സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ നട്ടംതിരിഞ്ഞ് ക്രൈംബ്രാഞ്ച്! വീണ്ടും പെൺകുട്ടിയുടെ മൊഴിയെടുത്തു...
കേസിന്റെ വിവിധ ഘട്ടങ്ങളിൽ മൊഴി മാറ്റിയിരുന്ന പെൺകുട്ടി, പോലീസിന്റെ നുണ പരിശോധന ആവശ്യത്തോട് വിസമ്മതിച്ചിരുന്നു.
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
കേസിന്റെ വിവിധ ഘട്ടങ്ങളിൽ മൊഴി മാറ്റിയിരുന്ന പെൺകുട്ടി, പോലീസിന്റെ നുണ പരിശോധന ആവശ്യത്തോട് വിസമ്മതിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കർശന നിർദേശം നൽകിയിട്ടും ഹാജരാകാതിരുന്ന പെൺകുട്ടിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ഇടയ്ക്കിടെ മൊഴി മാറ്റിയ പെൺകുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതമാണോ എന്നറിയാനാണ് പെൺകുട്ടിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്. എന്നാൽ കഴിഞ്ഞ തവണയും പെൺകുട്ടിയ്ക്ക് വേണ്ടി അഭിഭാഷകനായിരുന്നു ഹാജരായത്.
അതേസമയം, ലൈംഗിക പീഡനക്കേസിൽ സ്വാമി ഗംഗേശാനന്ദ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. വ്യാഴാഴ്ചയാണ് സ്വാമി ജാമ്യാപേക്ഷ നൽകിയത്. സ്വാമിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications