കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുന്നു; തള്ളിയവര്‍ അടുത്തുവരുന്നു!! കോടിയേരിയുടെ ദു:ഖം പറഞ്ഞ് സ്വാമി

ഇത്രമാത്രം നമ്മോടു ദ്രോഹങ്ങള്‍ ചെയ്തവരെ തിരിച്ചടിക്കാനുള്ള സര്‍വ്വ കഴിവുകളും ഈശ്വരന്‍ എനിക്ക് നല്‍കി എന്നെ അനുഗ്രഹിച്ചു

  • By Ashif
Google Oneindia Malayalam News

ദിലീപിന്റെ സമയം തുടങ്ങി, കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്താല്‍ ദു:ഖിക്കും, എകെ ആന്റണി മന്ത്രിസഭയുടെ പതനം.... ഒട്ടനവധി പ്രവചനങ്ങള്‍ നടത്തിയ സ്വാമി. അല്‍പ്പം വൈകിയാണെങ്കിലും പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ആളുകള്‍ക്ക് ആശ്ചര്യമാകുകയാണ്. എങ്കിലും സമൂഹത്തില്‍ നിന്ന് തിരിച്ചുകിട്ടിയ പ്രതികരണം വളരെ കടുത്തതാണെന്ന് ഈ പ്രവചനങ്ങള്‍ നടത്തിയ സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറയുന്നു. ആസാമി എന്ന് പരിഹസിച്ചവര്‍ ഇപ്പോള്‍ അയ്യോ സ്വാമി എന്ന് വിളിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു... മോശമായി പ്രതികരിച്ച മലയാളികളുടെ അംഗീകാരം തനിക്ക് ആവശ്യമില്ലെന്നും തനിക്ക് ആരോടും പകയില്ലെന്നും സ്വാമി പറഞ്ഞു. കൂടെ ചില കടുത്ത പരാമര്‍ശങ്ങളും...

ശുഹൈബിനെ ഇറച്ചിവെട്ടുന്ന പോലെ നുറുക്കി; ഒരാള്‍ ഇരുന്ന് വെട്ടി, മറ്റൊരാള്‍ കുനിഞ്ഞും!!ശുഹൈബിനെ ഇറച്ചിവെട്ടുന്ന പോലെ നുറുക്കി; ഒരാള്‍ ഇരുന്ന് വെട്ടി, മറ്റൊരാള്‍ കുനിഞ്ഞും!!

കോടിയേരി ദുഃഖിക്കുന്നു

കോടിയേരി ദുഃഖിക്കുന്നു

'കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്താല്‍ ദുഃഖിക്കുന്നു' എന്ന തലക്കെട്ടിലാണ് സ്വാമിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. അന്നത്തെ എന്റെ പ്രവചനം ഇന്ന് പലരേയും ചിന്തിപ്പിക്കുന്നു. എന്തുമാത്രം പ്രവചനങ്ങള്‍ ഞാന്‍ നടത്തി, അതൊക്കെ സംഭവിക്കുമ്പോള്‍ മാത്രം ആളുകള്‍ക്ക് ഒരു വിരളിയാണ്, ഉടന്‍ തങ്ങള്‍ക്കും അറിയണം ഭാവി എന്ന് പറഞ്ഞു എന്റെ പിന്നാലെ കൂടും.

പ്രവചനങ്ങള്‍ വിലയിരുത്താം

പ്രവചനങ്ങള്‍ വിലയിരുത്താം

യുനീക് ടൈംസ് നവംബര്‍ ലക്കം പുറത്തിറക്കിയ മാസികയിലെ 38 മുതല്‍ 40 വരയുള്ള പേജുകളില്‍ (https://issuu.com/shiyansazar/docs/nov._dec_2015_-100_mb) എന്റെ പ്രവചനങ്ങള്‍ വിലയിരുത്താം. ഇന്നലെ വരെ 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച മലയാളികള്‍ ഇപ്പോള്‍ 'അയ്യോ സ്വാമി എന്നായി വിളി. ഇപ്പോള്‍ എന്റെ പ്രവചനങ്ങളെ വിമര്‍ശകര്‍ വിലയിരുത്തി അംഗീകരിക്കുന്നു...

ഇനിയല്ലേ പലതും

ഇനിയല്ലേ പലതും

എന്തിന് ? ഇനിയല്ലേ പലതും സംഭവിക്കാന്‍ കിടക്കുന്നത്. എന്റെ പ്രവചനങ്ങളും, വിവാദങ്ങളും എന്നും എന്റെ വിസിറ്റിംഗ് കാര്‍ഡ് ആണ്! ദൈവമേ... ദുര്‍ജ്ജനങ്ങള്‍ കുമിഞ്ഞു കൂടിയ ഈ മുടിഞ്ഞ സമൂഹത്തിനെ സ്‌നേഹിക്കാനോ, വിശ്വസ്സിക്കാനോ കൊള്ളില്ല. ഇവര്‍ എന്നോട് കാണിച്ച കൊല്ലാകൊല ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ വയ്യ.

പെറ്റമ്മയെ പോലും

പെറ്റമ്മയെ പോലും

എനിക്ക് ജന്മം നല്‍കിയ പെറ്റമ്മയെ എന്റെ വെപ്പാട്ടിയാക്കി ചിത്രീകരിച്ചു... എനിക്ക് നേരെ എത്ര വധശ്രമങ്ങള്‍ നടത്തി... എത്ര കള്ള കേസുകള്‍ ചുമത്തി... എന്തെല്ലാം വ്യാജ ആരോപണങ്ങള്‍ തൊടുത്തിവിട്ടു... വരുമാനം മുടക്കിച്ചു കുടുംബത്തെ പട്ടിണിയിലാക്കി... പാവങ്ങള്‍ക്ക് വേണ്ടിയുള്ള നമ്മുടെ സേവനങ്ങള്‍ പൂട്ടിച്ചു... മാധ്യമങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു...

ബാബയുടെ അനുഗ്രഹം

ബാബയുടെ അനുഗ്രഹം

ഇത്രോയൊക്കെ ഞാനും എന്റെ പാവം അമ്മയും എങ്ങനെ നേരിട്ടെന്ന് ആലോചിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ നമ്മുടെ ബാബയുടെ അനുഗ്രഹം അത്രമാത്രം. മനസ്സില്‍ കപടതയുള്ള ഭീരുക്കള്‍ക്ക് എല്ലാത്തിനോടും സംശയം ഉണ്ടാവും, ഇത്തരക്കാര്‍ക്കിടയില്‍ ആത്മാര്‍ത്ഥമായി ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.

സിനിമയില്‍

സിനിമയില്‍

സിനിമയില്‍ ധീരത കാണിക്കുന്നവരെ ആരാധിക്കുകയും, ജീവിതത്തില്‍ ധീരത കാണിക്കുന്നവരെ നോക്കി കളിയാക്കുകയും ചെയ്യുന്ന തിരിച്ചറിവില്ലാത്ത വിഭാഗമാണ് മലയാളികള്‍, ഇവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ മിടുക്കരാണ് എന്നാല്‍ സ്വയമേ ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളുമാണ്,

മഹത്വം പിടിച്ചു നിറുത്തുന്നത്

മഹത്വം പിടിച്ചു നിറുത്തുന്നത്

ആര്‍ക്കും ഇവരെ സഹായിക്കാനോ തിരുത്താനോ പ്രയാസമാണ്. ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ കേരളത്തിന്റെ മഹത്വം പിടിച്ചു നിറുത്തുന്നത് ആകെ ഇരുപതുശതമാനം വരുന്ന മലയാളികള്‍ മാത്രമാണ്, ബാക്കിയെല്ലാം വിദ്യാഭ്യാസമുണ്ടെങ്കിലും പൊത്ത ജട്ടിയുമിട്ടു പട്ടുവസ്ത്രവും ധരിച്ച് ആര്‍ക്കും ഉപകാരവുമില്ലാതെ പൊങ്ങച്ചം പറഞ്ഞു ജീവിക്കുന്ന വെറും പാഴുജന്മങ്ങളാണ്.

അംഗീകാരങ്ങള്‍ വേണ്ട

അംഗീകാരങ്ങള്‍ വേണ്ട

ശ്രീ പി.സി. ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചന്തിയില്‍ പൗഡര്‍ ഇടുന്ന മലയാളികളുടെ അംഗീകാരങ്ങള്‍ എനിക്ക് ആവശ്യമില്ല. ഞാന്‍ എന്നും മലയാളിയുടെ ശത്രുതന്നെയാണ്, അത് തിരുത്താനും ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല.

പുഴുത്തവരെ പുകഴ്ത്തുന്നവര്‍

പുഴുത്തവരെ പുകഴ്ത്തുന്നവര്‍

കോളാമ്പിയില്‍ കഞ്ഞികുടിക്കുന്ന, പുഴുത്തവരെ പുകഴ്ത്തുന്ന, അന്ധരായ മലയാളികളുടെ പ്രശംസകള്‍ സ്വീകരിക്കുന്നവര്‍ വിഡ്ഢികളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വേറെ ഏതെങ്കിലും ഒരു രാജ്യത്തായിരുന്നു എനിക്ക് ജനിക്കാന്‍ കഴിഞ്ഞതെങ്കില്‍ സമൂഹത്തിന് വേണ്ടി പലതും ചെയ്യാന്‍ സാധിക്കുമായിരുന്നു.

തിരിച്ചടിക്കാനുള്ള കഴിവ്

തിരിച്ചടിക്കാനുള്ള കഴിവ്

ഇത്രമാത്രം നമ്മോടു ദ്രോഹങ്ങള്‍ ചെയ്തവരെ തിരിച്ചടിക്കാനുള്ള സര്‍വ്വ കഴിവുകളും ഈശ്വരന്‍ എനിക്ക് നല്‍കി എന്നെ അനുഗ്രഹിച്ചു, എന്നാല്‍ എനിക്ക് അവരോട് ആരോടും പക തോന്നുന്നില്ല, അതെന്താണെന്ന ചിന്തയാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് ! -സ്വാമി ഭദ്രാനന്ദ്. ഇങ്ങനെയാണ് സ്വാമിയുടെ കുറിപ്പ് അവസാനിക്കുന്നത്.

English summary
Swami Himaval Badrananda against habits of People
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X