വനിതാ മതിലിനെതിരെ ശിവഗിരി മഠം; എന്തിനായിരുന്നു ഇന്ന് തന്നെ മതില്? തീര്‍ഥാടനത്തിന് ആളെ കുറച്ചു
ശിവഗിരി: വനിതാ മതിലിനെതിരെ ശിവഗിരി മഠം. ശിവഗിരി തീര്‍ഥാടനം നടക്കുന്ന ദിവസം തന്നെ മതില് നിര്‍മാണത്തിന് തിരഞ്ഞെടുത്തത് എന്തിനായിരുന്നുവെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ചോദിച്ചു.

ഭഗവാന് അറിവിന്റെ തീര്‍ഥാടനത്തിന് തിരഞ്ഞെടുത്ത ദിവസം തന്നെ മതില് സംഘടിപ്പിച്ചത് ശരിയാണോ എന്ന് ചിന്തിക്കണം. തീര്‍ഥാടന വേദിയിലെത്തി രാഷ്ട്രീയക്കാര്‍ ഗുരുവിനെ കുറിച്ച് പുകഴ്ത്തി പ്രസംഗിക്കാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തയ്ക്ക് അനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നില്ല.
തീര്‍ഥാടനത്തിന് ആളെ കുറച്ചതില്‍ ആരൊക്കെയോ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. പ്രകൃതിയെ മറന്നുള്ള ശാസ്ത്ര വളര്‍ച്ച അപകടകരമാണ്. അത് പ്രളയത്തിലൂടെ കണ്ടതാണ്. മാസങ്ങള്‍ക്കകം അത് മറന്ന രീതിയാണ് കാണുന്നത്. തീര്‍ഥാടന വിഷയമായ ശാസ്ത്ര സാങ്കേതിക പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു സ്വാമി വിശുദ്ധാനന്ദ.
മനുഷ്യന് ഒഴിച്ച് മറ്റൊന്നിനെയും നന്നാക്കേണ്ടതില്ല എന്ന സത്യം അറിഞ്ഞാണ് ഗുരുദേവന് മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് ഉദ്ഘോഷിച്ചത്. അതായത് മനുഷ്യന് ഒഴിച്ച് മറ്റ് ജീവജാലങ്ങളെല്ലാം പ്രപഞ്ചത്തെ അറിഞ്ഞ് ജീവിക്കുകയാണെന്നും സ്വാമി വിശുദ്ധാനന്ദ വിശദീകരിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications