കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകനെ ജയിലിലടച്ച ബാങ്ക് മാനേജറുടെ കാര്‍ മാവോയിസ്റ്റുകള്‍ കത്തിച്ചു

  • By Athul
Google Oneindia Malayalam News

കല്‍പ്പറ്റ: വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ഷകനെതിരെ നിയമ നടപടി സ്വീകരിച്ച് ജയിലിലടച്ച ബാങ്ക് മാനേജറിന്റെ കാര്‍ കത്തിക്കാന്‍ ശ്രമം. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംശയം.

വയനാട് ബത്തേരിയിലെ ഗ്രാമീണ്‍ ബാങ്ക് ഇരുളം ശാഖാ മാനേജറായിരുന്ന ഭാസ്‌കരന്റെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ കാറിന്റെ സീറ്റില്‍ മണ്ണെണ്ണ ഒഴിച്ചാണ് കത്തിച്ചത്. കാര്‍ ഷെഡ്ഡില്‍ മണ്ണെണ്ണ നിറച്ച കന്നാസ് കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ചുമരില്‍ സിപിഐ ( എംഎല്‍) ന്റെ പേരില്‍ പോസ്റ്ററും പതിച്ചിട്ടുണ്ട്.

wayanad

രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കാറില്‍ തീകണ്ടതിനെതുടര്‍ന്ന് വീട്ടുകാരാണ് തീയണച്ചത്. ഭാസ്‌കരന്‍ ഇരുളം ശാഖയില്‍ മാനേജര്‍ ആയിരുന്നപ്പോള്‍ സുകുമാരന്‍ എന്ന കര്‍ഷകനെതിരെ നിയമനടപടി കൈക്കൊണ്ടിരുന്നു. അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടവില്‍ വീഴ്ച വരുത്തിയ സുകുമാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാകാം ആക്രമണത്തിന് പന്നിലെന്ന് പൊലീസ് പറഞ്ഞു.

English summary
Suspected maoist attack against bank official in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X