സ്വാമിയുടെ ലിംഗം മുറിച്ച പെൺകുട്ടിയുടെ കാമുകന് 45കാരിയുമായി ബന്ധം!ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയും മുറിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി സ്വാമിയുടെ സുഹൃത്ത് രംഗത്ത്. ഗംഗേശാനന്ദ സ്വാമിയുടെ അടുത്ത സുഹൃത്തും സഹായിയുമായ ഗരുഡ ഭജാനന്ദയാണ് ലിംഗം മുറിച്ചത് പെൺകുട്ടിയുടെ കാമുകനായ അയ്യപ്പദാസാണെന്നും, അദ്ദേഹത്തിന് മനോരോഗമായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.

Read Also: കണ്ണൂരിൽ വീട്ടമ്മയ്ക്ക് നേരെ ബിജെപിയുടെ ക്രൂരത!കുമ്മനത്തോട് പറഞ്ഞിട്ടും കേട്ടില്ല,വനിതാ കമ്മീഷനിൽ...

Read Also: ഇതാണ് മണിയാശാൻ! ചോരയിൽ കുളിച്ചുകിടന്ന പോലീസുകാരെ ആശുപത്രിയിലെത്തിച്ചു,രാത്രി മുഴുവൻ കൂട്ടിരുന്നു...

രാഷ്ട്രദീപിക ദിനപ്പത്രമാണ് ഗരുഡ ഭജാനന്ദയുടെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ കാമുകനായ അയ്യപ്പദാസിനെ സ്വാമിക്ക് നേരത്തെ അറിയാമായിരുന്നു. സുഹൃത്ത് പരിചയപ്പെടുത്തിയ ആളാണെന്നും മനോനില തെറ്റിയിരിക്കുകയാണന്നും പറഞ്ഞാണ് സ്വാമി അയ്യപ്പദാസിനെ തനിക്ക് ആദ്യം പരിചയപ്പെടുത്തിയതെന്നും ഗരുഡ ഭജാനന്ദ വിശദീകരിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സ്വാമിയുടെ സഹായിയായി നിൽക്കുന്ന ഗരുഡ ഭജാനന്ദയുടെ വെളിപ്പെടുത്തൽ കേസിൽ നിർണ്ണായകമാകുമെന്നത് തീർച്ചയാണ്.

ഗരുഡ ഭജാനന്ദ...

ഗരുഡ ഭജാനന്ദ...

സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തത സഹചാരിയുമാണ് ഗരുഡ ഭജാനന്ദ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സ്വാമിയുടെ സഹായിയായി നിൽക്കുന്ന ഗരുഡ ഭജാനന്ദയുടെ വെളിപ്പെടുത്തലുകളാണ് രാഷ്ട്രദീപിക ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അയ്യപ്പദാസിനെ കാണുന്നത് മൂന്നര വർഷം മുൻപ്...

അയ്യപ്പദാസിനെ കാണുന്നത് മൂന്നര വർഷം മുൻപ്...

മൂന്നര വർഷം മുൻപാണ് സ്വാമിയുടെ കൂടെ അയ്യപ്പദാസിനെ ആദ്യമായി കാണുന്നത്. ആശ്രമത്തിലെത്തിയ സ്വാമിയുടെ കൂടെ അയ്യപ്പദാസുമുണ്ടായിരുന്നു. സുഹൃത്ത് പരിചയപ്പെടുത്തിയാളാണെന്നും മനോനില തെറ്റിയിരിക്കുകയാണെന്നുമെന്നാണ് അയ്യപ്പദാസിനെക്കുറിച്ച് സ്വാമി പറഞ്ഞത്.

രോഗം ഭേദമായി...

രോഗം ഭേദമായി...

സ്വാമിയുടെ നിർദേശപ്രകാരം അയ്യപ്പദാസിനെ ചികിത്സിച്ച് അസുഖം ഭേദമാക്കി. അയ്യപ്പദാസിന്റെ അച്ഛനെയും ഈ സമയം ആശ്രമത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഡോക്ടർമാർ നിർദേശിച്ച ചികിത്സയിലൂടെയും ധ്യാനത്തിലൂടെയും അയ്യപ്പദാസ് മനോനില വീണ്ടെടുത്തു.

അയപ്പദാസ് പറഞ്ഞത്...

അയപ്പദാസ് പറഞ്ഞത്...

