കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരു പേരെ ഇപ്പോള്‍ മനസ്സിലുള്ള അത് 'യതീഷ് ചന്ദ്ര'; കുഞ്ഞിന് പേരിട്ട കഥ

Google Oneindia Malayalam News

Recommended Video

cmsvideo
കുഞ്ഞിന് 'യതീഷ് ചന്ദ്ര' എന്ന് പേര് നിർദ്ദേശിച്ചെന്ന് സ്വാമി സന്ദീപാനന്ദഗിരി

പത്തനതിട്ട: ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സാധാരണ ജനങ്ങള്‍ മുതല്‍ സിനിമാ സംവിധായകര്‍ വരെ യതീഷ് ചന്ദ്രയെ വാഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. 'ഗൂണ്ടാ പോലീസ്' എന്ന ഇമേജില്‍ നിന്ന് യതീഷ് ചന്ദ്ര ഇത്രപെട്ടെന്ന് ജനപ്രിയനായത് ശബരിമലയിലെ വിട്ടുവീഴ്ച്ചയില്ലാത്ത നിലാപാടുകള്‍ കൊണ്ടായിരുന്നു.

<strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ</strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ

പിന്തുണ നല്‍കുന്നവരോടൊപ്പം തന്നെ വലിയൊരു വിഭാഗം അദ്ദേഹത്തിനെതിരെ എതിര്‍പ്പുമായും രംഗത്ത് എത്തിയിട്ടുണ്ട്. ശബരിമല സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ബിജെപി വലിയ പ്രതിഷേധമാണ് യതീഷ് ചന്ദ്രക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് യതീഷ് ചന്ദ്രയെ പരോക്ഷമായി അനുകൂലിച്ച് സ്വാമി സന്ദീപാനന്ദഗിര രംഗത്തെത്തിയിരിക്കുന്നത്.

ആണ്‍കുഞ്ഞിന് പേര്

ആണ്‍കുഞ്ഞിന് പേര്

ഇന്നലെ ജനിച്ച ഒരു ആണ്‍കുഞ്ഞിന് പേര് നിര്‍ദേശിക്കാമോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ താന്‍ യതീഷ് ചന്ദ്ര എന്ന പേര് പറഞ്ഞുകൊടുത്തുവെന്നാണ് സ്വാമി സന്ദീപാനന്ദ ഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരു പേരെ മനസിലുണ്ടായിരുന്നു- യതീഷ് ചന്ദ്ര. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.

ഒരഭ്യര്‍ത്ഥന

ഒരഭ്യര്‍ത്ഥന

ഇന്നലെ രാത്രി ഒരാണ്‍ കുഞ്ഞ് പിറന്നതിന്റെ സന്തോഷം കുട്ടിയുടെ അച്ചനും അച്ചമ്മയും അറിയിക്കുകയും ഒപ്പം ഒരഭ്യര്‍ത്ഥനയും സ്വാമിജി ഒരു പേര് നിര്‍ദേശിക്കണമെന്നും ഇപ്പോള്‍ തന്നെ ഹോസ്പിറ്റല്‍ രജിസ്റ്ററില്‍ പേര് കൊടുക്കണമെന്നും.

സ്വാമിയുടെ മനസ്സില്‍

സ്വാമിയുടെ മനസ്സില്‍

ചുരുക്കി പറഞ്ഞാല്‍ സ്വാമിയുടെ മനസ്സില്‍ നിന്ന് ആണ്‍ കുട്ടിക്ക് ചേര്‍ന്ന നല്ലൊരു പേര് ഉടനെ പറയാന്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല.

