വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കയ്യിലെ പാവയെന്ന് സ്വാമി അഗ്നിവേശ്
തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അവസാനമില്ല. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായാണ് സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശ് രംഗത്തെത്തിയിരിക്കുന്നത്. വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കയ്യിലെ പാവയാണെന്ന് സ്വാമി അഗ്നിവേശ് പറയുന്നു.
സ്വാമി ശ്രീനാരായണ ഗുരുവിന്റെ ആശയമല്ല വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമത്വ മുന്നേറ്റ യാത്ര കൊണ്ട് ഹിന്ദുക്കള്‍ക്കോ, കേരളത്തിനോ ഒരു ഗുണവും ഉണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്ക് എതിരായാണ് വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനനന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ വെള്ളാപ്പള്ളി കേരളത്തിലെ മദ്യക്കച്ചവടം ആദ്യം നിര്‍ത്തുകയാണ് വേണ്ടതെന്നും അഗ്നിവേശ് പറയുന്നു.
സ്വന്തം ജീവന്‍ പണയപ്പെടുത്തി അന്യസംസ്ഥാന തൊളിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കവെ മാന്‍ഹോളില്‍ വീണു മരിച്ച നൗഷാദിനെ വെള്ളാപ്പള്ളി പരിഹസിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനെ വെള്ളാപ്പള്ളി വര്‍ഗീയ നിറം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.












Click it and Unblock the Notifications