കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാശ്വതീകാനന്ദയുടെ മരണം; നുണ പരിശോധനയെ ഭയന്ന് വെള്ളാപ്പള്ളി

  • By Anwar Sadath
Google Oneindia Malayalam News

ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശനേയും മകനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ പ്രതികരിക്കാതെ വെള്ളാപ്പള്ളി പിന്മാറി. നുണ പരിശോധനക്ക് വിധേയനാക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാനില്ലെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കഴിഞ്ഞദിവസം പറഞ്ഞ വെള്ളാപ്പള്ളി നുണപരിശോധനയില്‍ ഒഴിഞ്ഞുമാറുകയാണെന്ന ആരോപണം ഇതോടെ ഉയര്‍ന്നു കഴിഞ്ഞു. ഒളിക്കാനായി ഒന്നുമില്ലെങ്കില്‍ വെള്ളാപ്പള്ളി നുണപരിശോധനയ്ക്ക് വിധേയനാകണമെന്നാണ് പൊതുവില്‍ ഉയര്‍ന്നിരിക്കുന്ന നിലപാട്.

vellappally-natesan

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന ബിജു രമേശിന്റെ ആരോപണത്തെ സാധൂകരിക്കുന്നതാണ് പിന്നീടുള്ള ദിവസങ്ങളില്‍ വന്ന വെളിപ്പെടുത്തലുകള്‍. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയും ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദൂരൂഹത ആരോപിക്കുന്നു. നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിക്കാന്‍ ഇടയില്ലെന്നും സ്വാമിയുടെ നെറ്റിയില്‍ മുറിവുണ്ടായിരുന്നെന്നും പ്രകാശാനന്ദ പറഞ്ഞു.

അതിനിടെ, ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ രണ്ടുതട്ടിലായി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണക്കണെന്നും അഡ്വ. ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം, ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഒ രാജഗോപാല്‍ പ്രതികരിച്ചത്.

English summary
Swami Sawathikanda’s death; sister demands lie detection test for vellappally natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X