'ദേവീ..ആശ്രമം കത്തിച്ച ദുഷ്ടശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണേ'; മണിമുഴക്കി പ്രാര്‍ത്ഥന
തിരുവനന്തപുരം: ഇടത് സഹയാത്രികനും ആത്മീയ നേതാവുമായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങിയത്. തീ കത്തിച്ചത് പെട്രോളൊഴിച്ച് എന്നതിന് അപ്പുറം മറ്റ് തെളിവുകളൊന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. അന്തിമമായി ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

എന്നാല്‍ ഇപ്പോഴിതാ പ്രതികളെ കണ്ടെത്താത്തിന്റെ പശ്ചാത്തലത്തില്‍ അമ്പലത്തില്‍ മണി മുഴക്കി പ്രാര്‍ത്ഥിച്ച് സ്വാമി സന്ദീപാനന്ദഗിരി. അല്‍മോറ ക്ഷേത്രത്തിലായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രാര്‍ത്ഥന. ഇതിന്റെ വീഡിയോ ദൃശ്യം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കുള്ള വെല്ലുവിളി കൂടിയാണ് ഇത്തരത്തില്‍ മണിമുഴക്കി ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കേണ്ടി വരുന്നത്. കേരള പൊലീസിന് അന്വേഷിച്ച് കണ്ടെത്താനായിട്ടില്ല. ക്രൈം ബ്രാഞ്ചിനും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാതി രാത്രിയുടെ മറവില്‍ ആശ്രമം കത്തിച്ച് ദുഷ്ടശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണേ ദേവീ എന്ന് പ്രാര്‍ത്ഥിച്ചാണ് മൂന്ന് തവണ സന്ദീപാനന്ദഗിരി മണിമുഴക്കിയത്.
അല്‍മോറയിലെ ക്ഷേത്രത്തില്‍ പോയി മനസില്‍ ആഗ്രഹിച്ച് മണിമുഴക്കിയാല്‍ തെളിയിക്കപ്പെടാത്ത ഏത് കേസും തെളിയുമെന്നാണ് വ്ിശ്വാസം. തിരുവോണനാളില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലിക്കുമെന്ന് സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടൊപ്പം ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്. സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. 2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു തീപിടുത്തമുണ്ടായത്. തീ കത്തിച്ച ശേഷം ആശ്രമത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിട്ടുണ്ടായിരുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം, ഈ രഹസ്യം അറിയാതെ പോകരുത്
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിട്ടുണ്ടായിരുന്നത്. ഇതില്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ സംഭവം നടന്നദിവസം ആശ്രമത്തിലെത്തിയിരുന്നു.
പ്രതികളെ ഉടന്‍ പിടികൂടും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. സംഭവ ദിവസം ആശ്രമത്തിലെ സി സി ടി വി കേടായിരുന്നു. ആശ്രമത്തിന്റെ ആറ് കിലോമീറ്റര്‍ ചുറ്റളവിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന് സഹായകമാകുന്ന തരത്തില്‍ വിവരങ്ങള്‍ ലഭിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications