സ്വാമി പാവം? ജനനേന്ദ്രിയം മുറിച്ച കേസ് വഴിത്തിരിവിലേക്ക്! പെൺകുട്ടിയുടെ വസ്ത്രത്തിൽ പുരുഷബീജമില്ല...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഫോറൻസിക് റിപ്പോർട്ടാണ് നിർണ്ണായകമായിരിക്കുന്നത്. സ്വാമി പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെട്ടിരുന്ന പെൺകുട്ടിയുടെ വസ്ത്രത്തിൽ പുരുഷ ബീജമില്ലെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി 62കാരിയെ മൂന്നുവർഷം ലൈംഗികമായി പീഡിപ്പിച്ച 57കാരൻ അറസ്റ്റിൽ;സംഭവം മലപ്പുറത്ത്

പൊട്ടിത്തെറിച്ച് കുമ്മനം,എല്ലാം പിണറായിക്കറിയാം!കടകംപള്ളി മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കണം

അതേസമയം, സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കേസ് അന്വേഷിക്കുന്ന പോലീസിനെതിരെ പെൺകുട്ടി പരാതിപ്പെട്ട സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.

പോലീസിനെതിരെ പെൺകുട്ടി...

പോലീസിനെതിരെ പെൺകുട്ടി...

ജനനേന്ദ്രിയം മുറിച്ച കേസ് അന്വേഷിക്കുന്ന പോലീസിനെതിരെയാണ് പെൺകുട്ടി നേരത്തെ പരാതി നൽകിയിരുന്നത്. കേസ് സിബിഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ടിരുന്നു.

കേസ് ക്രൈംബ്രാഞ്ചിന്...

കേസ് ക്രൈംബ്രാഞ്ചിന്...

പോലീസിനെതിരെ പെൺകുട്ടി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചിരിക്കുന്നത്.

ഫോറൻസിക് റിപ്പോർട്ട്...

ഫോറൻസിക് റിപ്പോർട്ട്...

ഇതിനിടെ കേസുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധന ഫലവും പുറത്തുവന്നിട്ടുണ്ട്. ജനനേന്ദ്രിയം മുറിച്ച സമയത്ത് പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രത്തിൽ പുരുഷബീജമില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

പെൺകുട്ടിയുടെ കത്ത്...

പെൺകുട്ടിയുടെ കത്ത്...

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് വെളിപ്പെടുത്തി പെൺകുട്ടി അഭിഭാഷകന് കത്തയച്ചിരുന്നു. കാമുകനും മറ്റു രണ്ടുപേരും ചേർന്നാണ് സ്വാമിയുടെ ജനനേന്ദ്രിയും മുറിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

കാരണം മുൻവൈരാഗ്യം...

കാരണം മുൻവൈരാഗ്യം...

കാമുകന് സ്വാമിയോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ജനനേന്ദ്രിയം മുറിക്കാൻ കാരണമായതെന്നായിരുന്നു പെൺകുട്ടി കത്തിൽ പറഞ്ഞിരുന്നത്.

പോലീസിന്റെ ഗൂഢാലോചന...

പോലീസിന്റെ ഗൂഢാലോചന...

കേസിൽ പോലീസിന്റെ ഗൂഢാലോചനയുണ്ടെന്നായിരുന്നു പെൺകുട്ടി കത്തിലൂടെ ആരോപിച്ചിരുന്നത്. കാമുകനും മറ്റു രണ്ടുപേരും ചേർന്നാണ് ജനനേന്ദ്രിയം മുറിച്ചത്, ബാക്കിയെല്ലാം പോലീസ് കൂട്ടിച്ചേർത്തതെന്നായിരുന്നു പെൺകുട്ടിയുടെ ആരോപണം.

മകളെ പോലെ...

മകളെ പോലെ...

സ്വാമി തന്നെ മകളെപ്പോലെയാണ് കണ്ടിരുന്നത്. അയ്യപ്പദാസ് എന്നയാളെ തനിക്കും കുടുംബത്തിനും സ്വാമിക്കും ഒരുപോലെ പരിചയമുണ്ട്. പതിനാറാം വയസു മുതൽ സ്വാമി തന്നെ പീഡിപ്പിച്ചിരുന്നു എന്ന കാര്യം പോലീസ് എഴുതി ചേർത്തതാണെന്നുമായിരുന്നു പെൺകുട്ടിയുടെ ആരോപണം.

നേരത്തെ ബന്ധുക്കളും...

നേരത്തെ ബന്ധുക്കളും...

സംഭവത്തിൽ സ്വാമി നിരപരാധിയാണെന്ന് ചൂണ്ടിക്കാണിച്ച് പെൺകുട്ടിയുടെ അമ്മയും സഹോദരനും നേരത്തെ രംഗത്തെത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

English summary
swami gangeshananda case will hand over to crime branch.
Please Wait while comments are loading...