കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ; ഒപി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ സമരം

Google Oneindia Malayalam News

തിരുവനന്തപുരം; മെഡിക്കൽ കോളേജ് ജീവനക്കാരെ സസ്പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടർമാരുടെ സംഘടനകൾ.സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിച്ച് കൊണ്ടാണ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്. ജീവനക്കാരെ തിരച്ചെടുക്കാൻ തയ്യാറായില്ലേങ്കിൽ സമരം ശക്തമാക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി.

കൊവിഡ് ചികിത്സ, അത്യാഹിത വിഭാഗം, ഐസിയു എന്നീ വിഭാങ്ങളെ ബാധികാതെയാണ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്. ഇനിയും സർക്കാർ അനുകൂലമായ നടപടി സ്വീകരിച്ചില്ലേങ്ിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരിക്കുമെന്ന സൂചനയാണ് സംഘടനകൾ നൽകുന്നത്. കൊവിഡ് ഇതര ഡ്യൂട്ടിയും അധ്യാപനവും ബഹിഷ്കരിക്കാനും സംഘടനകൾ തിരുമാനിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് ഉള്ളത്.

doctors-1560515607-15

സംഭവത്തിൽ നഴ്സുമാരരുടെ സംഘടനയായ കെജിഎൻഎ ഇന്നലയോടെ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങിയിരുന്നു. അതേസമയം ആദ്യ ചർച്ച കഴിഞ്ഞെങ്കിലും സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നു സർക്കാർ പിൻമാറണമെന്ന് കേരള ഗവ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷനും കേരള ഗവ സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.

സംഭവത്തിൽ ഡോക്ടറെയും നഴ്‌സുമാരെയുമാണ് സസ്‌പെൻഡ് ചെയ്തത്. നോഡൽ ഓഫിസർ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന, രജനി എന്നിവർക്കെതിരെയായിരുന്നു നടപടിി. രോഗിയെ പുഴുവരിച്ച സംഭവം ജീവനക്കാരുടെ വീഴ്ച മൂലമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. അതേസമയം സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Recommended Video

cmsvideo
Dr Anoop is a martyr of Cyber Bullying

English summary
Suspension of medical collage staff; Doctors strike boycotting OP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X