കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്രമം ആക്രമിച്ച പ്രതിയെ കുറിച്ച് സൂചന; സിസിടിവി ദൃശ്യം ലഭിച്ചു, ഒരാള്‍ ഓടിപ്പോകുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രത്തില്‍ ആക്രമണം നടന്ന സംഭവത്തില്‍ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.ആശ്രമ പരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്ന ദൃശ്യമാണ് ലഭിച്ചത്. ആശ്രമത്തിന് അടുത്തുള്ള കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറയില്‍ ഇയാള്‍ പതിഞ്ഞിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഒരാള്‍ ഓടിപ്പോകുന്ന ദൃശ്യം പതിഞ്ഞിരിക്കുന്നത്.

S

സിസിടിവി ദൃശ്യങ്ങള്‍ പോലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവികളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം നടത്തുന്ന പോലീസ് സംഘം ആശ്രമത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നാണ് സിസിടിവികള്‍ പരിശോധിക്കാന്‍ തുടങ്ങിയത്.

പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ശനിയാഴ്ച രാവിലെ ആശ്രമം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സ്വാമിയെ വധിക്കാനുള്ള ശ്രമമാണ് നടന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

തിരുവനന്തപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ആശ്രമത്തിലെത്തിയ അക്രമികള്‍ രണ്ട് കാറുകളും ഒരു ബൈക്കും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആശ്രമത്തിന് മുമ്പില്‍ റീത്ത് വയ്ക്കുകയുംചെയ്തു. തീപിടിത്തത്തില്‍ വീടിന്റെ മേല്‍ക്കൂരയ്ക്കും കേടുപാടുകളുണ്ടായി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഹീനമായ ഗൂഢാലോചനയുടെ അത്യാപത്തില്‍ നിന്നാണ് സ്വാമി രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ തുടര്‍ന്നും അക്രമങ്ങള്‍ നടത്തിവരികയാണ്. വര്‍ഗീയ ശക്തികളെ തുറന്നുകാണിക്കുന്ന സ്വാമി എല്ലാ കാലത്തും സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന സ്വാമി സന്ദീപാനന്ദയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

English summary
Swami Sandeepananda Giri Ashram attack: CCTV footage regained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X