ന്യൂ ഇയര്‍ കേക്ക് മുറിച്ച ജേര്‍ണലിസം വിദ്യാര്‍ഥികളെ പുറത്താക്കി, പ്രതികരണം ഇങ്ങനെ...
മലപ്പുറം: ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച തൃശ്ശൂര്‍ കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പാള്‍ സസ്പെന്‍ഡ് ചെയ്തത് വന്‍ വിവാദമായിരുന്നു. കേരളത്തില്‍ പലയിടത്തും ബീഫ് ഫെസ്റ്റിവല്‍ നടത്തിയാണ് ഇവിടത്തെ വിദ്യാര്‍ഥിസമൂഹം അതിനോട് പ്രതികരിച്ചത്. ഇപ്പോഴിതാ, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ച വിദ്യാര്‍ഥികളെ മറ്റൊരു കോളജില്‍ പ്രിന്‍സിപ്പാള്‍ പുറത്താക്കിയിരിക്കുന്നു.
അപ്പോള്‍ ഇതിനെതിരായ പ്രതിഷേധം എങ്ങനെയായിരിക്കണം. സംശയമെന്താ, കേക്ക് മുറിച്ചുതന്നെ. മലപ്പുറത്തെ മമ്പാട് എം ഇ എസ് കോളജിലാണ് രസകരമായ ഈ സമരം അരങ്ങേറിയത്. കേക്ക് മുറിച്ചതിന് കുട്ടികളെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയാണ് കോളജ് മുറ്റത്ത് കേക്ക് മുറിക്കല്‍ സംഘടിപ്പിച്ചത്. എം ഇ എസിന് ഫാസിസം ഞങ്ങള്‍ അനുവദിക്കില്ല എന്ന് മുദ്രാവാക്യം മുഴക്കിയാണ് വിദ്യാര്‍ഥികള്‍ കേക്ക് മുറിക്കല്‍ സമരം നടത്തിയത്.

മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികളെയാണ് പ്രിന്‍സിപ്പാള്‍, ന്യൂ ഇയറിന് കേക്ക് മുറിച്ചു എന്നാരോപിച്ച് പുറത്താക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതില്‍ പ്രതിഷേധിച്ചാണ് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ കുട്ടികള്‍ കോളജ് മുറ്റത്ത് കേക്ക് മുറിച്ച് പ്രതിഷേധം അറിയിച്ചത്. പ്രിന്‍സിപ്പാളിനെതിരെ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications