Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം; ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു- അഗ്നിവേശ്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. വിവേചനം കൂടാതെ സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്ക് അനുകൂലമായ നിലപാടാണ് കേരളസര്‍ക്കാറും കോടതിയില്‍ സ്വീകരിച്ചത്.

കേരള സര്‍ക്കാറിന്റെ നിലാപാടിനെതിരെ രൂക്ഷമായ പ്രതിഷേധങ്ങളാണ് ഹൈന്ദവസംഘടനകള്‍ ഉയര്‍ത്തിയിരുന്നത്. സംഘപരിവാര്‍ ഇതര സംഘടനകള്‍ കേരളത്തില്‍ ഹര്‍ത്താലിന് വരെ ആഹ്വാനം ചെയ്തു. ശബരിമല സ്ത്രീപ്രവേശന വിഷയം ചൂടേറിയ ചര്‍ച്ചയായിക്കൊണ്ടിരിക്കേ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സ്വാമി അഗ്നിവേശ്.

സുപ്രീം കോടതി

സുപ്രീം കോടതി

എട്ടു ദിവസത്തെ തുടര്‍ച്ചയായ വാദത്തിന് ശേഷം ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹരജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചിരിക്കുകയാണ്. ഇരുപക്ഷങ്ങളുടേയും സര്‍ക്കാറിന്റേയും അമിക്കസ് ക്യൂരിയുടേയും ദേവസ്വം ബോര്‍ഡിന്റേയും നിലപാടുകള്‍ കോടതി വാദം നടക്കെ ആരാഞ്ഞിരുന്നു.

വിധിക്കായി

വിധിക്കായി

കേസിന്റെ വാദത്തിനിടയില്‍ സുപ്രീംകോടതി വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീകള്ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരേയുള്ളതായിരുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന കോടതി വിധിക്കായി ഉറ്റുനോക്കുകയാണ് കേരളം.

ഹൈന്ദവ സംഘടനകള്‍

ഹൈന്ദവ സംഘടനകള്‍

വിഷയത്തില്‍ ചിലഹൈന്ദവ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ ബിജെപി പിന്തുണച്ചില്ലെങ്കിലും സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായി വിമര്‍ശനങ്ങളാണ് ബിജെപി നടത്തിവരുന്നത്.

സ്വാമി അഗ്നിവേശ്

സ്വാമി അഗ്നിവേശ്

ഈ സാഹചര്യത്തിലാണ് സാമുഹികപ്രവര്‍ത്തകനായ സ്വാമിഅഗ്നിവേശ് ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് സ്വാമി അഗ്നിവേശ് തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിലെ തന്‍റെ നിലപാടും അദ്ദേഹം വ്യക്തമാക്കി

ഹൈജാക്ക്

ഹൈജാക്ക്

ഹിന്ദുത്വത്തെ ഹൈജാക്ക് ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. ശബരിമല സ്ത്രീവിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനൊപ്പമാണ് താനുള്ളത്. വിവേചനമില്ലാതെ പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും പ്രവേശനത്തില്‍ തുല്യത ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡില്‍

ബിജെപിക്കെതിരെ മുമ്പും രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയ വ്യക്തിയാണ് സ്വാമിഅഗ്നിവേശ്. ഈ ആരോപണങ്ങളെ തുടര്‍ന്ന് സ്വാമി അഗ്നിവേശിനെ ജാര്‍ഖണ്ഡില്‍ വച്ച് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.

കോടതി അനുവധിച്ചാലും

കോടതി അനുവധിച്ചാലും

അതേസമയം കോടതി അനുവധിച്ചാലും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ തടയുമെന്ന നിലപാടിലാണ് ഹിന്ദുമഹാസഭ. ആരൊക്കെ ബഹളം വെച്ചാലും ആചാരങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ല. അത്തരം നീക്കങ്ങള്‍ എന്തുവില കൊടുത്തും തടയും. ഇതരമതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവാറില്ല. അവരുടെ ആരാധനാലയങ്ങളില്‍ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല

വിശ്വാസികളുടെ കൈയ്യില്‍

വിശ്വാസികളുടെ കൈയ്യില്‍

ക്ഷേത്രം നോക്കി നടത്താന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ലേങ്കില്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് ശബരിമല വിശ്വാസികളുടെ കൈയ്യില്‍ ഏല്‍പ്പിക്കണം. ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക് ജനറല്‍ സെക്രട്ടറി മുന്നാകുമാര്‍ എന്നിവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+