കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഈശ്വറിനെ കുടുംബത്ത് കയറ്റാറില്ല, ചള്ള് ചെക്കന് പിണറായിയെ അറിയില്ലെന്ന് ഹിമവൽ ഭദ്രാനന്ദ

  • By Anamika Nath
Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. പുറത്ത് എത്തിയതിന് പിന്നാലെ ശബരിമല യുദ്ധപ്രഖ്യാപനവും രാഹുല്‍ നടത്തി. ധര്‍മ്മയുദ്ധം തുടരുമെന്ന് പറയുന്ന രാഹുല്‍ അനുയായികള്‍ക്ക് വേണ്ടി വോക്കി ടോക്കികള്‍ വരെ തയ്യാറാക്കിയിട്ടുണ്ട്.

രാഹുല്‍ ഈശ്വറിനെ വലിച്ച് കീറി ഭിത്തിയിലൊട്ടിച്ചിരിക്കുകയാണ് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. അനാഥപ്പെണ്‍കുട്ടിക്ക് പഴയ സാരിയില്‍ 36000 രൂപയുടെ സ്റ്റിക്കറൊട്ടിച്ച് നല്‍കിയ ആളാണ് രാഹുല്‍ ഈശ്വറെന്ന് കഴിഞ്ഞ ദിവസം ഹിമവല്‍ ഭദ്രാനന്ദ വെളിപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ നെഞ്ചിലോട്ട്

മുഖ്യമന്ത്രിയുടെ നെഞ്ചിലോട്ട്

കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സംസാരിച്ചിരുന്നു. ഇതാണ് ഹിമവല്‍ ഭദ്രാനന്ദയെ പ്രകോപിപ്പിച്ചിരിക്കുന്നത്. രാഹുലിന്റെ ഓരോ വാചകങ്ങളും എടുത്ത് പറഞ്ഞ് അതിന് മറുപടി നല്‍കിയിരിക്കുകയാണ് ഹിമവല്‍ ഭദ്രാനന്ദ. ഫേസ്ബുക്ക് ലൈവിലെ സ്വാമിയുടെ വാക്കുകളിങ്ങനെ:`` മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കും എന്ന് രാഹുല്‍ ഈശ്വര്‍, മുഖ്യമന്ത്രിയുടെ നെഞ്ചിലോട്ട് കയറാനുളള അവന്റെ ശ്രമമാണിത്.

കുടുംബത്തിന് തന്നെ ചീത്തപ്പേര്

കുടുംബത്തിന് തന്നെ ചീത്തപ്പേര്

രാഹുല്‍ ഈശ്വര്‍ എന്ത് തന്ത്രി കുടുംബമാണ് എന്ന് മനസ്സിലാകുന്നില്ല. ആ കുടുംബത്തില്‍ പോലും കയറ്റാറില്ല. ദിവസവും ആ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മരിച്ച് പോയ അപ്പൂപ്പന്‍ മാത്രമാണ് ഇവനെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പേര് വെച്ച് ഇവന്‍ ഉണ്ടാക്കാത്ത ബന്ധങ്ങളുമില്ല, മുതലെടുക്കാത്ത വഴികളുമില്ല.

ചള്ള് ചെക്കന് പിണറായിയെ അറിയില്ല

ചള്ള് ചെക്കന് പിണറായിയെ അറിയില്ല

മുഖ്യമന്ത്രി 5 ദിവസം സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നു. മുഖ്യമന്ത്രി ശ്രമിച്ചു എന്ന് ഇവനോട് ആരാണ് പറഞ്ഞത്. മുഖ്യമന്ത്രി പരാജയപ്പെട്ടത് അയ്യപ്പന് മുന്നിലാണ് എന്നും പറഞ്ഞു, അങ്ങനെ അയ്യപ്പന്‍ വാട്‌സ്ആപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ ഇവനോട് പറഞ്ഞോ? ഇവന്‍ പറയുന്നതെല്ലാം ചാണകമന്ത്രങ്ങളാണ്. ഈ ചള്ള് ചെക്കന് പിണറായി വിജയനെ മനസ്സിലാവാത്തത് കൊണ്ടാണ്.

അടി ഇരന്ന് വാങ്ങിക്കുന്നു

അടി ഇരന്ന് വാങ്ങിക്കുന്നു

പിണറായിക്ക് ജാതിക്കാര്‍ഡ് ഇറക്കേണ്ട ആവശ്യമില്ല. കാരണം അവര്‍ താഴെ ജാതിയില്‍ ഉളളവരെ സഹായിച്ച് കയറി വന്നവരാണ്. പിണറായി മാന്യന്‍ ആയത് കൊണ്ടാണ് ഒരു തരത്തിലും ജാതി സംസാരിക്കാത്തത്. രാഹുല്‍ ആന്ധ്രയില്‍ നിന്ന് വന്നവനാണ്. ഇവനെപ്പോലുളള കുത്തിത്തിരിപ്പ് പരിപാടി മലയാളികള്‍ എന്തായാലും ചെയ്യില്ല. രാഹുല്‍ ഈശ്വര്‍ അടി ഇരന്ന് വാങ്ങിക്കുകയാണ്.

ഇത്രയും നികൃഷ്ട ജീവി

ഇത്രയും നികൃഷ്ട ജീവി

നീ പുറത്ത് നിന്ന് വന്നവനല്ലേ, കൂടുതല്‍ മൊട കാണിക്കേണ്ട എന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. പക്ഷേ അദ്ദേഹമത് പറഞ്ഞിട്ടില്ല. രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കും എന്ന് പറഞ്ഞ ഇവനെ പോലീസ് വെറുതെ വിടരുത്. ഇത്രയും നികൃഷ്ഠ ജീവിയെ ലോകത്ത് വേറെ കാണാന്‍ പറ്റില്ല. നമ്മുടെ ആചാരം സംരക്ഷിക്കണം എന്ന് പറഞ്ഞ് നമ്മള്‍ തന്നെ ഈ പണി കാണിക്കുമോ. രാഹുലൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

പറയുന്നത് തീവ്ര വർഗീയത

പറയുന്നത് തീവ്ര വർഗീയത

കലാപമുണ്ടായാല്‍ മാത്രമേ ഇവനെപ്പോലുളളവര്‍ക്ക് നിലനില്‍പ്പുളളൂ. ശബരിമലയുടെ പേര് പറഞ്ഞ് തന്നെ നില്‍ക്കണം ഇവന്. അല്ലാതെ വേറെ വഴിയില്ല. രാഹുല്‍ ഈശ്വറിനെ ഇറക്കി വിട്ട് കളിക്കുന്ന ഒരു കറുത്ത ശക്തിയുണ്ട്. ഇതൊരു രോഗമാണ്. രോഗത്തിനെ അല്ല നമ്മള്‍ നോക്കേണ്ടത്. രോഗത്തിന്റെ കാരണത്തെയാണ്. രാഹുല്‍ ഈശ്വര്‍ പറയുന്നതെല്ലാം തീവ്ര വര്‍ഗീയതയാണ്. നോര്‍ത്തിലൊക്കെ ഓടിപ്പഴകിയ തന്ത്രമാണ് ഇവിടെ പയറ്റുന്നത്.

ദീപയെ ഓർത്ത് വിഷമം

ദീപയെ ഓർത്ത് വിഷമം

ഇവിടെയുളള ആളുകളുടെ തലയില്‍ ചാണകമാണ് എന്നാണ് വിചാരിക്കുന്നത്. അവന് എംപിയാകണം, കേന്ദ്രം കൊടുത്ത ഓഫര്‍ നടക്കണം എന്നൊക്കെയാണ്. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ദീപ വേറെ വല്ല ഭര്‍ത്താക്കന്മാരെയും നോക്കുന്നതാവും നല്ലത്. ഇതുപോലൊരു ഊളയെ ആണല്ലോ ആ പാവം കൊച്ചിന് കിട്ടിയത് എന്നോര്‍ത്ത് വിഷമം തോന്നുന്നുവെന്നും ഹിമവല്‍ ഭദ്രാനന്ദ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

സാരിയിൽ കള്ളത്തരം

സാരിയിൽ കള്ളത്തരം

കഴിഞ്ഞ ദിവസം രാഹുൽ ഈശ്വറിനെതിരെ സ്വാമി ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു: തിരുവനന്തപുരത്തെ ശ്രീചിത്രാ ഹോമിലെ ഒരു അനാഥക്കുട്ടിയുടെ കല്യാണം നടത്താനായി എല്ലാവരും ശ്രമം നടത്തിയപ്പോൾ രാഹുൽ ഈശ്വറും അമ്മയും കൂടി ചേർന്ന് തിരുവനന്തപുരത്തെ ഒരു പ്രമുഖ തുണിക്കടയിൽ പോയി സാരി ആവശ്യപ്പെട്ടു. ആരുമില്ലാത്ത ഒരു കുട്ടിക്ക് വേണ്ടിയാണെന്ന് മനസിലാക്കിയ കടയുടമ മുപ്പത്തിയാറായിരം രൂപയുടെ ഒരു ചുവന്ന പട്ടുസാരി കൊടുത്തുവിട്ടു.

ഇവനാണോ ധാർമികത

ഇവനാണോ ധാർമികത

ഈ പട്ടുസാരി ഇവർ വീട്ടിൽകൊണ്ടുപോയി. സാരിയിലെ സ്റ്റിക്കർ ഇളക്കിമാറ്റി ഉടുത്ത് പഴകിയ അയ്യായിരം രൂപ പോലും വില വരാത്ത ഒരു പച്ച സാരിയിൽ ഒട്ടിച്ചു. പുതിയ കവറിലാക്കി ആ പഴയ സാരി കല്യാണം തീരുമാനിച്ച കുട്ടിക്ക് കൊണ്ടുനൽകുകയായിരുന്നു. ഇത്തരക്കാരനാണോ ധർമത്തെക്കുറിച്ച് പറയുന്നത് എന്നാണ് ഹിമവൽ ഭദ്രാനന്ദ ചോദിച്ചത്.

വീഡിയോ കാണാം

ഹിമവൽ ഭദ്രാനന്ദയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ

പ്രമുഖ കോൺഗ്രസ് നേതാവ് ജി രാമൻ നായർ ബിജെപിയിലേക്ക്! അന്തം വിട്ട് ചെന്നിത്തലയും കൂട്ടരുംപ്രമുഖ കോൺഗ്രസ് നേതാവ് ജി രാമൻ നായർ ബിജെപിയിലേക്ക്! അന്തം വിട്ട് ചെന്നിത്തലയും കൂട്ടരും

English summary
Swami Himaval Bhadraanand's facebook live against Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X