കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു, ഭൂപരിഷ്‌കരണത്തിനെതിരായ നിയമയുദ്ധത്തിലൂടെ ശ്രദ്ധേയന്‍

Google Oneindia Malayalam News

കാസര്‍കോഡ്: എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി (78) അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെ മഠത്തില്‍ വച്ചായിരുന്നു അന്ത്യം. മൗലിക അവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ശ്വാസതടസത്തെ തുടര്‍ന്ന് ദിവസങ്ങളോളമായി പ്രയാസത്തിലായിരുന്നു. ഇഎംസ് സര്‍ക്കാരിന്റെ കാലത്ത് ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാജ്യത്തെ നിയമവ്യവസ്ഥയില്‍ സുപ്രധാന നാഴകക്കല്ലായ ഭാരതി കേസിലെ ഹര്‍ജിക്കാരനായിരുന്നു. ഭരണഘടനയുടെ തത്വങ്ങള്‍ മാറ്റരുത് എന്ന സുപ്രധാന വിധി ഈ കേസിലായിരുന്നു. രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളില്‍ ഒന്നായിരുന്നു ഇത്.

swami

1971ലെ 29ആമത് ഭരണഘടന ഭേദഗതി നിയമവും 1969ലെ കേരള ഭൂപരിഷ്‌കരണ നിയമവുമാണ് സ്വാമി റിട്ട് ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. മൗലികാവാശകാശ നിയമഭേദഗതിക്കെതിരെ പരമോന്നത കോടതിയില്‍ സമര്‍പ്പിച്ച ആദ്യ ഹര്‍ജിക്കാരനായി കേശവാനന്ദ സ്വാമി മാറി. 13 ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയിലെ ഫുള്‍ ബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. ചരിത്രപരമായ ഈ കേസ് വന്നതോടെ അന്നത്തെ സുപ്രധാന പത്രങ്ങളില്‍ സ്വാമിയുടെ പേര് എല്ലാ ദിവസവും നിറഞ്ഞിരുന്നു.

മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പത്മാതിയമ്മയുടെയും മകനായ കേശവാനന്ദ പത്തൊന്‍പതാം വയസില്‍ ആണ് എടനീര്‍ മഠാധിപതിയായത്. അച്ഛന്റെ ജേഷ്ഠനും മഠാധിപതിയായിരുന്നു ഈശ്വരാനന്ദ ഭാരതി സമാധിയാകുന്നതിന് രണ്ട് ദിവസം മുമ്പാണ് സ്ഥാനാരോഹണം നടന്നത്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്ത്; 41 ലക്ഷം രോഗികള്‍കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്ത്; 41 ലക്ഷം രോഗികള്‍

വാമനനെ അധ്യാപിക‍ അപമാനിച്ചുവെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി; മാപ്പ് പറയിപ്പിച്ച് പൊലീസ്വാമനനെ അധ്യാപിക‍ അപമാനിച്ചുവെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി; മാപ്പ് പറയിപ്പിച്ച് പൊലീസ്

ചൈനീസ് പട്ടാളം 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിച്ചുചൈനീസ് പട്ടാളം 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിച്ചു

English summary
Swami Keshavananda Bharathi has passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X