കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മതിലിനെതിരെ ശിവഗിരി മഠം; എന്തിനായിരുന്നു ഇന്ന് തന്നെ മതില്‍? തീര്‍ഥാടനത്തിന് ആളെ കുറച്ചു

Google Oneindia Malayalam News

ശിവഗിരി: വനിതാ മതിലിനെതിരെ ശിവഗിരി മഠം. ശിവഗിരി തീര്‍ഥാടനം നടക്കുന്ന ദിവസം തന്നെ മതില്‍ നിര്‍മാണത്തിന് തിരഞ്ഞെടുത്തത് എന്തിനായിരുന്നുവെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ചോദിച്ചു.

Siv

ഭഗവാന്‍ അറിവിന്റെ തീര്‍ഥാടനത്തിന് തിരഞ്ഞെടുത്ത ദിവസം തന്നെ മതില്‍ സംഘടിപ്പിച്ചത് ശരിയാണോ എന്ന് ചിന്തിക്കണം. തീര്‍ഥാടന വേദിയിലെത്തി രാഷ്ട്രീയക്കാര്‍ ഗുരുവിനെ കുറിച്ച് പുകഴ്ത്തി പ്രസംഗിക്കാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തയ്ക്ക് അനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നില്ല.

തീര്‍ഥാടനത്തിന് ആളെ കുറച്ചതില്‍ ആരൊക്കെയോ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. പ്രകൃതിയെ മറന്നുള്ള ശാസ്ത്ര വളര്‍ച്ച അപകടകരമാണ്. അത് പ്രളയത്തിലൂടെ കണ്ടതാണ്. മാസങ്ങള്‍ക്കകം അത് മറന്ന രീതിയാണ് കാണുന്നത്. തീര്‍ഥാടന വിഷയമായ ശാസ്ത്ര സാങ്കേതിക പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു സ്വാമി വിശുദ്ധാനന്ദ.

സ്ത്രീ ലക്ഷങ്ങള്‍ ഒഴുകിയെത്തി; ചരിത്രമായി വനിതാമതിലുയര്‍ന്നു, പ്രമുഖര്‍ അണിനിരന്നുസ്ത്രീ ലക്ഷങ്ങള്‍ ഒഴുകിയെത്തി; ചരിത്രമായി വനിതാമതിലുയര്‍ന്നു, പ്രമുഖര്‍ അണിനിരന്നു

മനുഷ്യന്‍ ഒഴിച്ച് മറ്റൊന്നിനെയും നന്നാക്കേണ്ടതില്ല എന്ന സത്യം അറിഞ്ഞാണ് ഗുരുദേവന്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഉദ്‌ഘോഷിച്ചത്. അതായത് മനുഷ്യന്‍ ഒഴിച്ച് മറ്റ് ജീവജാലങ്ങളെല്ലാം പ്രപഞ്ചത്തെ അറിഞ്ഞ് ജീവിക്കുകയാണെന്നും സ്വാമി വിശുദ്ധാനന്ദ വിശദീകരിച്ചു.

English summary
Swami Vishudhananda Criticize Vanitha Mathil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X