സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ പുലര്‍ച്ചെ ആക്രമണം... കാറിന് തീയിട്ടു!!
Recommended Video

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം. തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമമാണ് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ രണ്ട് കാറുകളിലായെത്തിയ ആക്രമി സംഘം ആശ്രമത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. പി കെ ഷിബു എന്ന പേരില്‍ ഒരു റീത്തും ആശ്രമത്തിന് മുന്നില്‍ വെച്ചാണ് ആക്രമികള്‍ മടങ്ങിയത്.

പുലര്‍ച്ചെ രണ്ട് മണിക്കാണ് അക്രമി സംഘം എത്തിയത്. ആശ്രമം ആക്രമിച്ച സംഘം കാറിന് തീയിട്ടു. തീ ഉയരുന്നത് കണ്ട് സന്ദീപാനന്ദഗിരി ഓടിയെത്തുകയായിരുന്നു. കാറുകള്‍ രണ്ടും പൂര്‍ണമായി നശിച്ചു.തുടര്‍ന്ന് പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ശബരിമല വിഷയത്തില്‍ സന്ദീപാനന്ദഗിരി സ്വീകരിച്ച നിലപാടിനെതിരെ നേരത്തേ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്നാണ് ആരോപണം. ആക്രമണത്തില്‍ സന്ദീപാനന്ദഗിരി പൂജപ്പുര പോലീസില്‍ പരാതി നല്‍കി.












Click it and Unblock the Notifications