കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനനേന്ദ്രിയം മുറിച്ച കേസ്; പെൺകുട്ടി നുണപരിശോധനയ്ക്ക് തയ്യാറാകുമോ?സ്വാമി രക്ഷപ്പെടുമോ? എല്ലാമറിയാം..

പെൺകുട്ടിയുടെ നിലപാട് മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിൻ മാപ്പിംഗിനും വിധേയമാക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി തിങ്കളാഴ്ച പരിഗണിക്കും. നുണപരിശോധന വേണമെന്ന പോലീസിന്റെ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ കോടതി പെൺകുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ കാറിനുള്ളിൽ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; ഐജി കൊച്ചിയിലേക്ക്,പലരും അകത്താകും?നടിയെ കാറിനുള്ളിൽ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; ഐജി കൊച്ചിയിലേക്ക്,പലരും അകത്താകും?

തോരാതെ പെയ്യുന്ന മഴ ഓർമ്മയാകും!സംസ്ഥാനത്ത് മഴ കുറയുമെന്ന് പ്രവചനം, സംഭവിക്കുന്നത് ഞെട്ടിക്കും...തോരാതെ പെയ്യുന്ന മഴ ഓർമ്മയാകും!സംസ്ഥാനത്ത് മഴ കുറയുമെന്ന് പ്രവചനം, സംഭവിക്കുന്നത് ഞെട്ടിക്കും...

തിരുവനന്തപുരം പോക്സോ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. പെൺകുട്ടിയുടെ നിലപാട് മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിൻ മാപ്പിംഗിനും വിധേയമാക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. നുണപരിശോധനയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചറിയാനാണ് കോടതി പെൺകുട്ടിയോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.

പെൺകുട്ടിക്ക് വിമർശനം...

പെൺകുട്ടിക്ക് വിമർശനം...

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പോക്സോ കോടതി പെൺകുട്ടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. നിയമസാധുത പരിഗണിക്കാതെ അനാവശ്യ ഹർജികൾ സമർപ്പിച്ച് കോടതിയുടെ സമയം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞാണ് കോടതി വിമർശനം ഉന്നയിച്ചത്.

ഹർജി തള്ളി...

ഹർജി തള്ളി...

നേരത്തെ, കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കോടതി വിമർശിച്ചത്.

ക്രൈംബ്രാഞ്ച് അന്വേഷണം...

ക്രൈംബ്രാഞ്ച് അന്വേഷണം...

നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് അന്വേഷണത്തിനെതിരെ പെൺകുട്ടി രംഗത്ത് വന്നതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നുണ പരിശോധന വേണമെന്ന്...

നുണ പരിശോധന വേണമെന്ന്...

കേസുമായി ബന്ധപ്പെട്ട് പെൺകുട്ടി നടത്തിയ പരസ്പര വിരുദ്ധമായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിൻ മാപ്പിങിനും വിധേയമാക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യമുന്നയിച്ചത്.

കോടതി അംഗീകരിച്ചു...

കോടതി അംഗീകരിച്ചു...

പെൺകുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇക്കാര്യത്തിൽ പെൺകുട്ടിയുടെ നിലപാട് അറിയാനാണ് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്.

നുണ പരിശോധനയ്ക്ക് സമ്മതിക്കുമോ?

നുണ പരിശോധനയ്ക്ക് സമ്മതിക്കുമോ?

കേസിൽ അന്വേഷണം നടക്കുന്നതിനിടെ പരസ്പര വിരുദ്ധമായ വെളിപ്പെടുത്തലുകൾ നടത്തിയ പെൺകുട്ടി പോലീസിന്റെ നുണപരിശോധന എന്ന ആവശ്യത്തിന് തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നേരിട്ട് ഹാജരായി അറിയിക്കണം...

നേരിട്ട് ഹാജരായി അറിയിക്കണം...

കഴിഞ്ഞ രണ്ട് തവണയും കോടതിയിൽ നേരിട്ട് ഹാജരാകാതിരുന്ന പെൺകുട്ടിയോട് ഇത്തവണ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്ന് തിരുവനന്തപുരം പോക്സോ കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

English summary
swami case;pocso court seeks girls answer about polygraph test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X