കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാവിന് നിറയെ പൂത്തുലഞ്ഞ ഒരു 'പാല' തന്നെ ഭഗവാനങ്ങോട്ട് കൊടുത്തു; കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരുവായൂർ സന്ദർശനത്തെ പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി സ്വാമി സന്ദീപാനന്ദഗിരി. അച്ഛനും മകനും തമ്മലുള്ള സംഭാഷണം എന്ന രീതിയിലാണ് സരസമായ കുറിപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇതിനെ വിമർശിച്ചും അഭിനന്ദിച്ചും നിരവധി അഭിപ്രായങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പകരമായി ഭഗവാൻ പാലായിൽ തിരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചെന്നാണ് സന്ദീപാനന്ദഗിരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

cm

പണ്ട് സഖാവായ കുചേലന്റെ കാര്യത്തിൽ എന്നപോലെ തന്നെ കാണാനെത്തിയ സഖാവിന് നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ ഭഗവാൻ സമ്മാനമായി നൽകി എന്നും സന്ദീപാനന്ദഗിരി കുറിക്കുന്നു. ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തി എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 രണ്ട് മാസത്തിനുള്ളില്‍ യെഡ്ഡിയെ പൂട്ടും, ചരട് വലിക്കുന്നത് ബിജെപി അധ്യക്ഷനെന്ന് കോണ്‍ഗ്രസ് നേതാവ് രണ്ട് മാസത്തിനുള്ളില്‍ യെഡ്ഡിയെ പൂട്ടും, ചരട് വലിക്കുന്നത് ബിജെപി അധ്യക്ഷനെന്ന് കോണ്‍ഗ്രസ് നേതാവ്

ഫേസ്ബുക്ക് കുറിപ്പ്

|| ഗുരുവായൂരപ്പന്റെ ഓരോരോ ലീലകള്.....||
അച്ഛാ ഗുരുവായൂരപ്പന്റെ പുതിയ ലീല വല്ലതും പറയൂ..
ന്റെ ഉണ്ണീ,
ഗുരുവായൂരപ്പന് വേഷം കെട്ടിയ കപടഭക്തരെ തീരെ പിടിക്കില്യ.
ന്നാ ശരിയായ ഭക്തനെ കാണാൻ ഭഗവാൻ കണ്ണും നട്ട് ശ്രീകോവിലിൽ നിന്ന് പുറത്തേക്ക് ഇമവെട്ടാതെ നോക്കികൊണ്ടിരിക്കും. അത്ഭുതം എന്ന് പറഞ്ഞാ മതീലോ ഏതാനും ദിവസം മുമ്പ് ഭഗവാൻ കാണണം എന്നാഗ്രഹിച്ച ആള് അതാ കൊടിമരത്തിന്റെ പരിസരത്ത് നിന്ന് അകത്തേക്ക് ഒരുനോട്ടം, ഉണ്ണീ ഒരു നോട്ടം ല്ലട്ടോ ഒരൊന്നൊന്നര നോട്ടം. ഭഗവാനെ ആദ്യായിട്ട് കണ്ട രുക്മിണിയും ഇതുപോലെയായിരുന്നു നോക്കിയത്.
സന്തോഷവാനായ ഭഗവാൻ ശ്രീകോവിലിൽനിന്ന് തന്റെ പ്രിയ സഖാവിനോടു ചോദിച്ചു എന്താ വേണ്ടത് ?
ഒട്ടും മടിക്കാതെ മനസ്സിൽ സങ്കല്പിച്ചോളൂ....

സഖാവ് മനസ്സിൽ പറഞ്ഞു; കൃഷ്ണാ ഒരു പൂപോലും ഞാൻ കരുതിയില്ലല്ലോ അവിടുത്തേക്ക് അർപ്പിക്കാൻ.
അവിടുത്തെ നിശ്ചയം നടക്കട്ടെയെന്ന് മനസ്സിൽ പറഞ്ഞു അവിടുന്ന് അയച്ച ഗജവീരന്മാരെ കണ്ടു സന്തോഷത്തോടെ ഒന്നും ആവശ്യപ്പെടാതെ മടങ്ങി.
പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തിരിച്ച് വീട്ടിലെത്തിയ നമ്മുടെ സഖാവിന് ഗുരുവായൂരപ്പൻ നല്കിയത് എന്താ ന്ന് ഉണ്ണിക്ക് അറിയോ?
ല്യച്ഛാ പറയൂ..
നിറയെ പൂത്തുലഞ്ഞ ഒരു #പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തു.
ഭഗവാന്റെ #കാരുണ്യ അപാരമാണ്.
എല്ലാം അറിഞ്ഞ് ചെയ്യും..
ന്റെഉണ്ണീ വല്ലതും മനസ്സിലായോ?
മ്ം..മനസ്സിലായച്ഛാ ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തി.

English summary
Swami Sandeepananda giri's facebook post about Pinarayi's Guruvayoor visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X