കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂ ഇയര്‍ കേക്ക് മുറിച്ച ജേര്‍ണലിസം വിദ്യാര്‍ഥികളെ പുറത്താക്കി, പ്രതികരണം ഇങ്ങനെ...

  • By Kishor
Google Oneindia Malayalam News

മലപ്പുറം: ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച തൃശ്ശൂര്‍ കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡ് ചെയ്തത് വന്‍ വിവാദമായിരുന്നു. കേരളത്തില്‍ പലയിടത്തും ബീഫ് ഫെസ്റ്റിവല്‍ നടത്തിയാണ് ഇവിടത്തെ വിദ്യാര്‍ഥിസമൂഹം അതിനോട് പ്രതികരിച്ചത്. ഇപ്പോഴിതാ, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ച വിദ്യാര്‍ഥികളെ മറ്റൊരു കോളജില്‍ പ്രിന്‍സിപ്പാള്‍ പുറത്താക്കിയിരിക്കുന്നു.

അപ്പോള്‍ ഇതിനെതിരായ പ്രതിഷേധം എങ്ങനെയായിരിക്കണം. സംശയമെന്താ, കേക്ക് മുറിച്ചുതന്നെ. മലപ്പുറത്തെ മമ്പാട് എം ഇ എസ് കോളജിലാണ് രസകരമായ ഈ സമരം അരങ്ങേറിയത്. കേക്ക് മുറിച്ചതിന് കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയാണ് കോളജ് മുറ്റത്ത് കേക്ക് മുറിക്കല്‍ സംഘടിപ്പിച്ചത്. എം ഇ എസിന്‍ ഫാസിസം ഞങ്ങള്‍ അനുവദിക്കില്ല എന്ന് മുദ്രാവാക്യം മുഴക്കിയാണ് വിദ്യാര്‍ഥികള്‍ കേക്ക് മുറിക്കല്‍ സമരം നടത്തിയത്.

cake

മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികളെയാണ് പ്രിന്‍സിപ്പാള്‍, ന്യൂ ഇയറിന് കേക്ക് മുറിച്ചു എന്നാരോപിച്ച് പുറത്താക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതില്‍ പ്രതിഷേധിച്ചാണ് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ കുട്ടികള്‍ കോളജ് മുറ്റത്ത് കേക്ക് മുറിച്ച് പ്രതിഷേധം അറിയിച്ചത്. പ്രിന്‍സിപ്പാളിനെതിരെ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Students suspended for cake cutting ceremony in college in Malappuram, SFI ptotest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X