കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലയാളികൾ ഒത്തുപിടിച്ചാൽ എയർ ഇന്ത്യ എയർ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കും'

  • By Desk
Google Oneindia Malayalam News

ദില്ലി: പൊതുമേഖല കമ്പനിയായ എയര്‍ ഇന്ത്യ അടുത്ത വര്‍ഷം മാര്‍ച്ചില്‍ വില്‍ക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.

zplain

എയര്‍ ഇന്ത്യ വില്‍ക്കാന്‍ പോവുന്ന സാഹചര്യത്തില്‍ കമ്പനിയുടെ ഓഹരി വില്‍പനയില്‍ മലയാളികളോട് ആഹ്വാനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. കേരളത്തെ സ്‌നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കുമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.

'താൻ ജിലേബി കഴിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെങ്കിൽ ഇനി കഴിക്കുന്നേ ഇല്ല', ഗംഭീറിന്റെ മറുപടി'താൻ ജിലേബി കഴിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെങ്കിൽ ഇനി കഴിക്കുന്നേ ഇല്ല', ഗംഭീറിന്റെ മറുപടി

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

കേരളത്തെ സ്നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികൾ ഒത്തുപിടിച്ചാൽ എയർ ഇന്ത്യ എയർ കേരള എന്ന രൂപത്തിൽ നമ്മുടെ കയ്യിലിരിക്കും.
ഹോ ആലോചിക്കുമ്പോൾ...........
ഡൽഹി,മുംബൈ,ഗുജറാത്ത് എയർപോർട്ടിൽ എയർ കേരള ലാൻറ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ.
മുണ്ടും സാരിയും ഉടുത്തവർ നമ്മെ സ്വീകരിക്കാൻ വിമാനത്തിനകത്ത്!!!!
വെൽക്കം ഡ്രിംങ്ക്- ഇളനീരും കോഴിക്കോടൻ ഹലുവയും!!!
ലഞ്ച് - പാരഗൺ ബിരിയാണി& ബീ.ടി.എച്ച് സദ്യ!!!!
ഡിന്നർ - കോട്ടയം കപ്പ&----
ഇന്ത്യൻ കോഫി ഹൌസ് മാതൃകയിൽ #വിജയിപ്പിക്കാം
മതി മതി ആലോചിക്കാൻ വയ്യ.....

English summary
swami sandeepananda giri on Air India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X