കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് പന്നിഫാം ആക്രമണത്തിന് പിന്നില്‍ മാവോവായിസ്റ്റുകളെന്ന് സംശയം

  • By Aiswarya
Google Oneindia Malayalam News

കോഴിക്കോട്: ആനക്കാംപൊയില്‍ പന്നിഫാമിനെതിരെ ആക്രമണം. ആനക്കാംപൊയില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഫാമിനു നേരെയാണ് ആക്രമണം ഉണ്ടായത്.

പച്ച യൂണിഫോം ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ ഫാം അടിച്ചുതകര്‍ക്കുകയും തൊഴിലാളികളെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമിസംഘത്തില്‍ രണ്ടു സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഉണ്ടായിരുന്നു. അഞ്ചംഗസംഘം ഭക്ഷണസാധനങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

maoists-kerala

ആനക്കാംപൊയിലെ പഞ്ചായത്തംഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണു ഫാം. ഈ ഫാമിനെതിരെ പ്രദേശവാസികള്‍ നാളുകളായി പ്രക്ഷോഭത്തിലാണ്. മാവോയിസ്‌റുകളാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്.

ആക്രമണത്തിനു ശേഷം സംഘം കാട്ടിലൂടെ നിലമ്പൂര്‍ ഭാഗത്തേക്കാണ് പോയതെന്നും ഫാമിലെ തൊഴിലാളികള്‍ വിവരം നല്‍കിയിട്ടുണ്ട്.നിലമ്പൂര്‍,വയനാട്, തമ്പുരാന്‍കൊല്ലി വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് കരിമ്പ്.

English summary
private pig farm at Karimbu, around 4.5 km from Anakkampoyil within the limits of Thiruvambadi police station, in rural Kozhikode, was attacked allegedly by Maoists on Wednesday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X