കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ കള്ളക്കളിയോ? സ്വച്ഛ ഭാരതില്‍ കോണ്‍ഗ്രസിന്റെ കക്കൂസുകളും?

Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ഏറ്റവും അധികം പരിഹസിയ്ക്കപ്പെടുന്നത് 'ഫോട്ടോഷോപ്പ്' വികസനങ്ങളുടെ പേരിലാണ്. ഇത്തരം കാര്യങ്ങള്‍ തിരഞ്ഞ് കണ്ടുപിടിയ്ക്കലാണ് പല മോദി വിരുദ്ധരുടേയും തൊഴില്‍.

എന്നാല്‍ നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ 'സ്വച്ഛ ഭരതും' ഇപ്പോള്‍ ഇത്തരം ഒരു ആരോപണം നേരിടുകയാണ്. ഫോട്ടോഷോപ്പ് ആരോപണം അല്ലെന്ന് മാത്രം.

സ്വച്ഛ ഭാരത് പദ്ധതിയില്‍ നിര്‍മിച്ച കക്കൂസുകളുടെ കണക്കിലാണ് 'കള്ളത്തരം'. മുന്‍ സര്‍ക്കാരുകളുടെ കാലത്തുണ്ടാക്കിയ കക്കൂസുകളും ഇപ്പോള്‍ സ്വച്ഛ ഭാരതിന്റെ കണക്കിലാണ് പെടുത്തിയിരിയ്ക്കുന്നതത്രേ. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ഓള്‍ ഇന്ത്യ അല്ല, കേരളം മാത്രം

ഓള്‍ ഇന്ത്യ അല്ല, കേരളം മാത്രം

സ്വച്ഛ ഭാരത് പദ്ധിത പ്രകാരം കേരളത്തില്‍ ഇതുവരെ നിര്‍മിച്ച കക്കൂസുകളുടെ എണ്ണത്തിലാണ് കൃത്രിമമുള്ളതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകളില്‍ സമാനമായ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.

പന്ത്രണ്ട് ലക്ഷം കക്കൂസ്

പന്ത്രണ്ട് ലക്ഷം കക്കൂസ്

സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 12,19,948 കക്കൂസുകള്‍ പണിതുവെന്നാണ് സ്വച്ഛഭാരത് മിഷന്റെ സ്റ്റാറ്റസ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. കുടിവെള്ള-സാനിറ്റേഷന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്.

ഒരു കൊല്ലം കൊണ്ടോ?

ഒരു കൊല്ലം കൊണ്ടോ?

2014 ഒക്ടോബര്‍ രണ്ടിനാണ് സ്വച്ഛഭാരത് മിഷന്‍ തുടങ്ങുന്നത്. ഒറ്റ വര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രം പന്ത്രണ്ട് ലക്ഷം കക്കൂസുകള്‍ നിര്‍മിച്ചു നല്‍കി എന്ന് പറഞ്ഞാല്‍ അത് വിശ്വാസ്യ യോഗ്യമാണോ

ആകെ 4,5000 മാത്രം

ആകെ 4,5000 മാത്രം

സത്യത്തില്‍ കേരളത്തില്‍ സ്വച്ഛഭാരത് മിഷന്റെ ഭാഗമായി നിര്‍മാണം തുടങ്ങിയത് വെറും 45,000 കക്കൂസുകള്‍ മാത്രമാണത്രെ. ബാക്കിയുള്ളതെല്ലാം മുന്‍ കേന്ദ്ര സര്‍ക്കാരുകളുടെ കാലത്ത് നിര്‍മിച്ചു നല്‍കിയവയാണ്.

ശുചിത്വ മിഷന്‍

ശുചിത്വ മിഷന്‍

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ശുചിത്വ മിഷന്‍ ആണ് കേരളത്തില്‍ സ്വച്ഛ ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കുന്നത്. ഇവിടെ നിന്നാണ് യഥാര്‍ത്ഥ വിവരം ലഭിയ്ക്കുന്നത്.

മുന്‍ പദ്ധതികള്‍

മുന്‍ പദ്ധതികള്‍

പഴയ സര്‍ക്കാരുടെ കാലത്ത് നിരവധി സാനിറ്റേഷന്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അതെല്ലം ചേര്‍ത്താണ് പന്ത്രണ്ട് ലക്ഷത്തിന്റെ കണക്ക്. എന്നാല്‍ ആ പദ്ധതികളെ കുറിച്ചൊന്നും പരാമര്‍ശിക്കാതെ എല്ലാം സ്വച്ഛ ഭാരതിന്റെ കണക്കില്‍ പെടുത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Swachh Barath: Ministry exaggerates the number of toilets built in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X