സ്വാമിയുടെ ലിംഗംമുറിച്ച സംഭവത്തില്‍ വരാന്‍പോകുന്നത് വമ്പന്‍ 'ട്വിസ്റ്റുകള്‍'... പ്രമുഖര്‍ കുടുങ്ങും?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: വര്‍ഷങ്ങളോളം തന്നെ പീഡിപ്പിച്ച സ്വാമിയുടെ ജനനേന്ദ്രിയം പീഡന ശ്രമത്തിനിടെ ഛേദിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ ഇത് സംബന്ധിച്ച് അന്ന് തന്നെ ഏറെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ആ സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മാതാവും സഹോദരനും നല്‍കിയ മൊഴി.

വായിട്ടലയ്ക്കുന്നത് നിർത്തൂ...!! അർണബ് ഗോസ്വാമിയ്ക്ക് കൊട്ട് കൊടുത്ത് കോടതി...!!!

ഞെട്ടിപ്പിക്കുന്ന ആ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രഞ്ജിനി പൊട്ടിത്തെറിക്കുന്നു... കാടത്തം

സ്വാമിയ്‌ക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ ചില ഉന്നതര്‍ ഉണ്ടെന്ന സൂചന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ മാതാവും നല്‍കിയിരുന്നു. പല സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിരുന്നു.

സ്വാമിയുടെ കേസില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങളാണ് യാഥാര്‍ത്ഥ്യമെങ്കില്‍ പല പ്രമുഖരും അതിന് ഉത്തരം പറയേണ്ടിവരും എന്ന് ഉറപ്പാണ്.

ലിംഗഛേദം

ലിംഗഛേദം

വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുകയായിരുന്ന സ്വാമിയുടെ ലിംഗം ബലാത്സംഗ ശ്രമത്തിനിടെ ഛേദിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ ആദ്യം പറഞ്ഞതല്ല പിന്നീട് ഔദ്യോഗികമായി നല്‍കിയ മൊഴിയില്‍ ഉള്ളത്.

കത്തി കൈയ്യില്‍ സൂക്ഷിച്ചു?

കത്തി കൈയ്യില്‍ സൂക്ഷിച്ചു?

സ്വാമി എത്തിയതറിഞ്ഞ് കത്തി കൈയ്യില്‍ സൂക്ഷിക്കുകയായിരുന്നു എന്നും തന്നെ മുറിയില്‍ നിന്ന് സ്വാമി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു എന്നും ആയിരുന്നു പെണ്‍കുട്ടിയുടേതെന്ന പേരില്‍ ആദ്യം പുറത്ത് വന്ന മൊഴി. എന്നാല്‍ പിന്നീട് അത് മാറി മറിഞ്ഞു.

കത്തി സ്വാമിയുടെ കൈയ്യില്‍

കത്തി സ്വാമിയുടെ കൈയ്യില്‍

സ്വാമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ആ കത്തി പിടിച്ചുവാങ്ങിയാണ് ലിംഗ ഛേദം നടത്തിയത് എന്നും ആയിരുന്നു ഔദ്യോഗിക മൊഴി. സ്വാമിക്കായി കൊണ്ടുവച്ച ഫ്രൂട്‌സ് മുറിക്കാന്‍ വേണ്ടി വച്ച കത്തിയെടുത്ത് മുറിക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

പ്ലസ്ടു മുതല്‍

താന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലം മുതലേ സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്നും വീട്ടുകാരോട് പറഞ്ഞാല്‍ അവര്‍ ഇക്കാര്യങ്ങള്‍ വിശ്വസിക്കില്ലായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറി മറിയുകയാണ്.

ഉറക്കത്തില്‍ ഛേദിച്ചത്

ഉറക്കത്തില്‍ ഛേദിച്ചത്

പെണ്‍കുട്ടി ബലാത്സംഗ ശ്രമത്തിനിടെയല്ല, സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ ആണ് ജനനേന്ദ്രിയം ഛേദിച്ചത് എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. കാമുകന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിരുന്നതായും ആക്ഷേപം ഉയര്‍ന്നു.

ഓടിക്കയറിയത് എവിടേക്ക്

ഓടിക്കയറിയത് എവിടേക്ക്

സ്വാമിയുടെ ലിംഗം മുറിച്ചതിന് ശേഷം പെണ്‍കുട്ടി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുവെന്നും പോലീസ് വാഹനത്തിലാണ് പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ചത് എന്നും ആയിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പെണ്‍കുട്ടി നേരെ ഓടിച്ചെന്നത് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലേക്കാണെന്നും ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

പരാതിയ്ക്ക് പിന്നിലെ പോലീസ്

പരാതിയ്ക്ക് പിന്നിലെ പോലീസ്

സ്വാമിയ്‌ക്കെതരെ പരാതി നല്‍കാന്‍ പോലീസ് തങ്ങളെ നിര്‍ബന്ധിച്ചു എന്നാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മാതാവ് പറയുന്നത്. സ്വാമി 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും മകളെ ബലാത്സംഗം ചെയ്തുവെന്നും മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു എന്നാണ് ആക്ഷേപം.

പഴയ സമരത്തെ കുറിച്ച്

പഴയ സമരത്തെ കുറിച്ച്

സ്വാമി ഗംഗേശാനന്ദ പ്രശസ്തനാകുന്നത് കണ്ണമ്മൂലയില്‍ ചട്ടമ്പി സ്വാമികളുടെ സ്മാരകം പണിയണം എന്നാവശ്യപ്പെട്ട സമരത്തിലൂടെയാണ്. ഇതേ തുടര്‍ന്ന് ചില ഉന്നതര്‍ക്ക് സ്വാമിയോട് ശത്രുതയുണ്ടെന്നും ആക്ഷേപം ഉണ്ട്.

പിണറായി വിജയന്റെ പ്രശംസ

ബലാത്സംഗ ശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമിയുടെ ലിംഗം ഛേദിച്ചു എന്നായിരുന്നു ആദ്യ വാര്‍ത്ത. പെണ്‍കുട്ടിയുടെ ധീരതയെ പ്രശംസിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇനിയിപ്പോള്‍ പിണറായി എന്ത് ചെയ്യും?

മുഖ്യന്‍ പറയേണ്ട വാക്കോ?

പ്രാഥമികമായി ഒരു അന്വേഷണം പോലും നടക്കാതെ, അതിന്റെ റിപ്പോര്‍ട്ട് പോലും ലഭിക്കാതെ ആയിരുന്നു പിണറായി വിജയന്റെ പ്രതികരണം. ലോകമാധ്യമങ്ങള്‍ പോലും ഇത് ആഘോഷിച്ചിരുന്നു. സംഗതി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതാണ് സത്യമെന്ന് പറഞ്ഞാല്‍ പിണറായി വിജയനും ഇക്കാര്യത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാകും.

യുവാവുമായുള്ള പ്രണയം

പെണ്‍കുട്ടിയ്ക്ക് ഒരു യുവാവുമായി പ്രണയം ഉണ്ടായിരുന്നു എന്നും അത് എതിര്‍ത്തതാണ് സ്വാമിയോടുള്ള ദേഷ്യത്തിന് കാരണം എന്നും ആണ് പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ സ്വാമിയെ ആക്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അമ്മ ഒന്നും പറഞ്ഞിട്ടില്ല

മാനസികാസ്വാസ്ഥ്യം

മാനസികാസ്വാസ്ഥ്യം

പെണ്‍കുട്ടിയ്ക്ക് കുറച്ച് കാലമായി മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് ഇപ്പോള്‍ അമ്മ പറയുന്നത്. രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നുണ്ട്

English summary
Swami Gangesananda Case: Mother's complaint will lead to new twists.
Please Wait while comments are loading...