മനോനില വീണ്ടെടുത്ത ശേഷമാണ് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അയ്യപ്പദാസ് വെളിപ്പെടുത്തിയത്. ആലുവ മണപ്പുറത്ത് വെച്ച് പരിയചയപ്പെട്ട 45കാരിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും,പിന്നീട് ആ സ്ത്രീ തന്റെ സമ്പാദ്യമെല്ലാം തട്ടിയെടുത്തുവെന്നുമാണ് അയ്യപ്പദാസ് പറഞ്ഞത്. ഇതുകാരണമാണ് മനോനില തകരാറിലായതെന്നും അയ്യപ്പദാസ് ഗരുഡ ഭജാനന്ദയോട് പറഞ്ഞിരുന്നു.

സ്വാമിയുടെ കൂടെ...

സ്വാമിയുടെ കൂടെ...

അസുഖം ഭേദമായതിന് ശേഷം അയപ്പദാസ് സ്വാമിയുടെ കൂടെയായിരുന്നു. സ്വാമിയുടെ നിഴലായി മാറിയ അയ്യപ്പദാസ് സ്വാമി പോകുന്നിടത്തെല്ലാം കൂടെപോയിരുന്നു.

പെൺകുട്ടിയുമായി പരിചയം...

പെൺകുട്ടിയുമായി പരിചയം...

സ്വാമി ഒരിക്കൽ പേട്ടയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ അയ്യപ്പദാസിനെയും കൂടെക്കൂട്ടിയിരുന്നു. ഇതോടെയാണ് അയ്യപ്പദാസും പെൺകുട്ടിയും തമ്മിൽ പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

സ്വാമിയുടെ താക്കീത്...

സ്വാമിയുടെ താക്കീത്...

ഇരുവരുടെയും ബന്ധത്തെക്കുറിച്ചറിഞ്ഞ സ്വാമി അയ്യപ്പദാസിനെയും പെൺകുട്ടിയെയും താക്കീത് ചെയ്തിരുന്നു. ഒന്നരവർഷം മുൻപായിരുന്നു ഈ സംഭവം. ഇതിന് ശേഷം പെൺകുട്ടി സ്വാമിയോട് സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും ഗരുഡ ഭജാനന്ദ വെളിപ്പെടുത്തി.

സ്വാമി വന്നത് പെൺകുട്ടി വിളിച്ചിട്ട്...

സ്വാമി വന്നത് പെൺകുട്ടി വിളിച്ചിട്ട്...

തനിക്ക് തെറ്റു പറ്റിയെന്നും നേരിൽക്കണ്ട് ക്ഷമ ചോദിക്കണമെന്നും പറഞ്ഞ പെൺകുട്ടി നിരന്തരം ആവശ്യപ്പെട്ടതിനാലാണ് വയനാട്ടിലായിരുന്ന സ്വാമി തിരുവനന്തപുരത്തെത്തിയത്. രാവിലെ സ്വാമിയോട് മാപ്പു ചോദിച്ച ശേഷമാണ് പെൺകുട്ടി വീട്ടിൽ നിന്നുമിറങ്ങിയത്.

ലിംഗം മുറിച്ചത്...

ലിംഗം മുറിച്ചത്...

വൈകീട്ട് തിരിച്ചെത്തിയ പെൺകുട്ടി അയ്യപ്പദാസുമായി ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് ഗരുഡ ഭജാനന്ദയും വിശ്വസിക്കുന്നത്. അയ്യപ്പദാസ് ഒരു ക്രിമിനലാണെന്ന് സ്വാമി പറഞ്ഞത് ഓർമ്മയുണ്ടെന്നും, അയ്യപ്പദാസിനെ ശരിക്കും ചോദ്യം ചെയ്താൽ സത്യം തെളിയുമെന്നുമാണ് ഗരുഡ ഭജാനന്ദയുടെ അഭിപ്രായം.

പെണ്‍കുട്ടിക്കെതിരെ അമ്മയും സഹോദരനും...

പെണ്‍കുട്ടിക്കെതിരെ അമ്മയും സഹോദരനും...

സ്വാമിയുടെ ലിംഗം മുറിച്ച പെൺകുട്ടിക്കെതിരെ അമ്മയും സഹോദരനും രംഗത്തെത്തിയിരുന്നു. സ്വാമി ഒരിക്കൽപോലും മകളെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് അമ്മ സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനിലും നൽകിയ പരാതിയിൽ പറഞ്ഞത്.

പെൺകുട്ടി പറഞ്ഞത് കള്ളമോ?

പെൺകുട്ടി പറഞ്ഞത് കള്ളമോ?

പെൺകുട്ടിക്കെതിരെ അമ്മയും സഹോദരനുമടക്കം കൂടുതൽ പേർ രംഗത്തെത്തിയതോടെ പെൺകുട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുൾപ്പെടെ പെൺകുട്ടി പറഞ്ഞതെല്ലാം കള്ളമാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

English summary
swmai gangeshananda's friend reveals about girl's lover.
Please Wait while comments are loading...