കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗാന്ധിയെ വെടിവെച്ച ഗോഡ്സേയും അവസാനം ചൊല്ലിയത് ജയ് ശ്രീറാം എന്നായിരുന്നു'; സന്ദീപാനന്ദഗിരി

Google Oneindia Malayalam News

തിരുവനന്തപുരം; പാലക്കാട് നഗരസഭ കാര്യാലയത്തിൽ ആർഎസ്എസ് പ്രവർത്തകർ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയർത്തിയതിനെ ന്യായീകരിച്ച മന്ത്രി വി മുരളീധരനെ വിമർശിച്ച് സ്വാമി സന്ദീപാനന്ദഗിരി.രാമമന്ത്രം മുൻസിപാലിറ്റിയിലോ ചന്തയിലോ വിളിച്ചു കൂവാനുള്ളതല്ല.രാമ മന്ത്രം കൊലവിളിക്കുള്ളതല്ല എന്നാണ് കേരളം ഓർമ്മിപ്പിച്ചതെന്നും സ്വാമി ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം

Swami Sandeepananda Giri V Muraleedharan

ബഹു; കേന്ദ്രമന്ത്രി മുരളീധരൻ ജീ,
കേരളത്തിൽ വിശിഷ്യ പാലക്കാട് രാമമന്ത്രം ഉരുവിടുന്നതിന് അത് ഉച്ഛജപമായാലും മന്ദജപമായാലും ആരും എതിരല്ല.
അങ്ങയുടെ പാർട്ടിയിലെ വിവേകിയായ ഒരുമുതിർന്ന നേതാവ് പറഞ്ഞതുപോലെ രാമമന്ത്രം മുൻസിപാലിറ്റിയിലോ ചന്തയിലോ വിളിച്ചു കൂവാനുള്ളതല്ല.
അങ്ങ് കേട്ടിട്ടുണ്ടോ സദാശിവ ബ്രഹ്മേന്ദ്രർ പാടിയത് "പിബരേ രാമ രസം"
അല്ലയോ മനുഷ്യാ രാമനാകുന്ന രസം പാനം ചെയ്യൂ എന്നാണ് പാടിയത്!

അങ്ങിനെ ചുണ്ടിലെപ്പോഴും രാമമന്ത്രം മുഴക്കിയ രാമരാജ്യം സ്വപ്നം കണ്ട ഒരു മനുഷ്യൻ ഉണ്ടായിരുന്നു പേര് മോഹൻ ദാസ് കരംചന്ദ് ഗാന്ധി (മോഹൻലാൽ കരംചന്ദ് അല്ല.)അദ്ദേഹം അവസാന പ്രാണനെടുത്തുകൊണ്ട് പറഞ്ഞത് ഹേ രാമ് എന്നായിരുന്നു.അദ്ദേഹത്തിനുനേരെ വെടിയുതിർത്ത ദ്രോഹി ഉച്ചത്തിൽ ചൊല്ലിയത് ജയ് ശ്രീരാം എന്നായിരുന്നു.
രാമ മന്ത്രം കൊലവിളിക്കുള്ളതല്ല എന്ന് കേരളം ഓർമ്മിപ്പിച്ചു എന്നുമാത്രം.

പ്രവർത്തകരോടു പറയാനുള്ള ഒരു കാര്യം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു,
ജയ് ശ്രീ രാം എന്നെഴുതിയ ബാനറിൽ മറാത്തയിലെ ശിവജിയുടെ പടമായിരുന്നു അവർ ഉപയോഗിച്ചത്.
അതൊരു #ഡിപ്ളോമാറ്റിക്ക് ഒളിച്ചുകടത്തല്ലേ.
ആദരവോടെ ധ്വജപ്രണാമം!
സ്വാമി സന്ദീപാനന്ദ ഗിരി

'ചെന്നിത്തലയൊക്കെ വന്ന് കുറ്റം പറഞ്ഞാൽ ഉടുമുണ്ടുരിഞ്ഞ് കാണിക്കും;ട്വന്റി20ക്ക് നേതാക്കൾ കുടപിടിക്കുന്നു''ചെന്നിത്തലയൊക്കെ വന്ന് കുറ്റം പറഞ്ഞാൽ ഉടുമുണ്ടുരിഞ്ഞ് കാണിക്കും;ട്വന്റി20ക്ക് നേതാക്കൾ കുടപിടിക്കുന്നു'

സിപിഎമ്മും മുഖ്യമന്ത്രിയും ബിജെപിയെ വളർത്താൻ ശ്രമിക്കുന്നു; തെരഞ്ഞെടുപ്പിൽ പാളിച്ചകൾ ഉണ്ടായെന്നും യുഡിഎഫ്സിപിഎമ്മും മുഖ്യമന്ത്രിയും ബിജെപിയെ വളർത്താൻ ശ്രമിക്കുന്നു; തെരഞ്ഞെടുപ്പിൽ പാളിച്ചകൾ ഉണ്ടായെന്നും യുഡിഎഫ്

 സുരേഷ് ഗോപിക്ക് സംഭവിച്ചത് രണ്ട് ദുരന്തങ്ങൾ, ബിജെപിയിലെത്തിയത് ദില്ലി കണ്ടെന്ന് ടിജെഎസ് സുരേഷ് ഗോപിക്ക് സംഭവിച്ചത് രണ്ട് ദുരന്തങ്ങൾ, ബിജെപിയിലെത്തിയത് ദില്ലി കണ്ടെന്ന് ടിജെഎസ്

'കോഴക്കാരെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് വിചിത്രം തന്നെ';മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച് ചാമക്കാല'കോഴക്കാരെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് വിചിത്രം തന്നെ';മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച് ചാമക്കാല

English summary
Swami Sandeepananda Giri Slams V Muraleedharan On His Support On palakakd RSS Flag Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X