Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീപ്രകാശിന്റെ അപ്പനെന്താ ബീഫ് കച്ചവടമാണോ? കുമ്മനം അവസരവാദി, ബിജെപിക്കെതിരേ ഹിമവല്‍ ഭദ്രാനന്ദ

മലപ്പുറത്തുകാരെ ഭക്ഷണത്തോട് കൊതിയുള്ളവരായി കണ്ടു എന്നത് വിഷമമുള്ള കാര്യമാണ്.

കോഴിക്കോട്: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിന്റെ ബീഫ് പ്രസ്താവനക്കെതിരേ 'തോക്ക് സ്വാമി' എന്ന പേരില്‍ അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. ഒരു വശത്ത് ബീഫിനെതിരേ പറയുകയും ഗോമാതാ എന്നു പറഞ്ഞ് സ്വന്തം അമ്മയ്ക്ക് വെള്ളം പോലും കൊടുക്കാതെ നടക്കുന്നവരുമാണ് ശുദ്ധമായ ബീഫ് വാഗ്ദാനം ചെയ്യുന്നതെന്നനും ഭദ്രാനന്ദ പരിഹസിച്ചു.

ബിജെപി വലിയ അധപതനമായി മാറിക്കൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ ആളുകള്‍ പൊതുവെ വിവരവും വിജ്ഞാനവുമുള്ളവരാണ്. അതിലുപരി ഹിന്ദുമുസ്ലിം ഐക്യം ലോകത്തിന് കാണിച്ചുകൊടുക്കുന്നവരാണ് മലപ്പുറത്തുകാരെന്നും ഭന്ദ്രാനന്ദ ഫേസ്ബുക്കില്‍ പറഞ്ഞു.

മലപ്പുറത്തുകാരെ കളിയാക്കിയത് ശരിയല്ല

ഒരുപാട് നല്ല സഹോദരങ്ങളെ മലപ്പുറത്ത് പരിചയപ്പെടാനും മനസിലാക്കാനും സാധിച്ചിട്ടുണ്ട്. മലപ്പുറത്തുകാരെ ഭക്ഷണത്തോട് കൊതിയുള്ളവരായി കണ്ടു എന്നത് വിഷമമുള്ള കാര്യമാണ്.

 ഉത്തരേന്ത്യക്കാര്‍ പെട്ടുപോവുകയാണ്

ശ്രീപ്രകാശിന്റെ അപ്പനെന്താ ബീഫ് കച്ചവടമാണോ? ഉത്തരേന്ത്യയിലും മറ്റും ആളുകള്‍ കൂടുതല്‍ ചിന്തിക്കാത്തതുകൊണ്ടാണ് ബിജെപിയുടെ വാഗ്ദാനങ്ങളില്‍പ്പെട്ടുപോവുന്നത്. ഉത്തരേന്ത്യയിലുള്ളവരേക്കാള്‍ കൂടുതല്‍ ചിന്തിക്കുകയും നല്ല രീതിയില്‍ തീരുമാനങ്ങളെടുക്കുന്നുവരുമാണ് കേരളത്തിലുള്ളവര്‍.

ബിജെപിയുടെ കളി വിലപ്പോവില്ല

അതുകൊണ്ട് തന്നെ ബിജെപിയുടെ വാഗ്ദാനങ്ങളോ പ്രഹസനങ്ങളോ ഒന്നും കേരളത്തില്‍ വിലപ്പോവില്ല. മലപ്പുറത്തുകാരെ മനസ്സിലാക്കുന്നവരെ അവര്‍ വിജയിപ്പിക്കുമെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

ഷക്കീലയെ കാഴ്ചവയ്ക്കും

മലപ്പുറത്ത് ബിജെപിയുടെ കളിയൊന്നും വിലപ്പോവില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ സണ്ണി ലിയോണിനെയും ഷക്കീലയെയുമൊക്കെ കാഴ്ചവയ്ക്കാമെന്ന വാഗ്ദാനം നല്‍കിയാവും ബിജെപി വോട്ട് പിടിക്കുക. ഇത്രക്ക് തന്തയില്ലാത്തരം കാണിക്കുന്നവരാണ് ബിജെപി.

ബുദ്ധിയില്ല, ബോധവും

മോദിജിയേയോ മറ്റു സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളെയോ അല്ല കുറ്റപ്പെടുത്തുന്നത്. ബിജെപിക്കാര്‍ പണ്ടേ ബുദ്ധയില്ല, ഇപ്പോള്‍ ബോധവും നഷ്ടപ്പെട്ടിരിക്കുന്നു.

24 ഗോമാതാക്കളെ പീഡിപ്പിച്ചു

ഹിന്ദു ഐക്യവേദിയുടെ ഒരു പ്രവര്‍ത്തകന്‍ 24 ഗോമാതാക്കളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം അറിയാന്‍ കഴിഞ്ഞു. അവനെ അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ അറഞ്ഞ കാര്യമാണിത്.

മോശം സ്വഭാവമുള്ളവര്‍

അപ്പോള്‍ ഇവരുടെ സ്വഭാവം ഇതാണ്. ഇത്ര മോശം സ്വഭാവം വച്ചാണ് ഇവര്‍ നടക്കുന്നത്. അഴിമതിക്കെതിരേ പറയുന്നു, മാക്‌സിമം അഴിമതി ചെയ്യുന്നു-ഇതൊക്കെയാണ് ബിജെപി ചെയ്യുന്നത്.

കുമ്മനം അവസരവാദി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അവസരവാദിയാണ്. 80 ശതമാനം ബിജെപിക്കാര്‍ ഇക്കളി അറിയാതെ പെട്ടവരാണ്. 70 ശതമാനം വരുന്ന ഹിന്ദുക്കളും ഇവരുടെ കെണിയില്‍ പെട്ടിരിക്കുന്നു.

ഹിന്ദുവെന്നാല്‍ ബിജെപിയല്ല

ഹിന്ദുവെന്ന് പറഞ്ഞാല്‍ ഇവിടുത്തെ ബിജെപിയോ സംഘപരിവാരമോ അല്ല. കേരളത്തില്‍ ഇതിലൊരു മാറ്റം വരും. നല്ല രീതിയില്‍ ചിന്തിക്കുന്നവര്‍ ഇതിനെതിരേ പ്രതികരിക്കും.

ബീഫ് നിലപാട് ബിജെപിയുടെ തകര്‍ച്ച

ഇപ്പോഴത്തെ ബീഫ് നിലപാട് ബിജെപിയുടെ തകര്‍ച്ചയുടെ തുടക്കമാണ്. കൂടെയുള്ളവരെ പോലും സഹായിക്കാത്തവരാണ് ബിജെപിക്കാര്‍. ഇവിരെ മലപ്പുറത്തുകാര്‍ സ്വീകരിക്കില്ല. ഇനി ഇവര്‍കൂടി വന്നാല്‍ മലപ്പുറത്തെ സമാധാനവും സ്വസ്ഥതയും നശിക്കും. മലപ്പുറത്തുകാരെ ഉപദേശിക്കേണ്ട കാര്യമില്ല. അവര്‍ നല്ല തീരുമാനമെടുക്കുമെന്നും സ്വാമി ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+