യതീഷ് ചന്ദ്ര

യതീഷ് ചന്ദ്ര

അവരോട് ഇങ്ങനെ മറുപടി പറഞ്ഞു. ആണ്‍ കുട്ടിക്ക് ചേര്‍ന്ന ഒരുപേരേ ഇപ്പോള്‍ മനസ്സിലുള്ളൂ അത് ''യതീഷ് ചന്ദ്ര ''എന്നറിയിച്ചു. യതീന്ദ്രനും ചന്ദ്രപ്രഭയുമുള്ള കുടുംബത്തിന് പേര് ശ്ശി ബോധിച്ചു എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

സ്വാമി സന്ദീപാനന്ദഗിരി

ആരോപണവുമായി ബിജെപി

ആരോപണവുമായി ബിജെപി

അതേസമയം യതീഷ് ചന്ദ്രക്കെതിരേയുള്ള ആരോപണം ബിജെപി കടുപ്പിച്ചു കൊണ്ടിരിക്കുകയാണ്. ശബരിമല സന്ദര്‍ശിക്കാനെത്തിയ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണനോട് നിലയ്ക്കലില്‍ വെച്ച് യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നാണ് ബിജെപി ആരോപിക്കുന്നത്.

വാക്കേറ്റം

വാക്കേറ്റം

വാഹനങ്ങള്‍ കടത്തി വിടണമെന്ന് മന്ത്രി ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് ഇടയായിക്കിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാനുള്ള ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമെങ്കില്‍ വാഹനങ്ങള്‍ വിടാന്‍ താന്‍ ഒരുക്കമാണെന്നായിരുന്നു യതീഷ് പറഞ്ഞത്. ഈ നടപടിയാണ് ബിജെപിയെ പ്രകോപിച്ചത്.

നടപടി എടുപ്പിക്കാന്‍

നടപടി എടുപ്പിക്കാന്‍

കേന്ദ്രസര്‍ക്കാറില്‍ സ്വാധീനം ചെലുത്തി യതീഷ് ചന്ദ്രക്കെതിരെ നടപടി എടുപ്പിക്കാനാണ് ബിജെപി ശ്രമം ചെലുത്തുന്നത്. എസ്പിയുടെ പെരുമാറ്റം സംബന്ധിച്ച് കേന്ദ്ര ഇന്റിലജന്‍സ് വിഭാഗം കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

മുന്‍കാല പ്രവര്‍ത്തനരീതികള്‍

മുന്‍കാല പ്രവര്‍ത്തനരീതികള്‍

യതീഷ് ചന്ദ്രയില്‍നിന്ന് പെരുമാറ്റച്ചട്ടലംഘനം ഉണ്ടായെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനരീതികള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതായും വിവരമുണ്ട്.

മന്ത്രിയും

മന്ത്രിയും

പ്രോട്ടോക്കോളില്‍ കേന്ദ്രമന്ത്രിയേക്കാള്‍ താഴെയുള്ള ഉദ്യോഗസ്ഥന്‍ മന്ത്രിയോട് എങ്ങനെ പെരുമാറണമെന്നതിന് ചട്ടങ്ങളുണ്ട്. ഔദ്യോഗിക സന്ദര്‍ശനമല്ലെങ്കില്‍ ഇത് പാലിക്കണം. എന്നാല്‍ നിലയ്ക്കലില്‍ വെച്ച് എസ്പി ഇത് ലംഘിച്ചുവെന്ന് കാട്ടി മന്ത്രിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം

സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം

അതേസമയം നിലവിലെ സാഹചര്യത്തില്‍ യതീഷ് ചന്ദ്രയെ മാറ്റേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ല, അതിനാല്‍ തന്നെ മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തകള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല ഇക്കാര്യത്തില്‍ കേന്ദ്രനിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടുമില്ല.

വേള്‍ഡ് ട്രേഡ് സെന്റ്രര്‍ അക്രമണം കാന്തപുരം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് പ്രസംഗം- വീഡിയോവേള്‍ഡ് ട്രേഡ് സെന്റ്രര്‍ അക്രമണം കാന്തപുരം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് പ്രസംഗം- വീഡിയോ

English summary
swami sandeepanandagiri on yathish chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X