'സുരേന്ദ്രാ ഉള്ളി കെട്ട പോലെ മനസ്സ് മലീമസം', കെ സുരേന്ദ്രന്റെ ട്രോളിന് സന്ദീപാനന്ദ ഗിരിയുടെ മറുപടി
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതാരാണ് എന്ന ചോദ്യം ഏറെ നാളായി ഉത്തരമില്ലാതെ കിടക്കുകയായിരുന്നു. സംഘപരിവാര്‍ അനുകൂലികള്‍ നിരന്തരമായി സന്ദീപാനന്ദ ഗിരിയെ ഇതിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്തു പോന്നു. ആശ്രമം സ്വന്തമായി കത്തിച്ചതാണ് എന്നായിരുന്നു ആരോപണം.
എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം തീയിട്ടത് എന്നുളള സഹോദരന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നു. പിന്നാലെ സന്ദീപാനന്ദ ഗിരിയെ പരിഹസിച്ച കെ സുരേന്ദ്രന് അദ്ദേഹം നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. എന്നാല്‍ മരിച്ച് പോയ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേരിലുളള ഈ ആരോപണം വിശ്വസനീയമല്ലെന്നാണ് ബിജെപി അനുകൂലികളുടെ നിലപാട്. പിന്നാലെയാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ സന്ദീപാനന്ദ ഗിരിയെ പരിഹസിച്ച് രംഗത്ത് വന്നത്.

വന്ദനം എന്ന ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ചുളള ട്രോള്‍ ആണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജഗദീഷിന്റെ കഥാപാത്രം ഒരു മൃതദേഹത്തെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടുന്ന ചിത്രമാണിത്. ഷിബു സ്വാമിയുടെ ആശ്രമം കത്തച്ച പ്രതിയുമായി വരുന്ന പോലീസ് എന്നാണ് ട്രോള്‍. പിന്നാലെ സന്ദീപാനന്ദ ഗിരിയുടെ മറുപടിയും എത്തി.

സന്ദീപാനന്ദ ഗിരിയുടെ മറുപടി ഇങ്ങനെ: ' സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ്! ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസുരേന്ദ്രൻ ഇറക്കിയ ട്രോളാണിത്!സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത്? ആരൊക്കെ ചേർന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?

സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും..... At least മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂർണ്ണമായും തളർന്ന് അവശയായി കഴിയുന്നു എന്നൊരോര്മ്മയെങ്കിലും…. പശുവിനെ മാത്രം മാതാവായി കാണുക എന്നതാണോ ഹിന്ദുമതം പഠിപ്പിക്കുന്നത്?“പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും”..

മരിച്ച സ്വന്തം പാർട്ടി പ്രവർത്തകനെയാണ് ട്രോളുന്നത് എന്ന് കാണിച്ച് നിരവധി പേരാണ് കെ സുരേന്ദ്രനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ചില കമന്റുകൾ ഇങ്ങനെ
* താൻ പ്രവർത്തിച്ച കാലത്തൊക്കെ ബിജെപിക്ക് വേണ്ടിയും സുരേന്ദ്രന് വേണ്ടിയും കൈമെയ് മറന്ന് ഓടി നടന്ന ഒരു പ്രവർത്തകന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കൊടുക്കുന്ന 'ആദരമാണ്' ഇത്.
* ഒരു ദേശിയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിലവാരം കഷ്ട്ടം തന്നെ ഇവർ കേരളത്തിൽ ക്ലച്ചും പിടിക്കില്ല ബ്രേക്കും പിടിക്കില്ല.

* വിവരമില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കുകയാണല്ലോ ഇവരൊക്കെ. കഷ്ടം
* ചിന്തിക്കുവാനുള്ള ചെറിയ ബുദ്ധിയെങ്കിലും ഉണ്ടെങ്കിൽ ഇവർ ബിജെപിക്കാരാവില്ല.. നമ്മുടെ വിലാപം ഇവരുടെ മനസ്സിനെ സ്പർശിക്കില്ല.
* അതുവരെ ബിജെപി യ്ക്ക് വേണ്ടി തല്ലാനും കൊല്ലാനും നടന്നവൻ... കഷ്ടം! ഇതു തന്നെയാണ് ഇന്നു തല്ലാനും കൊല്ലാനും നടക്കുന്ന ഓരോ പ്രവർത്തകരോടും നേതാക്കൾക്കുള്ള മനോഭാവം...












Click it and Unblock the Notifications