കേരള തീരത്ത് ആയുധം നിറച്ച് ബോട്ട് ? മുംബൈ മോഡല്‍ കേരളത്തിലും?
തിരുവനന്തപുരം: സംശയാസ്പദമായ സാഹചര്യത്തില്‍ കേരള തീരത്ത് ബോട്ട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആയുധം നിറച്ച ബോട്ട് കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.ഗുജറാത്തില്‍ നിന്നും മലേഷ്യയിലേയ്ക്ക് പോയ കപ്പലിലെ ജീവനക്കാരാണ് ബോട്ട് കണ്ടത്. ഇക്കാര്യം തീരദേശ സംരക്ഷണ സേനയെ അറിയിച്ചിട്ടുണ്ട്. ബോട്ട് കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് കപ്പല്‍ ജീവനക്കാര്‍ പറഞ്ഞത്. കപ്പലിന് സമീപം ഒരു ബോട്ട് എത്തിയതായും ഇതില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായും കപ്പല്‍ ജീവനക്കാര്‍ പറയുന്നു. ബോട്ടിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നുവെങ്കിലും കണ്ടെത്താനായില്ല. കേരള തീരത്തിന് വളരെ അടുത്താണ് ബോട്ട് കണ്ടതെന്നാണ് ചരക്കുകപ്പലിലെ ജീവനക്കാര്‍ പറയുന്നത്.

ഇവര്‍ നാവികസേനയേയും വിവരം അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല












Click it and Unblock the Notifications