കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി വിമാനത്താവളത്തില്‍ വെള്ളം കയറി; ഉച്ചവരെ അടച്ചിട്ടു, സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റി

  • By Ashif
Google Oneindia Malayalam News

കൊച്ചി: വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് ഇപ്പോള്‍ നിര്‍ത്തിവച്ചിട്ടുള്ളത്. സാഹചര്യം പരിശോധിച്ച ശേഷം വേണമെങ്കില്‍ ഇനിയും സമയം ദീര്‍ഘിപ്പിക്കും.

ജലനിരപ്പ് 140 അടിക്കും മുകളിൽ.. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു..ജലനിരപ്പ് 140 അടിക്കും മുകളിൽ.. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു..

വിമാനത്താവളത്തിന്റെ ഓപറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. നേരത്തെ രാവിലെ ഏഴ് വരെ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ ഏഴ് വരെയായിരുന്നു ആദ്യം പ്രഖ്യാപിച്ച നിയന്ത്രണം. എന്നാല്‍ വെള്ളം പിന്നെയും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് രണ്ടുമണി വരെ വിമാനത്താവളം അടയ്ക്കാന്‍ തീരുമാനിച്ചത്.

airport

പല വിമാനങ്ങളും സര്‍വീസ് മാറ്റിവച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൊച്ചിയിലെ സര്‍വീസ് തിരുവനന്തപുരത്തേക്ക് മാറ്റി. മഴ ഇപ്പോഴും തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുയാണ്.

കഴിഞ്ഞദിവസം കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയത് വലിയ വാര്‍ത്തയായിരുന്നു. റണ്‍വെയുടെ മധ്യരേഖ കടന്ന് തെന്നിമാറിയ വിമാനത്തിന്റെ ചിറകുകള്‍ ലൈറ്റുകളില്‍ ഇടിച്ചാണ് നിന്നത്. കേടുപാടുകള്‍ സംഭവിച്ച അഞ്ചു ലൈറ്റുകളും ഉടന്‍ നന്നാക്കി.

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നമ്പറുകള്‍:

എറണാകുളം - 0484-2423513, മൊബൈല്‍: 7902200300,7902200400
ഇടുക്കി - 0486-2233111, മൊബൈല്‍: 9061566111,9383463036
തൃശൂര്‍ -0487-2362424, മൊബൈല്‍: 9447074424

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028

English summary
Kochi Airport closed till 2 pm on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X