടുത്തുന്നവരോട് എന്നെ സംഘടന 2016 നവംബർ മാസം പുറത്താക്കിതായി അറിയിക്കുന്നു.

മനാഫ് പണമേൽപ്പിച്ചു

മനാഫ് പണമേൽപ്പിച്ചു

എനി എന്താണ് സത്യാവസ്ഥ എന്നു പറയാം 2016ൽ ആഗസ്റ്റിൽ മനാഫ് ദുബായിൽ വരികയും ഇവിടുന്നു അവൻ എന്നോട് ബഹ്റൈനിലേക്ക്‌ പോകുകയാണ് എന്നു പറഞ്ഞു കുറച്ചു ക്യാഷ് ഡോളർ ആക്കിയിട് എന്നെ ഏല്പിച്ചിരുന്നു. അവൻ എന്നെ വിളിച്ചു എന്താണ് ആകേണ്ടത് എന്നു പറയുമ്പോൾ അങ്ങനെ ചെയ്താൽ മതി എന്നും പറഞ്ഞു. അങ്ങനെ ഒക്ടോബറിൽ അവൻ എനിക്ക് msg അയച്ചിട് പറഞ്ഞു നാട്ടിൽ നിന്നും ഷജിൽ വരുമെന്നും അതിൽ നിന്ന് 4000ഡോളർ കൊടുക്കണമെന്നും പറഞ്ഞ അടിസ്ഥാനത്തിൽ ഞാൻ കൊടുത്തു.

മനാഫിന്റെ സുഹൃത്ത് വിളിച്ചു

മനാഫിന്റെ സുഹൃത്ത് വിളിച്ചു

അവന്റെ കുറച്ചു കാശ് എന്റെ കയ്യിൽ ബാലൻസ് ഉണ്ടായിരുന്നു. അങ്ങനെ ഞാൻ മാർച്ചിൽ നാട്ടിൽ പോവുകയും ചെയ്തു. ആ ഇടയ്ക്കു ആയിരുന്നു ഏകദേശം ഏപ്രിൽ മാസം അവസാനം ഞാൻ പഴയങ്ങാടി ഉള്ള സമയത്തു എന്നെ മനാഫിന്റെ സുഹൃത്തു വിളിക്കുകയും മനാഫ് തന്ന കാശിൽ നിന്നും 800ഡോളർ തരണം എന്നും പറഞ്ഞു. ആ സമയത്തു എന്റെ സഹോദരി കണ്ണൂർ അശോക ഹോസ്പിറ്റലിന്റെ അപ്പുറത്തുള്ള മദർ & ചൈൽഡ് ഹോസ്പിറ്റലിൽ ( പേര് ശരിക്കും ഓർമയില്ല ) ആയിരുന്നു അന്നായിരുന്നു അവളെ ഡിസ്ചാർജ് ചെയ്യേണ്ട ദിവസം.

പണം കൈമാറിയെന്നത് സത്യം

പണം കൈമാറിയെന്നത് സത്യം

അതു പ്രകാരം ഞാൻ അവനോടു വൈകിട്ട് അവിടെ വരാനും അവിടുന്നു ക്യാഷ് തരാം എന്ന് പറഞ്ഞ അടിസ്ഥാനത്തിൽ കൊടുക്കുകയും ചെയ്തു ( സദാനന്ദൻ പോലീസ് പറഞ്ഞതു റെയിൽവേ സ്റ്റേഷനിൽ നിന്നും കൊടുത്തു എന്നാണ് ). അങ്ങനെ മേയ് 12നു തിരിച്ചു ദുബായിലേക്ക് പോകുകയും ചെയ്തു ( ചില മഞ്ഞ പത്രങ്ങളിൽ കണ്ടത് ഞാൻ നാട്ടിൽ ആരുമറിയാതെ വന്നു പോയി എന്നാണ് ).

ഉദ്ദേശം അറിഞ്ഞിരുന്നില്ല

ഉദ്ദേശം അറിഞ്ഞിരുന്നില്ല

അങ്ങനെ ജോലിയിൽ പ്രവേശിക്കുകയും റമദാനിലെ ഒരു വെള്ളിയാഴ്ച ഞാൻ മിർദിഫ് സിറ്റി സെന്ററിൽ പോയ സമയത്തു അവിടുത്തെ exchange ൽ നിന്നും എന്റെ കയ്യിൽ ബാലൻസ് ഉണ്ടായ കാശ് 40000രൂപ ഒരു അകൗണ്ടിൽ ഇട്ടുകൊടുക്കുകയും ചെയ്തു. ( എന്തെങ്ങിലും പ്രശ്നം ഉണ്ടാകും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നെങ്കിൽ ഞാൻ എന്റെ id വെച്ചു അയാക്കില്ലായിരുന്നു. അതും ദുബായിൽ ഉണ്ടിക്കു പൈസ അയക്കുന്നത് ധാരാളം ഉണ്ടുതാനും). സുഹൃത്തു എന്നെ ഏൽപിച്ച ക്യാഷ് ഞാൻ കൊടുത്തു അതിൽ ഞാൻ തെറ്റൊന്നും കണ്ടില്ല.ഇതാണ് യഥാർത്ഥത്തിൽ ഉണ്ടായത് .

പോലീസിന്റെ അടുത്ത വെടി

പോലീസിന്റെ അടുത്ത വെടി

അങ്ങനെ ഡിസംബർ മാസം വീണ്ടും സദാനന്ദൻ പോലീസ് ഒരു വെടിയും കൂടി പൊട്ടിച്ചു. ഞാൻ ഷാർജയിൽ നിന്നും പള്ളിക്കു വേണ്ടി പിരിവ് എടുത്തിന് എന്നുള്ള വാർത്തയും ഫുജൈറയിലുള്ള ഗോർഫുകാൻ പോലീസ് സ്റ്റേഷനിൽ എനിക്കെതിരെ കേസ് ഉണ്ട് എന്നുള്ള വാർത്തയും വന്നു. എനിക്ക് ചോദിക്കാനുളത് ഞാൻ നാട്ടിലുള്ള ഏതു പള്ളിക്കു വേണ്ടിയാണ് പിരിവ് എടുത്തത്? ഞാൻ പള്ളികമ്മിറ്റിയുടെ ലേറ്ററോ റീസീപ്പ്‌റ്റൊ ഇല്ലാതെ പോകുമ്പോൾ കാശ് എടുത്തുതരൻ പൊട്ടന്മാരല്ല പ്രവാസികൾ. അവർ പണിയെടുത്തു ഉണ്ടാക്കുന്ന ക്യാഷ് വെറുതെ കളയാൻ ഒരു പ്രവാസിയും മുതിരില്ല.

പള്ളിക്ക് പണം പിരിക്കുന്നു

പള്ളിക്ക് പണം പിരിക്കുന്നു

എവിടെയാണ് പള്ളിയേടുക്കുന്നത് എന്ന വ്യക്തമായ തെളിവില്ലാതെ ഒരു പ്രവാസിയും ഒരാൾക്കും കാശ് കൊടുക്കില്ല. അതുകൊണ്ടു തന്നെ ഇതുപോലെയുള്ള കള്ളങ്ങൾ പറയുമ്പോൾ ഒന്നുംകൂടി ചിന്തിക്കുക. കേരളാ പൊലീസിന് ഒരു നിലയും വിലയുമൊക്കെയുണ്ട്. പിന്നെ ഏതു പോലീസ് സ്റ്റേഷനിൽ ആണ് കേസ് ഉള്ളത് എന്നും കൂടി പറഞ്ഞാൽ അവിടെ പോയി കീയടങ്ങാമായിരുന്നു. നിങ്ങള് ഒന്നു മനസിലാക്കേണ്ടത് ഒക്ടോബർ 30നു ആയിരുന്നു ഞാൻ വിസിറ്റ് വിസ പുതുക്കിയത് അന്ന് ഉണ്ടാകാത്ത എന്തു കേസ് ആണാവോ പിന്നീട് ഉണ്ടായത്

ആ നൂലിൽ പിടിച്ച് നിൽക്കുന്നു

ആ നൂലിൽ പിടിച്ച് നിൽക്കുന്നു

അതും 2012 ആഗസ്ത് 19നു ശേഷം ഞാൻ ഗോർഫുകാനിൽ പോയിട്ടുമില്ല. കളവു പറയുമ്പോൾ ഒന്നു ഗോർഫുക്കാൻ മാറ്റിയിട്ട് ദുബായിയോ, ഷാർജയോ പറയാമായിരുന്നില്ലേ അങ്ങനെയാണെങ്കിൽ ഞാൻ ഒന്ന് നേട്ടിയേനെ. പിന്നെ നിങ്ങള് പറഞ്ഞതു എന്നെ എത്രയും പെട്ടെന്ന് പിടിക്കുമെന്നും ഞാൻ 2രാജ്യങ്ങൾ തമ്മിലുള്ള ചെറിയ സാങ്കേതിക നൂലിലാണ് നിൽക്കുന്നത് എന്നുമാണ്. ഞാൻ ഇപ്പോഴും നിങ്ങൾ പറയുന്ന ആ നൂലിൽ പിടിച്ചു തന്നെയാണ് നിൽക്കുന്നത്. പക്ഷെ എന്റെയും നിങ്ങളുടെയും ഇടയിൽ അള്ളാഹു വലിയൊരു മറ ഇട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ എന്നെ നിങ്ങൾ കാണുന്നുമില്ല.

പിടി തരുന്നില്ല

പിടി തരുന്നില്ല

[നാം അവരുടെ മുന്നിലൊരു മതില്‍ക്കെട്ടുയര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാമവരെ മൂടിക്കളഞ്ഞു. അതിനാലവര്‍ക്കൊന്നും കാണാനാവില്ല. (യാസീൻ: 9)]. ഇപ്പോൾ തൽക്കാലത്തേക്ക് ഗോതമ്പുണ്ട ( ഗോതമ്പുണ്ട മാറി ചപ്പാത്തി ആയി എന്നറിയാം ) തിന്നാൻ ആഗ്രഹമിലാത്തത് കൊണ്ടും കുബ്ബൂസ് തിന്നു പൂതി തീരാത്തത് കൊണ്ടും നിങ്ങൾക്ക് പിടി തരുന്നില്ല. പിന്നീട് ആണ് ഞാൻ അറിഞ്ഞത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ മനാഫും ഷജിലും ഇൻ ഷാ അല്ലാഹ് ശഹീദ് ആയി എന്നുള്ളത് അള്ളാഹു അവരെ സ്വീകരികട്ടെ (ആമീൻ

ഫേസ്ബുക്ക് പോസ്റ്റ്

തസ്ലീം അബ്ദുറഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Thasleem, A suspected financial agent of Islamic State denies allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X