കോഴിക്കഥയുമായി സന്ദീപാനന്ദ ഗിരി; ആശ്രമത്തില്‍ ഇഡി റെയ്ഡിന് സാധ്യതയെന്ന് കമന്റുകള്‍
ബിസിസി ഓഫീസ് റെയ്ഡുമായി താരതമ്യം ചെയ്താണ് പലരും കമന്റ് ചെയ്തിരിക്കുന്നത്

കൊച്ചി: സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കോഴിക്കഥ വൈറല്‍. കോഴി ഫാം, പ്രധാനമന്ത്രി, ഇഡി, ഇന്‍കം ടാക്സ്, എന്‍ഐഎ എന്നീ വാക്കുകള്‍ ഉള്‍പ്പെട്ട പോസ്റ്റിന് താഴെ നിലവിലെ രാഷ്ട്രീയവുമായി ചേര്‍ത്താണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. കോഴിഫാം നടത്തുന്നയാള്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയും പിന്നീട് നേരിടേണ്ടി വരുന്ന പ്രതിസന്ധിയുമാണ് രസകരമായ കഥ.
ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയ വിഷയവും സ്വാമിയുടെ കോഴിക്കഥയും ചേര്‍ത്തുള്ള കമന്റുകളും നിരവധിയാണ്. വരും ദിവസങ്ങളില്‍ ആശ്രമത്തില്‍ ഇഡി റെയ്ഡ് എന്ന തലക്കെട്ട് വായിക്കേണ്ടി വരുമോ സ്വാമി എന്ന് ചോദിക്കുച്ചവരുമുണ്ട്. സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം....
ഒരിക്കലൊരു കോഴിഫാം നടത്തുന്നയാള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചു!
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അയാളുടെ ഫാമില്‍ കേന്ദ്ര മൃഗസംരക്ഷണ പക്ഷിപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയകൂട്ടത്തില്‍ കോഴികള്‍ക്ക് ഭക്ഷണമായി എന്താണ് നല്‍കുന്നതെന്ന് ആരാഞ്ഞു.
എന്റെ കോഴികള്‍ സ്വയം ഭക്ഷണം കണ്ടെത്തി നൈസര്‍ഗികമായ ജീവിതം നയിക്കുന്നുവെന്ന് ഫാം ഉടമ മറുപടി പറഞ്ഞു;
കോഴികളെ പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഫാം ഉടമക്കെതിരെ കേസ് ചാര്‍ജ് ചെയ്തു.
ആഴ്ചകള്‍ക്ക് ശേഷം ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ വരവുചിലവ് പരിശോധന നടത്തിയകൂട്ടത്തില്‍ കോഴികളുടെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫാമുടമ പറഞ്ഞു എന്റെ കോഴികള്‍ എനിക്ക് എന്റെ സ്വന്തം മക്കളെപ്പോലെയാണ് ഞാനവര്‍ക്ക് അണ്ടിപ്പരിപ്പും ബദാം പരിപ്പും കുങ്കുമപ്പുവില് ചേര്‍ത്ത് പൊടിച്ച് നല്‍കുമെന്ന്!
കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്.
നാലുദിവസത്തിനുശേഷം വന്നത് എന്‍ ഐ എ ആയിരുന്നു.
പഴയ അതേ ചോദ്യത്തിനുത്തരമായി ഫാം ഉടമ പറഞ്ഞു;
ഞാന്‍ എന്നും രാവിലെ കോഴികള്‍ക്ക് ഒരോരുത്തര്‍ക്കും 5 രൂപ വീതം നല്‍കും അവര്‍ക്ക് ഇഷ്ടമുള്ളത് അവര്‍ വാങ്ങി കഴിക്കും.
പുതിയ നോട്ടീസ് കാത്ത് ............
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications