കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സസ്പെൻഷനിലായ എസ്.ഐയുടെ വാട്സാപ്പ് സ്റ്റാറ്റസ് വിവാദമാകുന്നു; സിവിൽ ഡ്രസ്സിൽ 'പോടാ പുല്ലേ' എന്ന് പരാമർശം!

Google Oneindia Malayalam News

തിരുവനന്തപുരം: പോത്തൻകോട് കണിയാപുരത്ത് വിദ്യാര്‍ഥിയെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച ഗുണ്ടാ നേതാവിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതിനെ തുടർന്ന് സസ്പെൻഷനിലായ മംഗലപുരം എസ്ഐ വി. തുളസീധരൻ നായരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് വിവാദമാകുന്നു. എസ് ഐ സിവിൽ ഡ്രസ്സിൽ തള്ളവിരലുയർത്തി നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പം 'പോടാ പുല്ലേ' എന്നാണ് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ശനിയാഴ്ച ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ സസ്പെൻഡ് ചെയ്ത എസ് ഐ രാത്രി 8:30 ഓടെയാണ് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെയാക്കിയത്. എസ് ഐ യുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഡിഐജി നടപടിയെടുത്തത്.

സസ്പെൻഷനിലായതിനു പിന്നാലെയാണ് പൊലീസുകാരെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യംവച്ച് എസ്.ഐ തുളസീധരൻ നായർ പരസ്യമായി വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത്. എസ്ഐയുടെ തള്ളവിരൽ ഉയർത്തിയ ഫോട്ടോക്കൊപ്പം 'പോടാ പുല്ലേ' എന്നും സ്റ്റാറ്റസിൽ പരാമർശിച്ചിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

വിദ്യാർത്ഥിയെ ഇരുചക്ര വാഹനം തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ ഗുണ്ടാനേതാവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിനെ തുടർന്നാണ് മംഗലാപുരം എസ്.ഐ. വി. തുളസീധരൻ നായരെ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ എസ്ഐയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി നേരത്തെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

police

വെള്ളിയാഴ്ച സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയ ഡി.ഐ.ജി ശനിയാഴ്ചയാണ് എസ്ഐയുടെ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ഡിഐജി ചുമതലപ്പെടുത്തിയിരുന്നു. കണിയാപുരം പുത്തന്‍തോപ്പ് ചിറയ്ക്കല്‍ ആസിയ മന്‍സിലില്‍ എച്ച് അനസിനാണ് (25) നടുറോഡില്‍ ക്രൂരമായി ഗുണ്ട സംഘത്തിൻ്റെ മർദ്ദനമേൽക്കേണ്ടി വന്നത്.

രണ്ട് ദിവസം മുമ്പാണ് വിദ്യാര്‍ഥിയായ അനസിനെ കണിയാപുരം മസ്താന്‍ കവലയിൽ വച്ച് നിരവധി കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് ഫൈസല്‍ ഭീകരമായി മര്‍ദിച്ചത്. ബൈക്ക് തടഞ്ഞ് നിര്‍ത്തി താക്കോല്‍ ഊരിമാറ്റിയായിരുന്നു മര്‍ദനം. മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പരാതിയില്‍ കേസെടുക്കാന്‍ ആദ്യം മംഗലപുരം പൊലീസ് തയ്യാറായതുമില്ല.

എന്നാൽ, പത്രദൃശ്യമാധ്യമങ്ങളിൽ അടക്കം വാർത്ത വന്നതോടെ പൊലീസ് പിന്നീട് കേസെടുക്കുകയായിരുന്നു. പക്ഷേ കേസെടുത്തെങ്കിലും പ്രതിക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയത്. ഫൈസല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്ത് പുറത്തിറങ്ങി. വധശ്രമ കേസില്‍ പൊലീസ് തെരയുന്ന പ്രതിയായിട്ട് കൂടി ഫൈസലിന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതും എസ്.ഐ ഇതിൽ ഇടപെട്ടതും വൻ വിവാദമായി.

അനസിനെ മർദ്ദിച്ച ഫൈസലിനെ പിന്നീട് നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചു. അനസിനെ ഭീകരമായി ഫൈസൽ മർദ്ദിച്ചപ്പോൾ ദുർബല വകുപ്പ് ചുമത്തിയ എസ്.ഐ. ഫൈസലിനെ മർദ്ദിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് എസ്ഐക്കെതിരെ സ്പൈഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

വിശദമായ അന്വേഷണത്തിൽ ഇദ്ദേഹത്തിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതേതുടർന്നാണ് ഡി.ഐ.ജി. തുളസീധരൻ നായർക്കെതിരെ നടപടിയെടുത്തത്. നേരത്തെ മംഗലാപുരം സ്റ്റേഷനിൽ ജോലിചെയ്തിരുന്നപ്പോഴും എസ്ഐ അച്ചടക്കനടപടിക്ക് വിധേയനായിരുന്നു. ഇദ്ദേഹം നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് വീണ്ടും മംഗലാപുരം സ്റ്റേഷൻ്റെ ലോ ആൻഡ് ഓർഡർ ചുമതലയുള്ള സബ് ഇൻസ്പെക്ടറായി എത്തിയത്.

Recommended Video

cmsvideo
police officer gets an emotional farewell video | Oneindia Malayalam

English summary
Mangalapuram SI who was suspended after the station released on bail the goonda leader who had stopped and beaten a student on his bike at Pothencode Kaniyapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X